ഒറിയാന്തി പനഗാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറിയാന്തി
ജീവിതരേഖ
ജനനനാമം ഒറിയാന്തി പനഗാരിസ്
മറ്റു പേരുകൾ ഒറിയാന്തി
ജനനം 1985 ജനുവരി 22 (1985-01-22) (വയസ് 27)
സ്വദേശം അഡലൈഡ്, ഓസ്ട്രേലിയ
സംഗീതശൈലി റോക്ക്
പോപ്പ്/റോക്ക്
റോക്ക്/ബ്ലൂസ്
പോപ്പ് മെറ്റൽ[1]
തൊഴിലുകൾ സംഗീതജ്ഞ, ഗിറ്റാറിസ്റ്റ്, പാട്ട്-പാട്ടെഴുത്ത്, അഭിനേത്രി
ഉപകരണം അക്കൊസ്റ്റിക് ഗിറ്റാർ, ഇലക്ട്രിക്ക് ഗിറ്റാർ, ബാസ്, ഡ്രം, പാട്ട്
സജീവമായ കാലയളവ് 2005–ഇന്നു വരെ
റെക്കോഡ് ലേബൽ ഗെഫെൻ, 19 എന്റർട്ടെയ്ന്മെന്റ് [2]
Associated acts മൈക്കിൾ ജാക്സൺ, കാർലോസ് സന്റാന, കാരി അണ്ടർവുഡ്, ആഡം ലാംബർട്ട്, സ്റ്റീവ് വെ, ആലിസൺ ഇരാഹെറ്റ, കൊഡ കുമി
വെബ്സൈറ്റ് ഔദ്യോഗിക വെബ്‌സൈറ്റ്
Notable instruments
PRS Custom 22 (Named Manos)
PRS Custom 24 (Named Pepper)

ഒറിയാന്തി പനഗാരിസ് (ജനനം 22 ജനുവരി 1985) ഓസ്ട്രേലിയയിൽ നിന്നുള്ള സംഗീതജ്ഞയും, ഗായികയും, ഗാന രചയിതാവും ഗിറ്റാർ വായനക്കാരിയുമാണ്. ഓറിയാന്തിയുടെ ആദ്യ ഏകാംഗ ആൽബം അക്കൊഡിങ്ങ് റ്റു യു ഓസ്ട്രേലിയയിൽ എട്ടാം സ്ഥാനത്തും അമേരിക്കയിൽ 17-ആം സ്ഥാനത്തും ഇടം നേടിയിരുന്നു. അവരുടെ ആദ്യ ആൽബം ബിലീവ് 2009 അവസാനം ലോകമെമ്പാടും പ്രകാശിപ്പിക്കപ്പെട്ടു. മൈക്കിൾ ജാക്സന്റെ മരണം മൂലം നടക്കാതെ പോയ ദിസ് ഇസ് ഇറ്റ് എന്ന സംഗീത വിരുന്നിന്റെ മുൻനിര ഗിറ്റാർ വായനക്കാരിയായി അദ്ദേഹം തിരഞ്ഞെടുത്തത് ഓറിയാന്തിയെ ആയിരുന്നു. ജൂലയ് 7, 2009-തിൽ നടന്ന മൈക്കിൾ ജാക്‌സന്റെ മെമ്മോറിയൽ ചടങ്ങിൽ ഓറിയാന്തി പാടുകയും ഗിറ്റാർ വായിക്കുകയും ചെയ്തിരുന്നു.

[തിരുത്തുക] ജീവിതരേഖ

ജനുവരി 22 1985ൽ തെക്കൻ ഓസ്ട്രേലിയയിലെ അഡെലൈഡിൽ ഓസ്ട്രേലിയൻ-ഗ്രീക്ക് വംശജയായി ജനിച്ചു. പിതാവിന്റെ പ്രോൽസാഹനത്തിൽ ആറാം വയസ്സിൽ അക്കൊസ്റ്റിക്ക് ഗിറ്റാർ വായിക്കാൻ പഠിച്ച ഒറിയാന്തി പതിനൊന്നാം വയസ്സിൽ ഇലക്ട്രിക്ക് ഗിറ്റാറിലേക്കു തിരിഞ്ഞു. അതേസമയം തന്നെ മെഴ്സിഡസ് കോളേജിലെ പഠനം മതിയാക്കി അവർ കാബ്രഡൊമിനിക്കൻ കോളേജിൽ ചേർന്നു. പതിനഞ്ചാം വയസ്സിൽ ഗാനരചനയിലേക്കു ശ്രദ്ധതിരിച്ച ഒറിയാന്തി തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു[3]. പതിന്നാലാം വയസ്സു മുതൽ തന്നെ ഇംഗ്ലണ്ടിലും ഫ്രാൻസിലുമായി പല സംഗീതസംഘങ്ങളിലും ഗിറ്റാർ വായിച്ചിരുന്ന ഒറിയാന്തി പതിനഞ്ചാം വയസ്സിൽ സ്റ്റീവ് വെക്കു വേണ്ടി ആദ്യ സ്റ്റേജ് ഷോ ചെയ്തു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

  1. http://www.allmusic.com/cg/amg.dll?p=amg&sql=10:fvfuxzwaldte
  2. 19 Entertainment. "Orianthi at 19 Entertainment". 19 Entertainment. Retrieved 15 February 2010.
  3. The Age Article: "Lady plays the blues: Santana among fans" Patrick Donovan 7 July 2007"
"http://ml.wikipedia.org/w/index.php?title=ഒറിയാന്തി_പനഗാരിസ്&oldid=1302467" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