ഏലിയാസ് തൃതീയന്‍ ബാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂര്‍ മഞ്ഞനിക്കര ദയറയില്‍ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യായിലെ പാത്രിയര്‍ക്കീസ് ബാവായാണ് പ. ഇഗ്നാത്യോസ് ഏലിയാസ് തൃതീയന്‍ ബാവ. മര്‍ദ്ദിനിലായിരുന്നു ജനനം. നസ്രി എന്നയിരുന്നു ജ്ഞാനസ്നാന നാമം. പ്രാഥ്മിക വിദ്യാഭ്യാസതിനുശേഷം പത്രോസ് IV ബാവായുടെ നിര്‍ദ്ദേശപ്രകാരം ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1887ല്‍ ശെമ്മശപ്പട്ടം സ്വീകരിച്ചു. സന്ന്യാസി എന്നനിലയില്‍ ഏലിയാസ് എന്ന നാമം സ്വീകരിച്ചു. 1892ല്‍ പത്രോസ് IV ബാവായില്‍ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു.1908ല്‍ ഏലിയാസ്കശ്ശീശ അമീദിലെ മെത്രാനായി വഴിക്കപ്പെട്ടു. 1912ല്‍ മൊസ്സൂളിലെ മെത്രാനായി.1917ല്‍ ഇഗ്നാത്യോസ് ഏലിയാസ് തൃതീയന്‍ ബാവ എന്ന പേരില്‍ പാത്രിയാര്‍ക്കാ സിംഹാസനത്തില്‍ ആരോഹിതനാവുകയും ചെയ്തു. ഇര്‍വ്വിന്‍ പ്രഭുവിന്റെ ക്ഷണപ്രകാരം ഭരതത്തിലെ സഭയില്‍ സമാധാന സന്ദേശം പ്രസംഗിക്കുവാന്‍ 1931ല്‍ ഇന്‍ഡ്യയിലെത്തി. 1932 ഫെബ്രുവരി 13 നു മഞ്ഞനിക്കര ദയറയില്‍ കബറടങ്ങി.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