ഓമിന്റെ നിയമം
ഭൗതിക സാഹചര്യങ്ങളെല്ലാം (താപനില, മർദ്ദം മുതലായവ) സ്ഥിരമായിരുന്നാൽ ഒരു ചാലകത്തിലൂടെ പ്രവഹിക്കുന്ന വൈദ്യുത ധാര (ആംഗലേയം: Electric current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനത്തിന് നേർ അനുപാതത്തിലായിരിക്കും. ഇതാണ് ഓമിന്റെ നിയമം.
ഗണിതശാസ്ത്രരീതിയിൽ ഈ നിയമത്തെ താഴെക്കാണിച്ചിരിക്കുന്ന രീതിയിൽ എഴുതാം
ഇവിടെ I എന്നത് ധാരയും V എന്നത് പൊട്ടൻഷ്യൽ വ്യതിയാനവും R അനുപാത സ്ഥിരാങ്കവുമാണ്. ഈ സ്ഥിരാങ്കത്തെയാണ് പ്രസ്തുത പരിപഥത്തിന്റെ (circuit) പ്രതിരോധം എന്നു പറയുന്നത്.
പൊട്ടൻഷ്യൽ വ്യതിയാനത്തിന് വോൾട്ടതാ നഷ്ടം (voltage drop) എന്നും പറയാറുണ്ട്. പൊട്ടൻഷ്യൽ വ്യതിയാനത്തെ സൂചിപ്പിക്കാൻ V ക്ക് പകരം E,U എന്നീ സംജ്ഞകൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.
ധാരയുടെ എസ്.ഐ. ഏകകം ആമ്പിയറും (ആംഗലേയം: ampere), പൊട്ടൻഷ്യൽ വ്യതിയാനത്തിന്റേത് വോൾട്ടും (ആംഗലേയം: volt), പ്രതിരോധത്തിന്റേത് ഓം (ആംഗലേയം: ohm) ആണ്. ഒരു ഓം എന്നത് ഒരു വോൾട്ട് പ്രതി ആമ്പിയർ (one volt per ampere) ആണ്.
1826 ൽ ജോർജ് സൈമൺ ഓം എന്ന ശാസ്ത്രജ്ഞനാണ് പ്രശസ്തമായ ഈ നിയമം പ്രസിദ്ധപ്പെടുത്തിയത്.
[തിരുത്തുക] ഓമിന്റെ നിയമം ഒരു താരതമ്യം (Hydraulic analogy)
ഉയരത്തിൽ ശേഖരിച്ചു വെച്ച ടാങ്കിൽ നിന്നും പൈപ്പ് വഴി വെള്ളം വരുന്നത് പോലെ ആണ് ഉയർന്ന വോൾട്ടേജ് നിന്നും കുറഞ്ഞ വോൾട്ടേജ് ലേക്ക് കേബിൾ വഴി കറന്റ് പ്രവഹിക്കുന്നു.
[തിരുത്തുക] സർക്യൂട്ട് നിർധാരണം (Circuit analysis)
[1][2] or all three are quoted,[3] or derived from a proportional form,[4] or even just the two that do not correspond to Ohm's original statement may sometimes be given.[5][6]
- ↑ James William Nilsson and Susan A. Riedel (2008). Electric circuits. Prentice Hall. താൾ. 29. ISBN 9780131989252. http://books.google.com/?id=sxmM8RFL99wC&pg=PA29&dq=%22Ohm%27s+law+expresses+the+voltage%22++%22V+%3D+iR%22.
- ↑ Alvin M. Halpern and Erich Erlbach (1998). Schaum's outline of theory and problems of beginning physics II. McGraw-Hill Professional. താൾ. 140. ISBN 9780070257078. http://books.google.com/?id=vN2chIay624C&pg=PA140&dq=%22Ohm%27s+law+that+R%3D+V/I+is+a+constant%22.
- ↑ Dale R. Patrick and Stephen W. Fardo (1999). Understanding DC circuits. Newnes. താൾ. 96. ISBN 9780750671101. http://books.google.com/?id=wyC5SFtZskMC&pg=PA96&dq=%22Ohm%27s+law%22+%22R+%3D%22+%22V+%3D%22+%22I+%3D%22.
- ↑ Thomas O'Conor Sloane (1909). Elementary electrical calculations. D. Van Nostrand Co. താൾ. 41. http://books.google.com/?id=e89IAAAAIAAJ&pg=PA41&dq=R%3D+%22Ohm%27s+law%22+proportional.
- ↑ Linnaeus Cumming (1902). Electricity treated experimentally for the use of schools and students. Longman's Green and Co. താൾ. 220. http://books.google.com/?id=3iUJAAAAIAAJ&pg=PA220&dq=V%3DIR+%22Ohm%27s+law%22.
- ↑ Benjamin Stein (1997). Building technology (2nd ed.). John Wiley and Sons. താൾ. 169. ISBN 9780471593195. http://books.google.com/?id=J_RSbj_KzAQC&pg=PA169&dq=%22Ohm%27s+law+that+V%3D%22.

