ഐവാൻ സതർലാൻഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Ivan Edward Sutherland | |
|---|---|
| ജനനം | 1938 Hastings, Nebraska, United States |
| മേഖലകൾ | Computer Science Internet |
| സ്ഥാപനങ്ങൾ | Harvard University University of Utah Evans and Sutherland California Institute of Technology Carnegie Mellon University Sun Microsystems |
| പ്രശസ്തി | Sketchpad |
| പ്രധാന പുരസ്കാരങ്ങൾ | Turing Award |
ഐവാൻ സതർലാൻഡ് (ജനനം:1938) ഇൻററാക്ടീവ് കമ്പ്യൂട്ടർ ഇൻറർഫേസിൻറെ വികസനത്തിൽ പങ്ക് വഹിച്ചയാളാണ് ഐവാൻ സതർലാൻഡ്.മൾട്ടി മീഡിയ അധിഷ്ഠിതമായ കമ്പ്യൂട്ടർ ഇൻറർ ഫേസുകൾക്ക് ആശയപരമായ അടിത്തറപാകിയത് സതർലാൻഡ് ആണ്.വിർച്ച്വൽ റിയാലിറ്റി, ആഗ്മെൻറ്ഡ് റിയാലിറ്റി എന്നിവയുടെ സ്രഷ്ടാക്കളിൽ ഒരാളും സതർലാൻഡാണ്.കമ്പ്യൂട്ടറുകളുമായുള്ള മനുഷ്യരുടെ സംവേദനം എളുപ്പമാക്കാനുള്ള “സ്കെച്ച് പാഡ്” എന്ന പ്രോഗ്രാം രചിക്കുകയുണ്ടായി,ഡഗ്ലസ് എംഗൽബർട്ടിന് ON-Line സംവിധാനം നിർമ്മിക്കാൻ പ്രചോദനമായത് ഈ പ്രോഗ്രാമായിരുന്നു.