ഒക്ടോബര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കാലഗണനാരീതിയിലെ പത്താമത്തെ മാസമാണ് ഒക്ടോബര്‍. 31 ദിവസങ്ങളുള്ള ഏഴു മാസങ്ങളില്‍ ഒന്നുമാണിത്. ഒക്ടോ എന്ന ലത്തീന്‍ പദത്തിന് എട്ട് എന്നാണ് അര്‍ത്ഥം. മാസങ്ങളായി കണക്കാക്കാതിരുന്ന മഞ്ഞുകാലത്തെ ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളാക്കുന്നതിന് മുന്‍പ്, റോമന്‍ കാലഗണനാരീതിയില്‍ എട്ടാമത്തെ മാസമായിരുന്നു ഒക്ടോബര്‍.
[തിരുത്തുക] പ്രധാനദിവസങ്ങള്‍
- ലോക വൃദ്ധ ദിനം
- 1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാര്‍ഡുകള്‍ പുറത്തിറക്കി.
- 1880 - തോമസ് ആല്‍വ എഡിസണ്‍ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിര്‍മ്മാണശാല സ്ഥാപിച്ചു.
- 1949 മാവോ സേതൂങ്ങ് ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.
- 1958 - നാസ സ്ഥാപിതമായി.
- 1960 നൈജീരിയ, സൈപ്രസ് എന്നീ രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടി
- 1869 - മഹാത്മാ ഗാന്ധിയുടെ ജന്മദിനം
- 1906 - രാജാ രവിവര്‍മ്മ അന്തരിച്ചു
- 1958 - ഗിനിയ ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1979 - തിരുവനന്തപുരം റെയില്‍ വേ ഡിവിഷന് ഉദ്ഘാടനം ചെയ്തു
- 1995 - പഞ്ചായത്തുകള്‍ക്ക് ത്രിതല അടിസ്ഥാനത്തില്‍ ഭരണച്ചുമതല ഔദ്യോഗികമായി കൈമാറി
- 1510 - ആദിര്‍ഷായുടെ പട്ടാളത്തെ അല്‍ബുക്കര്‍ക്ക് കേരളത്തില്‍ നിന്നു തുരത്തി.
- 1985 - ബഹിരാകാശവാഹനം അറ്റ്ലാന്റിസ് അതിന്റെ ആദ്യത്തെ പറക്കല്‍ നടത്തി
- 1990 - പശ്ചിമ-പൂര്‍വ്വ ജര്‍മ്മനികള്‍ ഒന്നായി.
- 1999 - എന്‍. മോഹനന് അന്തരിച്ചു.
- 2007 - മലയാള ഭാഷാ വിദഗ്ദ്ധനും ചിന്തകനുമായ എം.എന്‍. വിജയന് അന്തരിച്ചു.
- 1582 - പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കി.
- 1957 - ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക്, റഷ്യ ഭ്രമണപഥത്തിലെത്തിച്ചു
- 1996 - പാലക്കാട് ജില്ലാ കളക്ടര്‍ ഡബ്ലിയു.ആര്‍. റെഡ്ഢിയെ അയ്യങ്കാളിപ്പടയുടെ നാലു പ്രവര്‍ത്തകര്‍ ഒന്‍പതു മണിക്കൂര്‍ ബന്ദിയാക്കി
- 1864 - ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് അറുപതിനായിരത്തോളം പേര്‍ മരിച്ചു.
- 1905 - റൈറ്റ് ഫ്ലയര്‍ III എന്ന വിമാനത്തില്‍ വില്‍ബര്‍ റൈറ്റ് 24 മൈല്‍ 39 മിനിട്ടുകൊണ്ട് പറന്ന് റെക്കോഡിട്ടു.
- 1989 - ജസ്റ്റിസ് എം.ഫാത്തിമാ ബീവിയെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി
- 2006 - ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ സ്വാമി പ്രകാശാനന്ദ നേതൃത്വം നല്‍കുന്ന പക്ഷം വിജയിച്ചു. പ്രകാശാനന്ദ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു.
- 1661 - ഏഴാം സിഖ് ഗുരുവായ ഗുരു ഹര്‍ റായിയുടെ ചരമദിനം
- 1889 - തോമസ് ആല്‍വാ എഡിസണ്‍ ആദ്യത്തെ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.
