ഒരു തെരുവിന്റെ കഥ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒരു തെരുവിന്റെ കഥ | |
|---|---|
| കർത്താവ് | എസ്.കെ.പൊറ്റക്കാട് |
| പുറംചട്ട സൃഷ്ടാവ് | സൈനുൾ ആബിദ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| സാഹിത്യവിഭാഗം | നോവൽ |
| പ്രസാധകർ | ഡി.സി.ബുക്ക്സ് |
| ഏടുകൾ | 290 |
പ്രശസ്ത സാഹിത്യകാരൻ എസ്. കെ. പൊറ്റക്കാടിന്, 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ[1]. ഒരു തെരുവിനെ ആസ്പദമാക്കി എഴുതിയ നോവലിൽ, ഈ തെരുവിൽ തന്നെ ജീവിക്കുന്ന ജനവിഭാങ്ങളാണ് കഥാപാത്രങ്ങളായി വരുന്നത്. ഇവരുടെ സന്തോഷവും ദുഃഖവും നിറഞ്ഞ ജീവിതമാണ് ലേഖകൻ ഈ നോവലിലൂടെ വരച്ച് കാണിക്കുന്നത്. 1960-ൽ ആദ്യമായി പ്രസിദ്ധീകരികൃതമായ ഈ കൃതി ഡി. സി. ബുക്ക്സ് 1996 മുതൽ പ്രസിദ്ധീകരിക്കുന്നുണ്ട്.[2] 48 ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന ഈ നോവൽ 290 പേജുകളിലായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.[3]