ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

കേരളത്തിലെ പ്രശസ്തനായ ചലച്ചിത്ര ഗാനരചയിതാവും നാടോടി പാരമ്പര്യം പിന്തുടരുന്ന കവിയുമാണ്'ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ'

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനിച്ചു. ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളു. കുട്ടിക്കാലത്തു തന്നെ തൊഴിലിൽ ഏർപ്പെട്ടു. കുഞ്ഞുണ്ണി മാഷടെ അനുഗ്രഹത്തോടെ കാവ്യ രംഗത്ത് പ്രവേശിച്ചു.

സാഹിത്യ ജീവിതം[തിരുത്തുക]

വീതൂണ് കവിതാ സമാഹാരം. "എന്നേക്കാളും നിന്നെക്കാണാൻ ചന്തം തോന്നും....." എന്ന പാട്ട് ഏറെ പ്രശസ്തം. തട്ടത്തിൻ മറയത്ത്, ഉറുമി, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം, തസ്‌ക്കരലഹള, ഷെക്‌സ്പിയർ എം എ മലയാളം, ആത്മകഥ, സെല്ലുലോയിഡ്, തീവണ്ടി തുടങ്ങി പത്തോളം സിനിമകളുടെ ഗാന രചന നിർവഹിച്ചു[1]

ശ്രദ്ധേയ ഗാനങ്ങൾ[തിരുത്തുക]

  • "നിന്നെക്കാണാൻ എന്നെക്കാളും
    ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ.." എന്ന നാടൻ പാട്ട്. എഴുതി ജനകീയ മാക്കിയത് ചന്ദ്രശേഖരൻ എങ്ങണ്ടിയൂരാണ്
  • "വടക്ക് വടക്ക് കൊട്ടണ കൊട്ടണ.. തെക്ക് തിത്തൈ ചോടും വെക്കണ"
  • "അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ.." ("ഉറുമി" )
  • നട.. നട ...... അവിയൽ ട്രൂപ്പിന്റെ ഗാനം[2]
  • ഏനുണ്ടോടീ അമ്പിളിച്ചന്തം. (സെല്ലുലോയിഡ്)

പൊന്നാണെ പൊന്നാണെ പൂക്കള് വിരിയണ മണ്ണ് കണ്ണാണെ കണ്ണാണെ നാമ്പുകളുയരണ മണ്ണ് തീവണ്ടി

കൃതികൾ[തിരുത്തുക]

  • വിത
  • പൂപ്പാട്ടും തീപ്പാട്ടും

അവലംബം[തിരുത്തുക]

  1. http://www.janayugomonline.com/php/newsDetails.php?nid=75239[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.doolnews.com/avial-malayalam-rock-band-sets-349.html