- 1981 - ഈജിപ്ഷ്യ൯ പ്രസിഡന്റ് മുഹമ്മദ് അ൯വര്‍ സാദത്ത് കെയ്‌റോയില്‍ വെടിയേറ്റു മരിച്ചു.
- 1708 - പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ചരമദിനം
- 1737 - ബംഗാളിന്റെ തീരത്ത് നാല്‍പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില്‍ 3,00,000 പേര്‍ കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തു
- 1769 - ഇംഗ്ലീഷ് പര്യവേഷകനായ തോമസ് കുക്ക് ന്യൂ സീലാന്റ് കണ്ടെത്തി
- 1849 - അമേരിക്കന്‍ എഴുത്തുകാരനായ എഡ്ഗാര്‍ അലന്‍ പോയുടെ ചരമദിനം
- 1975 - കേരളത്തില്‍ കര്‍ഷകത്തൊഴിലാളി നിയമം പ്രാബല്യത്തില്‍ വന്നു.
- 1932 - ഭാരതീയ വായു സേന സ്ഥാപിതമായി.
- 1967 - ഗറില്ലാ നേതാവ് ചെഗുവേരയും കൂട്ടാളികളും ബൊളീവിയയില്‍ പിടിയിലായി.
- 2003 - സിനിമാനടന്‍ ആര്‍നോള്‍ഡ് ഷ്വാഴ്സെനഗര്‍ കാലിഫോര്‍ണിയയുടെ ഗവര്‍ണ്ണറായി
- 2005 - ഇന്ത്യ - പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേര്‍ മരിച്ചു.
- 1604 - ക്ഷീരപഥത്തിലെ അടുത്തകാലത്ത് ദര്‍ശിച്ച അവസാന സൂപ്പര്‍നോവ
- 1760 - റഷ്യ ബെര്‍ലിന്‍ കീഴടക്കി
- 1806 - പ്രഷ്യ ഫ്രാന്‍സിനോട് യുദ്ധം പ്രഖ്യാപിച്ചു.
- 2006 - ഉത്തര കൊറിയ അണുബോംബ് പരീക്ഷിച്ചു
- 2006 - ഐക്യ രാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറലായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാന്‍ കി മൂണിനെ രക്ഷാ സമിതി നാമ നിര്‍ദേശം ചെയ്തു
- 2006 - വയലാര്‍ അവാര്‍ഡിന് സേതു അര്‍ഹനായി
- 2006 - ബി.എസ്.പി.സ്ഥാപകന്‍ കാന്‍ഷിറാം അന്തരിച്ചു
- 1845 - അന്പത് വിദ്യാര്ത്ഥികളും ഒന്പത് പ്രൊഫസര്മാരുമായി അനാപൊളിസിലെ നാവിക അക്കാദമി പ്രവര്ത്തനമാരംഭിച്ചു
- 1954 - ബോളിവുഡ് നടി രേഖയുടെ ജന്മദിനം
- 1962 - കേരളത്തില്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ നിന്ന് പി.എസ്.പി. മന്ത്രിമാര്‍ രാജിവച്ചു. പി.എസ്.പി.സംയുക്ത കക്ഷിയില്‍ നിന്നു പിന്മാറി
- 1967 - അറുപത് രാജ്യങ്ങള് ചേര്ന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തില് വന്നു
- 2003 - നവാബ് രാജേന്ദ്രന്‍ അന്തരിച്ചു
- 2006 - ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖനായ ലളിത് സൂരി അന്തരിച്ചു.
- 2007 - സി.വി. ശ്രീരാമന്‍ അന്തരിച്ചു
- 1942 - അമിതാഭ് ബച്ചന്റെ ജന്മദിനം
- 1984 - ചലഞ്ചര് ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന് ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി.
- 2006 - കിരണ്‍ ദേശായിയുടെ ദ് ഇന്‍ഹെരിറ്റന്‍സ് ഓഫ് ലോസ് എന്ന നോവല്‍ ബുക്കര്‍ പ്രൈസ് നേടി
- 1492 - ക്രിസ്റ്റഫര്‍ കൊളംബസ് കിഴക്കന്‍ ഏഷ്യയാണെന്ന അനുമാനത്തില്‍ ബഹാമാസില്‍ കപ്പലടുപ്പിച്ചു.
