ഒക്ടേന്‍ സംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്പാര്‍ക്‍ ഇഗ്നിഷന്‍ എന്‍ജിനില്‍ (Spark Ignition Engine) സംഭവിക്കാവുന്ന ഡിറ്റൊനേഷന്‍ അഥവാ എന്‍ജിന്‍ നോക്കിങ്ങിന് എതിരേ ഒരു ഇന്ധനത്തിനുള്ള പ്രതിരോധത്തെയാണ് ഒക്ടേന്‍ സംഖ്യ അഥവാ ഒക്ടേന്‍ സൂചകം എന്നതു കൊണ്ട് സൂചിപ്പിക്കുന്നത്.

[തിരുത്തുക] നിര്‍വ്വചനം

ഒരു ഇന്ധനം ഏത് അനുപാതത്തിലുള്ള ഐസോ-ഒക്ടേന്‍ n-ഹെപ്ടേന്‍ മിശ്രിതത്തിന്റെ ഡിറ്റോനേഷന്‍ പ്രതിരോധവുമായിട്ട് സാമ്യം കാണിക്കുന്നുവോ, ആ മിശ്രിതത്തിലെ ഐസോ-ഒക്ടേനിന്റെ വ്യാപ്താടിസ്ഥാനത്തിലുള്ള അനുപാതമായിരിക്കും ആ ഇന്ധനത്തിന്റെ ഒക്ടേന്‍ സംഖ്യ. ഐസോ-ഒക്ടേന് 100 എന്ന ഒക്ടേന്‍ സംഖ്യയും, n-ഹെപ്ടേന് 0 എന്ന ഒക്ടേന്‍ സംഖ്യയും സഹജമായിട്ട് നല്‍കിയിട്ടുണ്ട്. ഒരു ഇന്ധനത്തിന്റെ ഒക്ടേന്‍ സംഖ്യ 87 ആണെങ്കില്‍ അതിന്റെ നോക്കിങ്ങ് പ്രതിരോധം, 87% ഐസോ-ഒക്ടേനും, 13% n-ഹെപ്ടേനുമുള്ള ഒരു മിശ്രിതവുമായിട്ട് സാമ്യമുള്ളതായിരിക്കും.

ഇന്ധനം     Research octane
number (RON)
സാധാരണ പെട്രോള്‍ Min 91
പ്രീമിയം പെട്രോള്‍ Min 95
LPG (60% Propane + 40% Butane) 108
എഥനോള്‍ 129
മെഥനോള്‍ 123
ബ്യൂട്ടനോള്‍ 91-99
ഗ്യാസഹോള്‍ (10% എഥനോള്‍ + 90% ഗ്യാസൊലീന്‍) 93/94
ഡീസല്‍ 25
ഹൈഡ്രജന്‍ 130[1]

[തിരുത്തുക] ഒക്ടേന്‍ സംഖ്യ എഞ്ചിന്‍ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു

കൂടിയ ഒക്ടേന്‍ സംഖ്യയുള്ള ഇന്ധനങ്ങള്‍ക്ക് കത്തുവാന്‍, കുറഞ്ഞ ഒക്ടേന്‍ സംഖ്യയുള്ള ഇന്ധനങ്ങളേക്കാള്‍ കൂടുതല്‍ ആക്ടിവേഷന്‍ ഊര്‍ജം ആവശ്യമാണ്. ആയതിനാല്‍ അവ ഒരു പൊട്ടിത്തെറിയോടു് കൂടി കത്തുന്നില്ല. സ്പാര്‍ക്‍ ഇഗ്നിഷന്‍ എന്‍ജിനുകള്‍ക്ക് നന്നായി പ്രവര്‍ത്തിക്കുവാന്‍ സ്ഫോടനമില്ലാതെ കത്തുന്ന ഇന്ധനങ്ങളാണ് ആവശ്യം. പൊടുന്നനെ കത്തിത്തീരുന്ന ഇന്ധനങ്ങള്‍ ഡിറ്റൊനേഷന് (നോക്കിങ്ങിന്) വഴി തെളിക്കുന്നു.


[തിരുത്തുക] അവലംബം

  1. National Hydrogen Association FAQs
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം