എസ്. രാധാകൃഷ്ണൻ
| സർവപള്ളി രാധാകൃഷ്ണൻ (എസ്. രാധാകൃഷ്ണൻ) |
|
ഡോ. സർവപള്ളി രാധാകൃഷ്ണൻ |
|
|
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
|
|
| ഔദ്യോഗിക കാലം മേയ് 13, 1962 – മേയ് 13, 1967 |
|
| മുൻഗാമി | രാജേന്ദ്രപ്രസാദ് |
|---|---|
| പിൻഗാമി | സാക്കിർ ഹുസൈൻ |
|
ഇന്ത്യയുടെ ഉപരാഷ്ട്രപതി
|
|
| In office 1952 – 1962 |
|
|
|
|
| ജനനം | സെപ്റ്റംബർ 5, 1888 തിരുത്തണി,തമിഴ്‌നാട്, ഇന്ത്യ |
| മരണം | ഏപ്രിൽ 17, 1975 |
| ജീവിത പങ്കാളി | ശിവകാമമ്മ |
| മക്കൾ | അഞ്ച് പുത്രിമാർ, ഒരു പുത്രൻ Sarvepalli Gopal |
| തൊഴിൽ | രാഷ്ട്രീയപ്രവർത്തകൻ, തത്ത്വചിന്തകൻ, പ്രൊഫസർ |
| മതം | വേദാന്ത (ഹിന്ദി) |
ഡോ. എസ്. രാധാകൃഷ്ണൻ(സർവപള്ളി രാധാകൃഷ്ണൻ, തെലുഗു:సర్వేపల్లి రాధాకృష్ణ,തമിഴ്:சர்வேபள்ளி ராதாகிருஷ்ணன்) (സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975) ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു. പാശ്ചാത്യ തത്ത്വശാസ്ത്ര ചിന്തകൾ ഭാരതീയർക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾത്തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദാനമാണ്. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു.
[തിരുത്തുക] ജീവിതരേഖ
മദ്രാസിന്(ഇപ്പോൾ ചെന്നൈ) 64 കിലോമീറ്റർ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്താണ് രാധാകൃഷ്ണൻ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. തിരുത്തണി, തിരുവള്ളൂർ്‍, തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദം നേടി.
[തിരുത്തുക] തത്ത്വശാസ്ത്രലോകത്തേക്ക്
1921-ൽ കൽക്കട്ട യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്ത്വശാസ്ത്ര വിഭാഗത്തിൽ നിയമനം ലഭിച്ചതോടെ ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിക്കപ്പെട്ടു. 1926 ജൂണിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സർവ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തിൽ കൽക്കട്ട യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വർഷം സെപ്റ്റംബറിൽ ഹവാർഡ് സർവ്വകലാശാലയിൽ നടന്ന ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു.
1929-ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി.
പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരിൽ ദൈവശാസ്ത്രത്തിന്റെ സ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദർശനങ്ങൾ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളിൽ ചൂണ്ടിക്കാണിച്ചു. വാസ്തവത്തിൽ ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.