- 1823 - സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.
- 1850 - വനിതകള്ക്കായുള്ള ആദ്യത്തെ മെഡിക്കല് കോളേജ് അമേരിക്കയിലെ പെന്സില്വാനിയയില് സ്ഥാപിതമായി.
- 1967 - ഇന്ത്യന്‍ സോഷ്യലിസ്റ്റു് നേതാവു് രാം മനോഹര് ലോഹിയ അന്തരിച്ചു.
- 1999 - പാക്കിസ്താനില്‍ പര്‌വേസ് മുഷാറഫ് രക്തരഹിത വിപ്ലവത്തിലൂടെ നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി
- 1492 - ക്രിസ്റ്റഫര്‍ കൊളംബസ് ബഹാമാസില്‍ കപ്പലിറങ്ങി
- 1773 - ചാള്‍സ് മെസ്സിയെര്‍ വേള്‍പൂള്‍ ഗാലക്സി കണ്ടെത്തി.
- 1775 - യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് കോണ്ടിനെന്റല്‍ നേവി (ഇപ്പോഴത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി) സ്ഥാപിക്കാന്‍ ഉത്തരവിട്ടു.
- 1911 - ബോളിവുഡ് നടന്‍ അശോക് കുമാറിന്റെ ജന്മദിനം
- 1948 - നുസ്രത് ഫത്തേ അലിഖാന്റെ ജന്മദിനം
- 1987 - കിഷോര്‍ കുമാറിന്റെ ചരമദിനം
- 2006 - തിരുവമ്പാടി എം.എല്‍.എ. മത്തായി ചാക്കോ അന്തരിച്ചു
- 1882 - ഇപ്പോഴത്തെ പാക്കിസ്താനില്‍ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1884 - ജോര്‍ജ് ഈസ്റ്റ്മാന്‍ പേപ്പര്‍ നാടയിലെ ഛായാഗ്രഹണ ഫിലിമിനു പേറ്റന്റ് എടുത്തു
- 1927 - ഇംഗ്ലീഷ് ചലച്ചിത്രനടന്‍ റോജര്‍ മൂറിന്റെ ജന്മദിനം
- 1939 - അമേരിക്കന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്റെ ജന്മദിനം
- 1946 - അമേരിക്കന്‍ ജൈവശാസ്ത്രജ്ഞന്‍ ക്രെയ്ഗ് വെന്ററിന്റെ ജന്മദിനം
- 1542 - അക്ബര്‍ ചക്രവര്‍ത്തിയുടെ ജന്മദിനം
- 1582 - ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പാപ്പ ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കി.
- 1608 - ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന ഇവാഞ്ജലിസ്റ്റ ടോറിസെല്ലിയുടെ ജന്മദിനം
- 1815 - നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ സെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തി.
- 1844 - ഫ്രെഡ്രിക് നീഷേ, ജര്‍മ്മന്‍ തത്വചിന്തകന്റെ ജന്മദിനം.
- 1878 - എഡിസണ്‍ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറല്‍ ഇലക്ട്രിക്കല്‍സ്) പ്രവര്‍ത്തനമാരംഭിച്ചു.
- 1932 - ടാറ്റ എയര്‍ലൈന്‍സ് (ഇപ്പോഴത്തെ എയര്‍ ഇന്ത്യ) ആദ്യത്തെ വിമാന സര്‍വീസ് ആരംഭിച്ചു.
