ഓര്‍ക്കിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ഓര്‍ക്കിഡ്
Haeckel Orchidae.jpg
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Liliopsida
നിര: Asparagales
കുടുംബം: Orchidaceae

ഓര്‍ക്കിഡേസിയേ (orchidaceae) കുടുംബത്തില്‍ പെട്ടതാണ് ഓര്‍ക്കിഡ്. 800 ജനുസ്സുകള്‍ ഉള്ള ഓര്‍ക്കിഡ് ഏഷ്യ,ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളില്‍ കണ്ട് വരുന്നു. ഓര്‍ക്കിസ് എന്ന ഗ്രീക് വാക്കില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. പല നിറങ്ങളിലും വര്‍ണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കള്‍ മനോഹരമാണ്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ഗ്രീക്ക് ഭാഷയില്‍ 'വൃഷണങ്ങള്‍' എന്ന അര്‍ത്ഥം വരുന്ന 'ഓര്‍ക്കിസ്' എന്ന പദത്തില്‍ നിന്നാണ് 'ഓര്‍ക്കിഡ്' എന്ന പേര്‍ രൂപപ്പെട്ടത്. പുരാതന ഗ്രീക്ക് ചരിത്രകാരനായ തിയോഫ്രാസ്റ്റസ് (370-285 ബി.സി.) തന്റെ ചെടികളെ കുറിച്ചുള്ള പുസ്തത്തില്‍ വൃഷണങ്ങള്‍ക്ക് സമാനമായ വേരുകളുള്ള ചെടിയെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. ഈ പരാമര്‍ശ‍മാണ് ഓര്‍ക്കിഡിന്‌ ആ പേര്‍ സിദ്ധിക്കാന്‍ കാരണമായത്.

[തിരുത്തുക] ജന്മദേശം

പല ഓര്‍ക്കിഡുകളുടെയും ജന്മദേശം കിഴക്കന്‍ ഹിമാലയം, അസ്സാം, ഡാര്‍ജിലിംഗ് കുന്നുകള്‍, ദക്ഷിണേന്ത്യയിലെ കൊടൈക്കനാല്‍ പോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളാണ്. ശ്രീലങ്ക, ജാവ, ബോര്‍ണിയോ, ഹാവായ്, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിങ്ങനെയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളും ഇവയുടെ ജന്മഭൂമിയാണ്.

[തിരുത്തുക] ഓര്‍ക്കിഡ് കൃഷി

ചെറിയ തടിക്കഷണങ്ങളിലോ കെട്ടിത്തൂക്കിയിരിക്കുന്ന ചെറിയ ചട്ടികളിലും ഓര്‍ക്കിഡുകള്‍ വളര്‍ത്താറുണ്ട്. ചട്ടിയുടെ വശങ്ങളില്‍ വായു കടക്കുന്നതിനും നീര്‍വാര്‍ച്ചയ്ക്കും സുഷിരങ്ങള്‍ ഉണ്ടായിരിക്കണം. ചട്ടിയില്‍ നിറയ്ക്കുന്ന മിശ്രിതത്തില്‍ ഇഷ്ടികയുടെ ചെറിയ കഷണങ്ങള്‍, ചകിരി, കരികഷണങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്ലാണ് ഇവ പുഷ്പ്പിക്കുന്നത്. ഓര്‍ക്കിഡുകള്‍ കൂടെക്കൂടെ നനയ്ക്കുകയും ഈര്‍പ്പമുള്ള സാഹചര്യങ്ങള്‍ സൂക്ഷിച്ച് തണുപ്പ് നിലനിര്‍ത്തേണ്ടതാണ്.

[തിരുത്തുക] ചിത്രശാല


"http://ml.wikipedia.org/wiki/%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം