എ ബ്യൂട്ടിഫുൾ മൈൻഡ് (ചലച്ചിത്രം)
| എ ബ്യൂട്ടിഫുൾ മൈൻഡ് | |
|---|---|
| സംവിധാനം | റോൺ ഹോവാർഡ് |
| നിർമ്മാണം | ബ്രയൻ ഗ്രാസെർ റോൺ ഹോവാർഡ് |
| രചന | സ്ലേവിയ നാസർ (പുസ്തകം), അകീവ ഗോൾഡ്‌സ്മാൻ |
| അഭിനേതാക്കൾ | റുസ്സെൽ ക്രോവ് ജെന്നിഫർ കൊന്നേലി എഡ് ഹാരിസ് പോൾ ബെറ്റനി |
| സംഗീതം | ജെയിംസ് ഹോർനെർ |
| ഛായാഗ്രഹണം | റോജെർ ഡേകിൻസ് |
| ചിത്രസംയോജനം | ഡാനിയൽ പി. ഹാൻലി മൈക്ക് ഹിൽ |
| വിതരണം | യൂനിവേർസൽ പിക്‌ചേർസ് (രാജ്യാന്തരം) ഡ്രീംവർക്ക്‌സ് (അന്താരാഷ്ട്രം) |
| റിലീസിങ് തീയതി | ഡിസംബർ 21, 2001 |
| സമയദൈർഘ്യം | 135 മിനിറ്റ് |
| രാജ്യം | യു.എസ്.എ. |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $60,000,000 |
| ബോക്സ് ഓഫീസ് | $313,542,341 (worldwide) |
പ്രശസ്ത ഗണിതശാസ്ത്രജ്ഞനും, സാമ്പത്തിക ശാസ്ത്രത്തിനു നോബൽ സമ്മാന ജേതാവുമായ ജോൺ ഫോർബ്‌സ് നാഷിന്റെ ജീവചരിത്രാംശമുള്ള ഒരു അമേരിക്കൻ ചലച്ചിത്രമാണ് എ ബ്യൂട്ടിഫുൾ മൈൻഡ്. അകീവ ഗോൾഡ്‌സ്മാൻ കഥയും , റോൺ ഹോവാർഡ് സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം സ്ലേവിയ നാസർ ഇതേ പേരിൽ എഴുതിയ , 1998-ലെ പുലിറ്റ്‌സർ പുർസ്കാരത്തിനു പരിഗണിച്ച നോവലിന്റെ ആധാരമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. റസെൽ ക്രോവ്, ജെന്നിഫർ കൊന്നേലി, എഡ് ഹാരിസ്, പോൾ ബെറ്റനി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഈ ചിത്രം അമേരിക്കയിൽ പ്രദർശനത്തിനെത്തിയത് 2001 ഡിസംബർ 21-നാണ്. ഈ ചിത്രം നല്ലപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ആ വർഷത്തെ ഓസ്കാർ അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു. മികച്ച ചിത്രം, മികച്ച സംവിധായകൻ, സ്വാംശീകരിച്ച മികച്ച തിരക്കഥ, മികച്ച സഹനടി, മികച്ച എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. മികച്ച നടൻ, മികച്ച മേക്കപ്പ്, തുടങ്ങിയ പുരസ്കാരങ്ങൾക്കും ഈ ചിത്രം പരിഗണിച്ചിരുന്നു.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് A Beautiful Mind
- A Beautiful Mind at Rotten Tomatoes
- A Beautiful Mind at Box Office Mojo
- A Beautiful Mind at MSN Movies