ഓംകാര (ഹിന്ദി ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓംകാര
ഓംകാരയുടെ പോസ്റ്റർ
സംവിധാനം വിശാൽ ഭരദ്വാജ്
നിർമ്മാണം കുമാർ മംഗത് പഥക്
കഥ വിശാൽ ഭരദ്വാജ്
തിരക്കഥ വിശാൽ ഭരദ്വാജ്
റോബിൻ ഭട്ട്
അഭിഷേക് ചോബേ
ആസ്പദമാക്കിയത് ഒഥല്ലോ by
ഷേക്സ്പിയർ
അഭിനേതാക്കൾ അജയ് ദേവ്ഗൺ
വിവേക് ഒബ്രോയ്
കരീന കപൂർ
സെയ്ഫ് അലി ഖാൻ
കൊങ്കണ സെൻ ശർമ്മ
ബിപാഷ ബസു
നസീറുദ്ദീൻ ഷാ
സംഗീതം വിശാൽ ഭരദ്വാജ്
ഛായാഗ്രഹണം തസദുഖ് ഹുസൈൻ
ചിത്രസംയോജനം മേഘ്ന മൺചന്ദ സെൻ
സ്റ്റുഡിയോ ഷെമാറു എന്റർട്രൈൻന്മെന്റ്
വിതരണം ബിഗ് സ്ക്രീൻ എന്റർട്രൈനർ
എറോസ് എന്റർട്രൈന്മെന്റ്
ഷെമാറു എന്റർട്രൈൻന്മെന്റ്
റിലീസിങ് തീയതി 28 ജൂലൈ 2006
സമയദൈർഘ്യം 155 നിമിഷങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ ഹിന്ദി
ബജറ്റ് $1.4 ദശലക്ഷം

2006-ൽ വിശാൽ ഭരദ്വാജ് കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഓംകാര. (ഹിന്ദി : ॐकारा). ഷേക്സ്പിയറിന്റെ വിശ്വവിഖ്യാതമായ ഒഥല്ലോ എന്ന കൃതിയെ ആസ്പഥമാക്കിയാണ് ഈ ചിത്രം രചിച്ചിട്ടുള്ളത്. അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, വിവേക് ഒബ്രോയ്, കരീന കപൂർ, നസീറുദ്ദീൻ ഷാ, കൊങ്കണ സെൻ ശർമ്മ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഒരു ഗാനരംഗത്തിൽ ബിപാഷ ബസുവും തന്റെ സാന്നിദ്യം ഈ ചിത്രത്തിലറിയിച്ചു. സംവിധായകൻ വിശാൽ ഭരദ്വാജ് തന്നെയാണ് ഓംകാരയുടെ സംഗീത സംവിധാനവും, പശ്ചാത്തല സംഗീത സംവിധാനവും നിർവ്വഹിച്ചത്. ചിത്രത്തിന്റെ തിരക്കഥാരചന വിശാൽ ഭരദ്വാജ്, റോബിൻ ഭട്ട്, അഭിഷേക് ചോബേ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചത് ഗുൽസാർ ആണ്.[1]

2006=ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഈ പ്രദർശ്ശിപ്പിക്കുകയുണ്ടായിട്ടുണ്ട്.[2] കൂടാതെ കെയ്രോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി അവിടെ വെച്ച് ഒരു സംവിധായകൻ എന്ന നിലയിൽ സിനിമക്ക് നൽകിയ സംഭാവനകളെ പരിഗണിച്ച് വിശാൽ ഭരദ്വാജ് പുരസ്കാരാർഹനാവുകയും ചെയ്തു.[3] ഇതിനു പുറമേ കര (Kara) ഫിലിം ഫെസ്റ്റിവലിൽ മൂന്ന് പുരസ്കാരങ്ങളും, ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഒരു പുരസ്കാരവും, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരവും, ഏഴ് ഫിലിം ഫെയർ പുരസ്കാരവും ഓംകാരക്ക് ലഭിച്ചിട്ടുണ്ട്.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

അഭിനേതാവ് ചിത്രത്തിലെ കഥാപാത്രം ഒഥല്ലോയിലെ കഥാപാത്രം
അജയ് ദേവ്ഗൺ ഓംകാര 'ഒമി' ശുക്ല ഒഥല്ലോ
കരീന കപൂർ ഡോളി മിശ്ര ഡെസ്ഡിമോണ
സെയ്ഫ് അലി ഖാൻ ഈശ്വർ 'ലംഗ്ഡ' ത്യാഗി ലാഗോ
വിവേക് ഒബ്രോയ് കേശവ് 'കേശു ഫിരംഗി' ഉപാദ്യായ കേസ്സിയോ
ബിപാഷ ബസു ബില്ലോ ചമൻബഹർ ബയ്നിയ
കൊങ്കണ സെൻ ശർമ്മ ഇന്ദു എമിലിയ
ദീപക് ദോബ്രിയാൽ രാജൻ ’രജ്ജു’ തിവാരി റോഡെരിഗോ
നസീറുദ്ദീൻ ഷാ ബായ്സാഹ്ബ് വെനീസിലെ ഡ്യൂക്

അവലംബം[തിരുത്തുക]

  1. Ramesh, Randeep (29 July 2006). "A matter of caste as Bollywood embraces the Bard: Big budget remake of Othello - with song and dance - starts new trend". London: The Guardian. Retrieved 2010-05-20. 
  2. "Omkara film preview". BBC website. Retrieved 2007-07-18. 
  3. "'Omkara' shines in Cairo and Karachi". Apun Ka Choice. Retrieved 2006-12-26. 

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഓംകാര_(ഹിന്ദി_ചലച്ചിത്രം)&oldid=1712873" എന്ന താളിൽനിന്നു ശേഖരിച്ചത്