- 1934 - പ്രസിദ്ധ പുല്ലാങ്കുഴല്‍ വിദഗ്ധനായ എന്‍. രമണിയുടെ ജന്മദിനം
- 1957 - ചലച്ചിത്രസംവിധായക മീരാ നായരുടെ ജന്മദിനം
- 1854 - ഐറിഷ് എഴുത്തുകാരന്‍ ഓസ്കാര്‍ വൈല്‍ഡിന്റെ ജന്മദിനം
- 1905 - ബംഗാള്‍ വിഭജനം
- 1923 - വാള്‍ട്ട് ഡിസ്നി കമ്പനി സ്ഥാപിതമായി
- 1951 - പാക്കിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത് അലി ഖാന് റാവല്‍പിണ്ടിയില്‍ വധിക്കപ്പെട്ടു
- 1975 - സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റുകളിക്കാരനായ ജാക്വസ് കാലിസിന്റെ ജന്മദിനം
- 1604 - ജര്‍മ്മന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലര്‍, ഒഫ്യൂക്കസ് താരഗണത്തില്‍ ഒരു പുതിയ തിളക്കമാര്‍ന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. സമീപകാലത്ത് ദര്‍ശിച്ച അവസാന സൂപ്പര്‍നോവയായിരുന്നു അത്.
- 1933 - ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ജര്‍മ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി
- 1979 - മദര്‍ തെരേസക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
- 1970 - അനില്‍ കുംബ്ലെയുടെ ജന്മദിനം
- 1972 - അമേരിക്കന്‍ റാപ്പ് പാട്ടുകാരനായ എമിനെമിന്റെ ജന്മദിനം
- 1965 - ശ്രീലങ്കന്‍ ക്രിക്കറ്റുകളിക്കാരന്‍ അരവിന്ദ ഡിസില്‍വയുടെ ജന്മദിനം
- 1127 - ജപ്പാന്‍ ചക്രവര്‍ത്തിയായിരുന്ന ഗോ ഷിറകാവയുടെ ജന്മദിനം
- 1857 - ഓസ്ട്രേലിയന്‍ ക്രിക്കറ്റുകളിക്കാരന്‍ ബില്ലി മര്‍ഡോക്കിന്റെ ജന്മദിനം.
- 1867 - അമേരിക്ക റഷ്യയില്‍ നിന്നും 7.2 മില്ല്യന്‍ ഡോളറിനു അലാസ്ക വാങ്ങി.
- 1922 - ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ്ങ് കമ്പനി (ഇപ്പോഴത്തെ ബി.ബി.സി)സ്ഥാപിതമായി.
- 1954 - ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് ആദ്യത്തെ ട്രാന്‍സിസ്റ്റര്‍ റേഡിയോ പുറത്തിറക്കി.
- 1991 - അസര്‍ബൈജാന്‍ യു.എസ്.എസ്.ആറില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
- 1745 - ഐറിഷ് എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്റ്റിന്റെ ചരമദിനം
- 1862 - ലൂമിയര്‍ സഹോദരന്മാരില്‍ അഗസ്റ്റെ ലൂമിയറിന്റെ ജന്മദിനം
- 1910 - നോബല്‍ സമ്മാന ജേതാവായ ഭാരതീയ ഭൗതികശാസ്ത്രജ്ഞന്‍ സുബ്രമണ്യന്‍ ചന്ദ്രശേഖറിന്റെ ജന്മദിനം
- 1943 - റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ക്ഷയരോഗത്തിന്റെ പ്രതിവിധിയായ സ്ട്രെപ്റ്റോമൈസിന്‍ വേര്‍തിരിച്ചെടുത്തു.
- 1956 - ബോളിവുഡ് നടന്‍ സണ്ണി ദിയോളിന്റെ ജന്മദിനം
- 1967 - ജപ്പാന്‍കാരനായ സംഗീതസംവിധായകന്‍ യൊകൊ ഷിമോമുറയുടെ ജന്മദിനം
- 1991 - വടക്കന്‍ ഇറ്റലിയിലുണ്ടായ റിച്റ്റര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2000 പേര്‍ മരിച്ചു.
- 2005 - സദ്ദാം ഹുസൈന്‍ വിചാരണ ചെയ്യപ്പെട്ടു.
- 1740 - മരിയ തെരേസ ഓസ്ടിയന്‍ ഭരണാധികാരിയായി. ഇത് ഓസ്ട്രിയന്‍ പിന്തുടര്‍ച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.
- 1818 - അമേരിക്കന്‍ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിര്‍ത്തിയെക്കുറിച്ച് 1818-ലെ കണ്‍വെന്‍ഷനില്‍ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.
