എൻകെ ധൂമകേതു
സൗരയൂഥത്തിലെ ഒരു വാൽനക്ഷത്രം. 1788-ലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത് 1822-ൽ ഇതു വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് യോഹൻ ഫ്രാൻസ് എൻകെ പ്രവചിക്കുകയുണ്ടായി. തുടർന്ന് നിശ്ചിത കാലയളവിൽ ഈ ധൂമകേതു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. 1795, 1805 എന്നീ വർഷങ്ങളിലും ഇതിന്റെ വരവ് നിരീഷിക്കപ്പെട്ടിരുന്നു. ഏറ്റവും ചുരുങ്ങിയകാലം (3 വർഷം 4 മാസം) കൊണ്ട് സൂര്യനെ ചുറ്റുന്ന ധൂമകേതുവാണിത്.[1]
ഉള്ളടക്കം |
[തിരുത്തുക] ഭ്രമണപഥം
ദീർഘവൃത്താകാരത്തിലുള്ള ഇതിന്റെ ഭ്രമണപഥത്തിനു മാറ്റം വന്നുകൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഏകദേശം വൃത്താകാരമായ ഭ്രമണപഥമാണ് ഇപ്പോഴുള്ളത്. ഭ്രമണകാലവും ക്രമേണകുറഞ്ഞു വരുന്നു. ; കഴിഞ്ഞ ശതകത്തിൽ രണ്ടു ദിവസത്തെ കുറവുണ്ടായി. സൂര്യന്റെ സമിപമെത്തുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളുടെ ജെറ്റ്പ്രവർത്തനം കൊണ്ട് ഭ്രമണപഥത്തിനു വേഗം കൂടുന്നതായിട്ടാണ് എഫ്. എൻ. വിപ്പിൾ അഭിപ്രായപ്പെടുന്നത്. ഓരോ ഭ്രമണത്തിലും ഇതിന്റെ അഞ്ഞൂറിലൊരംശം ദ്രവ്യമാനം നഷ്ടപ്പെടുന്നുണ്ട്.[2]
[തിരുത്തുക] നാശത്തോടടുക്കുന്ന ധൂമകേതു
നഗ്ന നേത്രങ്ങൾക്കു ദൃശ്യമാകാൻ തക്ക പ്രകാശം ഈ ധൂമകേതുവിന് ഇല്ല. നൂറുവർഷം മുമ്പുള്ളത്തിനെക്കാൾ പ്രകാശമാനം കുറഞ്ഞിട്ടുമുണ്ട്. വലിപ്പത്തിലും പ്രകാശത്തിലും സംഭവിക്കുന്ന ഈ കുറവ് കണക്കിലെടുത്താൽ എൻകെ ധൂമകേതുവിന് ഇനി അധികം ആയുസുണ്ടാകാൻ ഇടയില്ല എന്നാണ് ശാസ്ത്രഞ്ജരുടെ അഭിപ്രായം. ഏറ്റവുമൊടുവിൽ ഇത് ഉപസൗരം (perihelion) കടന്നുപോയത് 1977-ൽ ആയിരുന്നു.[3]
[തിരുത്തുക] അവലംബം
- ↑ http://www.seds.org/~spider/spider/Comets/encke.html Comet 2P/Encke
- ↑ http://www.space.com/spacewatch/comet_encke_031114.html NightSky Friday: Astronomers Ready for Comet Encke's Return
- ↑ http://www.space.com/scienceastronomy/planetearth/comet_bronzeage_011113-1.html Comets, Meteors & Myth: New Evidence for Toppled Civilizations and Biblical Tales