ഐ.എൻ.എസ്. സഹ്യാദ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ മിസൈൽ വാഹക യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. സഹ്യാദ്രി. 2012 ജൂലൈ 21 ന് മുംബൈയിൽ നടന്ന ചടങ്ങിൽ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി കമ്മീഷൻ ചെയ്തു.

ഉള്ളടക്കം

പ്രത്യേകതകൾ [തിരുത്തുക]

ഷിവാലിക് ക്ലാസ് പ്രോജക്ട് 17 യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഐ.എൻ.എസ്. സഹ്യാദ്രി. ഐ.എൻ.എസ്. ശിവാലിക്, ഐ.എൻ.എസ്. സത്പുര എന്നിവയാണ് മുമ്പ് പുറത്തിറക്കിയ യുദ്ധക്കപ്പലുകൾ. ഇവ യഥാക്രമം ഏപ്രിൽ 2010-നും ആഗസ്ത് 2011 നുമാണ് കമ്മീഷൻ ചെയ്തത്. 4900 ടൺ കേവുഭാരമുള്ള ഐ.എൻ.എസ്. സഹ്യാദ്രിയുടെ മുകൾത്തട്ടിൽ രണ്ടു ഹെലിക്കോപ്റ്ററുകൾക്ക് ഇറങ്ങാനുള്ള സൗകര്യമുണ്ട്. ഒപ്പം അത്യാധുനിക കപ്പൽവേധ മിസൈലുകളും വ്യോമ മിസൈലുകളും സജ്ജീകരിച്ചിട്ടുണ്ട്. ബ്രഹ്മോസ് മിസൈലും ഐ.എൻ.എസ്. സഹ്യാദ്രിയിലുണ്ട്. ഇരുന്നൂറ്റി അമ്പത് നാവിക സേനാംഗങ്ങൾ ഈ കപ്പലിലുണ്ടാവും.[1]

അവലംബം [തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/1730592/2012-07-22/india

അധിക വായനക്ക് [തിരുത്തുക]

പുറം കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._സഹ്യാദ്രി&oldid=1688843" എന്ന താളിൽനിന്നു ശേഖരിച്ചത്