ഏ.വി.എച്.എസ്.എസ്. പൊന്നാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.വി. ഹയർ സെക്കൻഡറി സ്കൂൾ, പൊന്നാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏ വി എച് എസ് എസ് പൊന്നാനി
വിലാസം
വിവരങ്ങൾ
Typeപൊതു വിഭാഗം
ആരംഭം1895 february 20.
Affiliationsകേരള സർക്കാർ

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഒരു ഹയർസെക്കണ്ടറി വിദ്യാലയമാണ് എ.വി.എച്.എസ്.എസ് എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന അച്ചുതവാര്യർ ഹർസെക്കൻടറി സ്കൂൾ. നൂറിലധികം വർഷം പഴക്കമുണ്ട് ഈ സ്കൂളിനു്.

ഒരു വിദ്യാലയം തുറക്കുകവഴി ഒരു കാരാഗ്രഹം അടച്ചു പൂട്ടുവാൻ കഴിയുന്നു എന്ന് പറയപ്പെട്ടിട്ടുണ്ട് . ഒരു വിദ്യാലയം ആരംഭിക്കുന്നത് വഴ്തപ്പെടെണ്ട ഒരു സാമൂഹിക സേവനമായാണ് മുൻ കാലങ്ങളിൽ കരുതിയിരുന്നത് . അഞ്ചാം ക്ലാസിനപ്പുറം വിദ്യാഭ്യാസം സ്വപ്നപ്രായമായിരുന്ന ഒരു കാലഘട്ടത്തിൽ ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തുക എന്നത് വിശേഷിപ്പിച്ചും അങ്ങനെത്തന്നെയായിരുന്നു . പറയത്തക്ക മൂലധനമില്ലാതെ ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കുക എന്നത് സാഹസികതയാണ് . പൊന്നാനിയിലെ ഏ .വി .ഹൈസ്കൂളിന്റെ സ്ഥാപനം അങ്ങനെയൊരു സാഹസികതയുടെ കഥയാണ് .

സ്ഥാപക ഉദ്ദേശ്യം[തിരുത്തുക]

സി .വി .ചെറിയാൻ ഉല്പതിഷ്ന്നുവായ ഒരു അദ്ധ്യാപകൻ ആയിരുന്നു . കൈമുതൽ ജനസേവന തൃഷ്ണ്ണമാത്രം.'വിദ്യാവിഹീന'; പശു' എന്ന് അനുഭവം കൊണ്ടു അദ്ദേഹത്തിന് ബോധ്യംവന്നു . ഈ നാട്ടിലെ ഇരുട്ടകറ്റിയെ തീരൂ .അദ്ദേഹം നാട്ടിലെ ചില മാന്യവ്യക്തികളെ സമീപിച്ചു. നാട്ടിന്റ പുരോഗതിയിൽ ആഹ്ലാദം കൊള്ളുന്നവരും നാടിനുവേണ്ടി സേവനം ചെയാൻ സന്നദ്ധരായവർ .ഹരിഹര മംഗലത്ത് കെ .അച്യുത വാരിയർ ,പി .പി കരുണാകര മേനോൻ,കെ .വി.ശങ്കുണ്ണി മേനോൻ,പി .അച്യുത മേനോൻ, കരുവട്ട് പരമേശ്വരൻ നമ്പൂതിരി, പരുത്തുള്ളി താമു മേനോൻ,വക്കീർ ദുരിസാമി അയ്യർ, പി.കെ .രാവുണ്ണി മേനോൻ എന്നിവരാണ് ചെറിയാന്റെ ആശയത്തിന് മൂർത്തരൂപം കൈ വരുത്തിയത്.

പ്രമുഖരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

പ്രഗല്ഭരായ പൂർവ വിദ്യാർത്ഥികളുടെ ഒരു നിര തന്നെ ഈ വിദ്യാലയത്തിനു അവകാശപ്പെടാനുണ്ട്.മലബാർ കളക്ടറും പിന്നീട് കേരള ഗവർണരുടെ ഉപദേഷ്ടാവും ആയിരുന്ന എൻ.എസ്‌.രാഘവാചാരി,മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശ്രീ.എസ്‌.ജഗന്നാഥൻ,മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി കുഞ്ഞുമുഹമ്മദ് കുട്ടി ഹാജി,മുൻ കേരള ഹൈക്കോടതി ജഡ്ജി ചേറ്റൂർ ശങ്കരൻ നായർ,മുൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ചിത്രൻ നമ്പൂതിരിപ്പാട്‌, ലോക ബാങ്ക് ഓഡിറ്റർ .ടി.സേതുമാധവൻ,മുൻ മലബാർ ജില്ലാ ബോർഡ് പ്രസിഡണ്ട് കെ.വി.നൂറുദ്ദീൻ,മുൻ മന്ത്രി ഇ.കെ. ഇമ്പിച്ചി ബാവ ,മുൻ എം.പി സി ഹരിദാസ്, കവിയും നിരൂപകനുമായ എം.ഗോവിന്ദൻ, ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ എം.ജി.എസ്. നാരായണൻ, പ്രശസ്ത എഴുത്തുകാരൻ സി.കുട്ടികൃഷ്ണൻ(ഉറൂബ്),കടവനാട് കുട്ടികൃഷ്ണൻ,സി. രാധാകൃഷ്ണൻ,ഇ. ഹരികുമാർ,ആർടിസ്റ്റ് കെ.സി.എസ്. പണിക്കർ, ആർടിസ്റ്റ് ടി.കെ. പത്മിനി എന്നിങ്ങനെ നീളുന്നു ആ നിര.

ചരിത്രം[തിരുത്തുക]

അച്യുതവാരിയർ ആയിരുന്നു കമ്മിറ്റിയുടെ പ്രസിഡണ്ട്. രാവുണ്ണി മേനോൻ ആദ്യ സെക്രട്ടറി ആയിരുന്നു. 1895 ഫെബ്രുവരി 20-ആം തീയതി "നേറ്റീവ് മിഡിൽ സ്കൂൾ,പൊന്നാനി" എന്ന പേരോടുകൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സി.വി.ചെറിയാൻ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.ആദ്യത്തെ വിദ്യാർത്ഥി എന്ന ബഹുമതി ശങ്കരമെനോന്റെ മകനാണ്. വൈകാതെ സ്കൂളിനു സർക്കാറിന്റെ അനുമതി ലഭിച്ചു. 1909 ആയപ്പോഴേക്കും സ്കൂളിന്റെ പ്രവർത്തനം വഴിമുട്ടി.സാമ്പത്തിക പ്രതിസന്ധി കൂടി. സ്കൂളിന്റെ മുഴുവൻ ചുമതലയും സ്കൂൾ കമ്മിറ്റി 1909 മാർച്ചിൽ നിരുപാധികം അച്യുതവാരിയരെ ഏൽപ്പിച്ചു.

1917ൽ പൊന്നാനി താലൂക്ക് തഹസീൽദാർ നാരായണ കിനി മുൻകൈയെടുത്ത് ഇത് ഒരു ഹൈസ്ക്കൂൾ ആയി ഉയർത്തി."ദി ഹിന്ദു സെകണ്ടറി സ്കൂൾ" എന്നായിരുന്നു അന്നത്തെ നാമധേയം. 1919ൽ അത് "ദി ഹൈസ്ക്കൂൾ ,പൊന്നാനി" എന്നാക്കി.1935ൽ അച്യുതവാരിയരുടെ മരണശേഷം സ്കൂളിന്റെ പേര് "എ.വി. എജുക്കേഷണൽ സൊസൈറ്റി,പൊന്നാനി" എന്ന പേരിൽ രജിസ്ടർ ചെയ്തു ഒരു ട്രസ്റ്റിൽ നിക്ഷിപ്തമാക്കി. സ്കൂളിനു "എ.വി. ഹൈസ്ക്കൂൾ,പൊന്നാനി" എന്നും പേരുവന്നു.