- 1944 - യൂഗോസ്ലാവ് പാര്‍ട്ടിസാന്‍സും റഷ്യന്‍ കരസേനയും ചേര്‍ന്ന് യൂഗോസ്ലാവിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡ് മോചിപ്പിച്ചു.
- 1973 - ഓസ്ട്രേലിയയിലെ സിഡ്നിയിന്‍ പ്രശസ്തമായ സിഡ്നി ഓപറ ഹൗസ് പ്രവര്‍ത്തനമാരംഭിച്ചു.
- 1978 - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരനായ വീരേന്ദര്‍ സേവാഗിന്റെ ജന്മദിനം
- 2004 - ഉബുണ്ടു ലിനക്സിന്റെ ആദ്യ വെര്‍ഷന്‍ പുറത്തിറങ്ങി
- 1520 - ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍ ചിലിക്കു സമീപത്തു കൂടി നാവികസഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെന്‍ കടലിടുക്ക് എന്നറിയപ്പെടുന്നു
- 1879 - കാര്‍ബണ്‍ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബള്‍ബ് എഡിസണ്‍ പരീക്ഷിച്ചു.
- 1945 - ഫ്രാന്‍സില്‍ വനിതകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
- 1983 - ജെനറല്‍ കോണ്‍ഫറന്‍സ് ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് ഒരു മീറ്റര്‍ എന്നാല്‍ ശൂന്യതയില്‍ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299,792,458 അംശമായി നിജപ്പെടുത്തി.
- 1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപില്‍ കോളനി സ്ഥാപിച്ചു.
- 1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റര്‍ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാര്‍നെറിന്‍ നടത്തി.
- 1949 - സോവിയറ്റ് യൂണിയന്‍ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.
- 1954 - ബംഗാളി സാഹിത്യകാരന്‍ ജിബനനന്ദ ദാസിന്റെ ചരമദിനം
- 1960 - മാലി ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായി.
- 1965 - രണ്ടാം ഇന്ത്യാ-പാക്കിസ്താന്‍ യുദ്ധം അവസാനിച്ചു.
- 1707 - ബ്രിട്ടനില്‍ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളിച്ചു.
- 1942 - പ്രസിദ്ധ ബ്രസീലിയന്‍ ഫുട്ബാള്‍ താരം പെലെയുടെ ജന്മദിനം
- 1942 - പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് മൈക്കല്‍ ക്രിക്ടന്റെ ജന്മദിനം
- 1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോര്‍ക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തില്‍ സമ്മേളിച്ചു.
- 1973 - വാട്ടര്‍ഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകള്‍ കൈമാറാന്‍ റിച്ചാര്‍ഡ് നിക്സന്‍ സമ്മതിച്ചു.
- 1857 - ലോകത്തിലെ ആദ്യ ഫുട്ബോള്‍ ക്ലബ്ബായ ഷെഫ്ഫീല്‍ഡ് എഫ്.സി. ഇംഗ്ലണ്ടിലെ ഷെഫ്ഫീല്‍ഡില്‍ സ്ഥാപിതമായി
- 1804 - ജര്‍മ്മന്‍ ഭൗതികശാസ്ത്രജ്ഞനായ വില്‍ഹെം എഡ്വേര്‍ഡ് വെബറിന്റെ ജന്മദിനം
- 1917 - റഷ്യയിലെ ചുവന്ന വിപ്ലവം
- 1922 - പ്രശസ്ത ബ്രിട്ടീഷ് കൊക്കോ ഉല്പ്പാദകനായ ജോര്‍ജ് കാഡ്ബറിയുടെ ജന്മദിനം.
- 1945 - ഐക്യരാഷ്ട്രസഭ സ്ഥാപിതമായി
- 1995 - ഇന്ത്യ, ഇറാന്‍, തായ്‌ലന്‍ഡ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായി
- 2004 - കോണ്‍കോര്‍ഡ് അതിന്റെ അവസാന സര്‍വീസ് നടത്തി.
- 1647 - ഇവാഞ്ജലിസ്റ്റ ടോറിസെല്ലിയുടെ ചരമദിനം
- 1828 - ലണ്ടനില്‍ സെയിന്റ് കാതറീന്‍ ഡോക്ക്സ് പ്രവര്‍ത്തനമാരംഭിച്ചു.
