ഏകമാന സമവാക്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നിര്‍ദ്ദിഷ്ടചരങ്ങളുടെ ഏറ്റവും കൂടിയ ഘാതം 1 ആയ സമീകരണമാണ് ഏകമാന സമവാക്യം. ഒന്നാം കൃതിയിലുള്ള ഒരു ചരത്തിന്റേയും സ്ഥിരാങ്കത്തിന്റേയും ഗുണനമോ അഥവാ സ്ഥിരാങ്കം മാത്രമോ ആയ ഒരു ബീജീയ സമവാക്യമാണ് ഏകമാന സമവാക്യം അഥവാ രേഖീയ സമവാക്യം. ഒന്നാം കൃതിയിലുള്ള ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ ചരങ്ങള്‍ ഒരു ഏകമാന സമവാക്യത്തിനുണ്ടാവാം. ഒരു ഏകമാന സമവാക്യത്തിന്റെ പൊതുരൂപം
ആണ്. ഇവിടെ mഉം b ഉം സ്ഥിരാങ്കങ്ങളാണ്. രേഖീയം എന്ന പേരിനുകാരണം ഈ സമവാക്യത്തിന്റെ നിര്‍ദ്ധാരണമൂല്യങ്ങള്‍ പ്രതലത്തില്‍ ഒരു നേര്‍രേഖ രൂപീകരിക്കുന്നു എന്നതിനാലാണ്. m എന്ന സ്ഥിരാങ്കം നേര്‍രേഖയുടെ ചെരിവിനെ(Slope) സൂചിപ്പിക്കുന്നു.b എന്ന സ്ഥിരാങ്കം നേര്‍രേഖ ,Yഅക്ഷത്തിന് കുറുകെകടക്കുമ്പോഴുണ്ടാകുന്ന ബിന്ദുവിനെ സൂചിപ്പിക്കുന്നു.


