ഓരിലത്താമര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഓരിലത്താമര | |
|---|---|
| Illustration by Lewis Roberts | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Monocots |
| നിര: | Asparagales |
| കുടുംബം: | Orchidaceae |
| ജനുസ്സ്: | Nervilia |
| വർഗ്ഗം: | N. aragoana |
| ശാസ്ത്രീയ നാമം | |
| Nervilia aragoana Comm. ex Gaudich. |
|
| പര്യായങ്ങൾ | |
|
|
കേരളത്തിലുടനീളം കളയായി വളരുന്ന ഒരു ഔഷധസസ്യമാണ് ഓരിലത്താമര. പ്രത്യേകിച്ചും പശ്ചിമഘട്ട മലനിരകളുടെ തിരുവിതാംകൂർ, മലബാർ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണിത് [1] . കൂടാതെ ആസ്ട്രേലിയയിലെ ക്യൂൻസ്‌ലാന്റ്, മലേഷ്യ, താലന്റിന്റെ വടക്കൻ ഭാഗങ്ങൾ]], ലാവോസ്, മ്യാന്മാർ, ഇന്തോനേഷ്യ, ന്യൂഗിനിയ എന്നീ പ്രദേശങ്ങളിലും കണ്ടുവരുന്നു.
ഉള്ളടക്കം |
പേരുകൾ [തിരുത്തുക]
- സംസ്കൃതം - അംബൂരുക, പത്മചാരിണീ, അവിഥാ, ലക്ഷ്മി ശ്രേഷ്ഠാ, ശാരദാ, അതിചരാ
- ഹിന്ദി - സ്ഥലപത്മ[1]
- ബംഗാളി - പുരുഷരത്നം
- തമിഴ് - ഓരിലൈതാമരൈ
- തെലുഗു - പുരുഷരത്നം, നിലകോത്സരി
രസഗുണങ്ങൾ [തിരുത്തുക]
ഘടന [തിരുത്തുക]
ഏകദേശം 15 സെന്റീമീറ്റർ വരെ പൊക്കമുള്ളതും മുരടിച്ച രുപത്തിൽ കാണുന്ന ഒരില മാത്രമായി വളരുന്ന ഒരു ഓഷധിയാണ് ഓരിലത്താമര. ഇല ചെറുതും വൃത്താകൃതിയിലുള്ളതുമായിരിക്കും. മാംസളമായ ഭൂകാണ്ഡമാണിതിനുള്ളത്. കിഴങ്ങ്, ഇല എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ [1].