ഏഷ്യാനെറ്റ് ന്യൂസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക്
പ്രമാണം:Asianet News jgp.jpeg
തരംഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Brandingഏഷ്യാനെറ്റ് ന്യൂസ്
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം
വെബ് വിലാസംhttp://www.asianetnews.com

ജൂപ്പിറ്റർ എന്റർടൈൻമെന്റ് വെഞ്ച്വേഴ്സിന്റെ അനുബന്ധ സ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് നടത്തുന്ന ഒരു ഇന്ത്യൻ മലയാള ഭാഷാ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ചാനൽ പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നിലവിൽ മലയാള ടെലിവിഷൻ വാർത്താ മേഖലയിലെ മാർക്കറ്റ് ലീഡർമാരിൽ ഒന്നാണ്.

മലയാളം പൊതു വിനോദ ചാനലുകളായ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഡിസ്നി സ്റ്റാറിന്റെ ഉടമസ്ഥതയിലാണ്. നിലവിൽ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക് ചാനലുകളുമായി ഇതിന് ബന്ധമില്ല.

1993 ലാണ് ഏഷ്യാനെറ്റ് തുടങ്ങിയത് ഡോ രാജി മേനോൻ. തുടക്കത്തിൽ ഡോ. രാജി മേനോൻ 93% ഓഹരികൾ സ്വന്തമാക്കി. 5% ഓഹരികൾ മിസ്റ്റർ രഘു നന്ദന്റെ (ഡോക്ടർ മേനോന്റെ മൂത്ത സഹോദരൻ) ആയിരുന്നു. ശശി കുമാർ ഏഷ്യാനെറ്റിലെ ശമ്പളം വാങ്ങുന്ന ജീവനക്കാരനായിരുന്നു, ഡോ. മേനോന്റെ അനന്തരവൻ, ഡോ. രാജി മേനോൻ ആദ്യം 2% ഓഹരികൾ സമ്മാനിച്ചു, ശശി കുമാറിന്റെ അഭ്യർത്ഥനപ്രകാരം പിന്നീട് 26% ആയും പിന്നീട് 45% ഓഹരിയായും വർദ്ധിച്ചു. 1999-ൽ ഡോ. രാജി മേനോൻ ഏഷ്യാനെറ്റിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു.

ഈ ചാനലിൽ തന്നെയാണ് ഇന്ത്യിലെ ആദ്യ സർക്കാറിതര തത്സമയ വാർത്ത സംപ്രഷണം ചെയ്തത്.1995 സെപ്റ്റംമ്പർ 30ന് ഫിലിപ്പൻസിലെ സൂബിക്ക് ബേയിലെ അപ്പലിങ്ക് സ്റ്റേഷനിൽ നിന്നാണ് വൈകുന്നരം 7.30ന് ആദ്യ വാർത്ത തൽസമയം അവതരിപ്പിച്ചത്.തിരുവനന്തപുരം ആയുർവേദ കോളേജിനടുത്തെ റോസ് കോട്ടേജെന്ന വാടക കെട്ടിടത്തിലെ പരിമിത സംവിധാനമുള്ള വാർത്ത കേന്ദ്രത്തിലായിരുന്നു ന്യുസ് ഡെസ്കും ബ്യുറോയും. വാർത്തകൾ ഫാക്സ് ചെയ്തായിരുന്നു എത്തിച്ചിരുന്നത്.നാട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ വിമാനമാർഗ്ഗം,ഏറെ പ്രയാസപ്പെട്ടാണ് അങ്ങകലെ സൂബിക് ബേയിൽ എത്തിച്ചിരുന്നത്.അതിനാൽ തന്നെ അന്നന്നത്തെ ദൃശ്യം പോയിട്ട് തലേന്നത്തെ ദൃശ്യങ്ങൾ പോലും കേരളത്തിലേത് വാർത്തകളിൽ കണ്ടിരുന്നില്ല. പക്ഷേ പല മാർഗ്ഗത്തിലൂടെയും വാർത്തകൾ തത്സമയം ലഭ്യമായിരുന്നു.

സ്വാഭാവികമായും കനപ്പെട്ട വാർത്തകൾ വസ്തുനിഷ്മായും സമഗ്രവുമായി അവതരിപ്പിക്കുന്ന ശൈലിക്ക് മാറ്റം വന്നു. മത്സരം വാർത്തയുടെ കുത്തകവത്കരണത്തെയും, ഏകമാനത്തെയും ഒരു പരിധി വരെ ഒഴിവാക്കിയെങ്കിലും, ചെറിയ വാർത്തകളുടെ പുറകേ പോകുന്ന പ്രവണതയുണ്ടാക്കി. ഇപ്പോൾ സംഘപരിവാർ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറാണ് ഏഷ്യാനെറ്റ് ന്യുസിൻറെ ചെയ‌മാൻ. ഏഷ്യാനെറ്റ്. മനോജ് കെ ദാസ്. എക്സിക്യറ്റീവ് എഡിറ്റർ സിന്ധു സൂര്യകുമാർ. തിരുവനന്തപുരം ഹ്വസിങ്ങ് ബോർഡ് ജംങ്ങ്ഷനിലാണ് വാർത്താ കേന്ദ്രം.






"https://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്_ന്യൂസ്‌&oldid=4070204" എന്ന താളിൽനിന്ന് ശേഖരിച്ചത്