ഒളിമ്പിക്സ് 2004 (ഏതൻസ്)
| ആഥിതേയനഗരം | ഏതൻസ്, ഗ്രീസ് |
|---|---|
| ആപ്തവാക്യം | വീട്ടിലേക്ക് സ്വാഗതം (Welcome Home) |
| പങ്കെടുക്കുന്ന രാജ്യങ്ങൾ | 201[1] |
| പങ്കെടുക്കുന്ന കായികതാരങ്ങൾ | 10,625[1] |
| മൽസരങ്ങൾ | 301 (28 കായികവിഭാഗങ്ങളിലായി) |
| ഉദ്ഘാടനച്ചടങ്ങ് | ഓഗസ്റ്റ് 13 |
| സമാപനച്ചടങ്ങ് | ഓഗസ്റ്റ് 29 |
| ഉദ്ഘാടകൻ | പ്രസിഡണ്ട് കോൺസ്റ്റാന്റിനോസ് സ്റ്റെഫാനോപൗലോസ് |
| പ്രതിജ്ഞ-കായികതാരം | സോയി ദിമോസ്ചാകി |
| പ്രതിജ്ഞ-വിധികർത്താവ് | ലസാറോസ് വോറിയഡിസ് |
| ഒളിമ്പിക് ദീപം തെളിച്ചത് | നിക്കോളാസ് കാക്ലമനകിസ് |
| സ്റ്റേഡിയം | ഒളിംപിക് സ്റ്റേഡിയം, ഏതൻസ് |
2004 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 29 വരെ ഗ്രീസിലെ ഏതൻസിൽ വച്ചായിരുന്നു 2004-ലെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടത്. ഇരുപത്തിയെട്ടാം ഒളിമ്പ്യാഡ് കായികമേള (Games of the XXVIII Olympiad) എന്നായിരുന്നു ഈ കായികമേളയുടെ ഔദ്യോഗികനാമം. ആദ്യത്തെ ആധുനിക ഒളിമ്പിക്സ് 1896-ൽ ഏതൻസിൽ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതിനു ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ഗ്രീസിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ട് വീട്ടിലേക്ക് സ്വാഗതം എന്നായിരുന്നു ഈ ഒളിമ്പിക്സിന്റെ ആപ്തവാക്യം.
201 രാജ്യങ്ങളിൽ നിന്നുമായി, 10,625 കായികതാരങ്ങളും 5,501 സംഘാംഗങ്ങളും ഈ ഒളിമ്പിക്സിൽ പങ്കെടുത്തു. വിവിധ കായികവിഭാഗങ്ങളിലായി 301 മെഡൽ ഇനങ്ങളാണ് അരങ്ങേറിയത്.[1]
1997-ൽസ്വിറ്റ്സർലണ്ടിൽ വച്ചു നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 106-മത് സമ്മേളനത്തിൽ വച്ചായിരുന്നു ബ്യൂണസ് അയേർസ്, കേപ് ടൌൺ, റോം, സ്റ്റോക്‌ഹോം എന്നീ നഗരങ്ങളെ പിന്തള്ളി ഏതൻസ് 28-മത് ഒളിംപിക്സ് കരസ്ഥമാക്കിയത്.
മെഡൽ നില [തിരുത്തുക]
| സ്ഥാനം | രാജ്യം | സ്വർണ്ണം | വെള്ളി | വെങ്കലം | ആകെ |
|---|---|---|---|---|---|
| 1 | 35 | 39 | 29 | 103 | |
| 2 | 32 | 17 | 14 | 63 | |
| 3 | 28 | 26 | 38 | 92 | |
| 4 | 17 | 16 | 16 | 49 | |
| 5 | 16 | 9 | 12 | 37 | |
| 6 | 13 | 16 | 20 | 49 | |
| 7 | 11 | 9 | 13 | 33 | |
| 8 | 10 | 11 | 11 | 32 | |
| 9 | 9 | 12 | 9 | 30 | |
| 10 | 9 | 9 | 13 | 31 | |
| 15 | 6 | 6 | 4 | 16 |
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 "Athens 2004". International Olympic Committee. www.olympic.org. ശേഖരിച്ചത് 2008-01-19.