- 1861 - ടൊറണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി
- 1881 - പാബ്ലോ പിക്കാസോയുടെ ജന്മദിനം
- 1917 - റഷ്യയില്‍ ആദ്യത്തെ മാര്‍ക്സിസ്റ്റ് വിപ്ലവം. വിപ്ലവകാരികള്‍ പെട്രോഗ്രാഡിലെ വിന്റര്‍ പാലസ് പിടിച്ചെടുത്തു.
- 1935 - ഹെയ്തിതിയില്‍ ചുഴലിക്കൊടുങ്കാറ്റില്‍ 2000 പേര്‍ കൊല്ലപ്പെട്ടു
- 1936 - അഡോള്‍ഫ് ഹിറ്റ്ലറും ബെനിറ്റോ മുസ്സോളിനിയും ചേര്‍ന്ന് റോം-ബെര്‍ലിന്‍ അച്ചുതണ്ട് സൃഷ്ടിച്ചു.
- 2001 - മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പി പുറത്തിറങ്ങി.
- 2007 - ആദ്യത്തെ എയര്‍ബസ് എ380 യാത്രാ വിമാനം (സിംഗപ്പൂര്‍ എയര്‍ലൈന്‍സ്) പറന്നു.
- 740 - കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആള്‍ നാശവും.
- 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കന്‍ മെയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
- 1863 - ബ്രിട്ടനില്‍ 'ദ ഫുട്ബോള്‍ അസോസിയേഷന്‍' രൂപം കൊണ്ടു.
- 1905 - നോര്‍വേ സ്വീഡനില്‍ നിന്നും സ്വാതന്ത്ര്യം നേടി
- 1947 - കാശ്മീര്‍ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയില്‍ ലയിപ്പിക്കാന്‍ സമ്മതിച്ചു.
- 1985 - മലയാളിയായ സിനിമാനടി അസിന്‍ തോട്ടുങ്കലിന്റെ ജന്മദിനം
- 1994 - ജോര്‍ദാനും ഇസ്രയേലും സമാധാന കരാര്‍ ഒപ്പുവെച്ചു.
- 1275 - ആംസ്റ്റര്‍ഡാം നഗരം സ്ഥാപിതമായി
- 1605 - അക്ബര്‍ ചക്രവര്‍ത്തിയുടെ ചരമദിനം
- 1682 - അമേരിക്കയിലെ പെന്‍സില്‍വേനിയ സംസ്ഥാനത്ത് ഫിലഡാല്‍ഫിയ നഗരം സ്ഥാപിതമായി
- 1728 - ബ്രിട്ടീഷ് നാവികനും, സഞ്ചാരിയും, പര്യവേഷകനായിരുന്ന ജയിംസ് കുക്കിന്റെ ജന്മദിനം
- 1858 - 26-ആം അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡര്‍ റൂസ്‌വെല്‍റ്റിന്റെ ജന്മദിനം
- 1920 - ഇന്ത്യയുടെ പത്താമത് പ്രസിഡന്റായിരുന്ന കെ. ആര്‍. നാരായണന്റെ ജന്മദിനം
- 1984 - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരന്‍ ഇര്‍ഫാന്‍ പത്താന്റെ ജന്മദിനം
- 1991 - തുര്‍ക്മെനിസ്താന്‍ റഷ്യയില്‍ നിന്നും സ്വതന്ത്രമായി
- 1998 - ജെറാഡ് ഷ്രോഡര്‍ ജര്‍മ്മനിയുടെ ചാന്‍സലറായി
- 1848 - സ്പെയിനിലെ ആദ്യത്തെ റെയില്‍ റോഡ് ബാഴ്സിലോണക്കും മറ്റാറോയ്ക്കുമിടയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
- 1868 - തോമസ് ആല്‍വാ എഡിസണ്‍ തന്റെ ആദ്യ പേറ്റന്റ്റിന് (വൈദ്യുത വോട്ടിങ്ങ് യന്ത്രം) അപേക്ഷിച്ചു.
- 1886 - അമേരിക്കന്‍ പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ് ന്യൂയോര്‍ക്കില്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി തുറന്നു കൊടുത്തു.
