എസ്.ഐ.ഒ.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ എന്നതിന്റെ ചുരുക്കരൂപം. വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള സംഘടനയാണ് എസ്.ഐ.ഒ. 1982 ഒക്ടോബർ 19-നാണ് എസ്.ഐ.ഒ രൂപവത്കരിച്ചത്.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷ്യം
പഠനം, സമരം, സേവനം എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കാമ്പസുകളിൽ സർഗാത്മക വിദ്യാർഥി മുന്നേറ്റം സാധ്യമാക്കുക എന്നതാണ് എസ്.ഐ.ഒ ലക്ഷ്യം വെക്കുന്നത്.അക്കാദമിക രംഗത്ത് സജീവമായി മുന്നോട്ട് പോവാനുള്ള പ്രചോദനവും പ്രോൽസാഹനവുമാണ് പ്രഥമായി ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം വിദ്യാർഥികളിൽ മൂല്യങ്ങൾക്കും ധാർമ്മികതക്കും ഊന്നൽ നൽകുന്നു. വിദ്യാഭ്യാസ പ്രശ്നം ഏറ്റെടുക്കുകയും സർക്കാറുകൾക്ക് മുമ്പിൽ വിദ്യാഭ്യാസ നയരേഖ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ പ്രക്ഷോഭങ്ങളോടൊപ്പം തന്നെ വിദ്യാഭ്യാസ സേവനരംഗത്തും സജീവമായി എസ്.ഐ.ഒ ഇടപെട്ടുകൊണ്ടിരിക്കുന്നു.
[തിരുത്തുക] രൂപവത്കരണ പശ്‌ചാത്തലം
ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുമായി ആശയാഭിമുഖ്യം പുലർത്തുന്ന നിരവധി വിദ്യാർത്ഥികൂട്ടായ്‌മകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം എല്ലാ സംഘടനകളെയും യോജിപ്പിച്ച് കൊണ്ട് ദേശീയതലത്തിൽ ഒരു ഏക വിദ്യാർത്ഥിസംഘടന രൂപവത്കരിക്കാൻ 1981 ഫെബ്രുവരിയിൽ കോഴിക്കോട് വെച്ച് ചേർന്ന ഒരു യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ മേൽനോട്ടത്തിൽ ഒരു വിദ്യാർത്ഥി സംഘടന എന്ന ആശയം പൊതുവിൽ അംഗീകരിക്കപ്പട്ടു. പക്ഷേ, ജമാഅത്തിന്റെ പരിപൂർണ്ണ നിയന്ത്രണം എന്ന ആശയത്തോട് സിമി വിയോജിച്ചു. 1982 ഒക്ടോബർ 19-ന് സിമി ഒഴികെയുള്ള പല ഇസ്‌ലാമിക വിദ്യാർത്ഥി സംഘടനകളെയും ലയിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിൽ എസ്.ഐ.ഒ നിലവിൽ വന്നു.
[തിരുത്തുക] മാധ്യമങ്ങൾ
'ദി കംപാനിയൻ' (ഇംഗ്ലീഷ്), 'റഫീക്കെ മൻസിൽ' (ഹിന്ദി, ഉർദു) എന്നിവ ദൽഹിയിൽ നിന്ന് പുറത്തിറങ്ങുന്നു
1986-ൽ 'യുവസരണി' എന്ന പേരിൽ മാസിക പുറത്തിറക്കി.1996-ൽ പ്രസിദ്ധീകരണം നിർത്തി. 'ദിശ' എന്ന പേരിൽ വാർത്താ ബുള്ളറ്റിൻ പുറത്തിറക്കുന്നു. 2010- സെപ്റ്റംബറിൽ 'ക്യാംപസ് അലൈവ്' എന്ന മാസികയാണു ഇപ്പൊൾ സംഘടനയുടെ മലയാളം മുഖപത്രം
[തിരുത്തുക] അവലംബം
- 2004-ൽ എസ്.ഐ.ഒ കേരള സോൺ പുറത്തിറക്കിയ അടയാളം എന്ന സുവനീർ.