സാമ്പത്തിക സുസ്ഥിതി ഇല്ലെന്ന പേരിൽ മദിരാശി സർക്കാർ 2 തവണ ഈ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യാൻ ഒരുങ്ങി. ഈ സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും അർഹരായ കുട്ടികൾക്ക് സാമ്പത്തികസഹായം നൽകാനും മാനേജ്മെൻറ് അമാന്തം കാണിച്ചില്ല. പ്രഗല്ഭരായ പ്രധാന അധ്യാപകരുടെ ഒരു നീണ്ട നിര ഈ വിദ്യാലയത്തിനു എന്നും ഒരു അനുഗ്രഹമായിരുന്നു. കെ.കേളപ്പൻ ഇവിടെ ഭൗതികശാസ്ത്രം അധ്യാപകനായിരുന്നു.

ഇടശ്ശേരി മാവ്[തിരുത്തുക]

സാഹിത്യരംഗത്തും രാഷ്ട്രീയ സാമൂഹ്യസേവന മേഖലകളിലും വളരെ പ്രശസ്തരായ ഒരുപാട് പേരെ ഈ സമൂഹത്തിനു സംഭാവൻ ചെയ്ത ഈ വിദ്യാലയം മറ്റൊരു തരത്തിലും പ്രശസ്തി നേടി.സ്കൂളിന്റെ മുറ്റത്ത് വളർന്നു നിൽക്കുന്ന ശർക്കരമാവിന് 101 വയസ്സായി.

പല കാലങ്ങളായി ഈ മാവിൻചുവട്ടിൽ നടന്നിട്ടുള്ള സാഹിത്യസല്ലാപങ്ങൾക്കും സാംസ്കാരിക സദസ്സുകൾക്കും ഈ മാവ് ഒരു മൂകസാക്ഷിയാണ്.അനശ്വരരായ വി.ടി.ഭട്ടതിരിപ്പാട്,കുട്ടികൃഷ്ണമാരാർ,നാലപ്പാടൻ,ഉറൂബ്,ഇടശ്ശേരി,എം.ഗോവിന്ദൻ,എൻ.വി.കൃഷ്ണവാരിയർ,കടവനാട്ടു കുട്ടികൃഷ്ണൻ,എൻ.പി.ദാമോദരൻ എന്നിവർ ഈ മാവിൻചുവട്ടിൽ സമ്മേളിച്ചിട്ടുണ്ട്.

അതുപോലെ തന്നെ എം.ആർ.ബി,പ്രേംജി,മഹാകവി അക്കിത്തം,എം.ടി.വാസുദേവൻ നായർ,സി.രാധാകൃഷ്ണൻ,ആർടിസ്റ്റ് നമ്പൂതിരി എന്നിവർ ഈ തേന്മാവിന്റെ തണലിൽ തങ്ങളുടെ ആശയങ്ങൾ പങ്കിട്ടവരാന്.രാഷ്ടീയ പ്രതിഭകളായ ഇ.കെ.ഇമ്പിച്ചിബാവ,കൊളാടി ഗോവിന്ദന്കുട്ടി,പി.ടി.മോഹനകൃഷ്ണൻ,സി,ചോയുണ്ണി എന്നിവർക്ക് പ്രസംഗവേദിയായും ഈ മാവ് മാറിയിട്ടുണ്ട്.ഒന്നിലധികം തവണ ഇടശ്ശേരി സ്മാരക പുരസ്കാര ദാന ചടങ്ങ് നടന്നത് ഇവിടെ ആയതിനാൽ ഈ പടുവൃക്ഷം ഇടശ്ശേരിമാവ് ഈന പേരിൽ അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

1.ഏ.വി. ഹൈസ്ക്കൂൾ,പൊന്നാനി,ശതാബ്ദി ആഘോഷം-1995 സ്മരണിക