- 1922 - ഇറ്റാലിയന്‍ ഫാസിസ്റ്റുകള്‍ ബെനിറ്റോ മുസ്സോളിനിയുടെ നേതൃത്വത്തില്‍ റോമിലേക്കു മാര്‍ച്ച് നടത്തി അധികാരം പിടിച്ചെടുത്തു.
- 1967 - പ്രശസ്ത നടി ജൂലിയ റോബര്‍ട്സിന്റെ ജന്മദിനം
- 1972 - എയര്‍ബസ് എ300 ആദ്യത്തെ പറക്കല്‍ നടത്തി
- 1656 - എഡ്മണ്ട് ഹാലിയുടെ ജന്മദിനം
- 1859 - സ്പെയിന്‍ മൊറോക്കോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
- 1863 - പതിനാറു രാജ്യങ്ങള്‍ ജനീവയില്‍ സമ്മേളിച്ച് റെഡ് ക്രോസ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തു.
- 1913 - എല്‍ സാല്‍വഡോറില്‍ വെള്ളപ്പൊക്കം; ആയിരങ്ങള്‍ മരണമടഞ്ഞു.
- 1922 - ഇറ്റലിയിലെ രാജാവായിരുന്ന വിക്ടര്‍ ഇമ്മാനുവല്‍ മൂന്നാമന്‍ ബെനിറ്റോ മുസ്സോളിനിയെ പ്രധാനമന്ത്രിയാക്കി
- 1923 - ഓട്ടോമാന്‍ സാമ്രാജ്യം ഇല്ലാതായതോടെ ടര്‍ക്കി റിപ്പബ്ലിക്കായി
- 1960 - അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ്‌വില്ലില്‍ കാഷ്യസ് ക്ലേ (മുഹമ്മദ് അലി) തന്റെ ആദ്യ പ്രഫഷണല്‍ ബോക്സിങ്ങ് മല്‍സരം ജയിച്ചു.
- 1969 - ആദ്യത്തെ കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ബന്ധം അര്‍പാനെറ്റില്‍ സാധ്യമായി
- 1983 - ടര്‍ക്കിയില്‍ ഭൂകമ്പം - 1300 മരണം
- 2005 - ഡെല്‍ഹിയില്‍ ബോംബ് സ്ഫോടനം, 60 മരണം.
- 1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി
- 1821 - ഫിയോദര്‍ ദസ്തയേവ്‌സ്കിയുടെ ജന്മദിനം
- 1920 - ഓസ്ട്രേലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിഡ്നിയില്‍ സ്ഥാപിതമായി.
- 1922 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി
- 1925 - ജോണ്‍ ലോഗി ബേര്‍ഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണ സംവിധാനം നിര്‍മ്മിച്ചു.
- 1960 - മൈക്കേല്‍ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ നടത്തി
- 1962 - വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാന്‍ കോട്നി വാല്‍ഷിന്റെ ജന്മദിനം
- 2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആല്‍ബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി
- 475 - റോമുലസ് അഗസ്റ്റലസ് റോമന്‍ ചക്രവര്‍ത്തിയായി
- 1864 - നെവാഡ 36-ആം അമേരിക്കന്‍ സംസ്ഥാനമായി
- 1875 - സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനം.
- 1876 - അത്യുഗ്രമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയില്‍ വന്‍ നാശം വിതച്ചു. രണ്ടു ലക്ഷത്തിലേറെപ്പേര്‍ മരിച്ചു.
- 1892 - സര്‍ ആര്‍തര്‍ കൊനന്‍ഡോയല്‍ ദ അഡ്വഞ്ചേഴ്സ് ഓഫ് ഷെര്‍ലക് ഹോംസ് പ്രസിദ്ധീകരിച്ചു.
- 1926 - പ്രസിദ്ധ മാന്ത്രികന്‍ ഹാരി ഹൗഡിനി അന്തരിച്ചു.
- 1975 - സംഗീത സംവിധായകനായിരുന്ന എസ്.ഡി ബര്‍മ്മന്റെ ചരമദിനം
- 1984 - ഇന്ത്യയുടെ മു൯ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു
- 2003 - കര്‍ണ്ണാടക സംഗീതജ്ഞന്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ചരദിനം

