എസല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എസല ഉത്സവകാലത്ത് ദന്താവശിഷ്ടം അലങ്കരിച്ച ആനപ്പുറത്തേറ്റി എഴുന്നള്ളിക്കുന്നു

ഓഗസ്റ്റ് മാസത്തില്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടക്കുന്ന ഒരു ഉത്സവമാന് എസല. ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടവും വഹിച്ചു കൊണ്ടു ഘോഷയാത്രയായ ദളദ പെരഹേര അഥവ എസല പെരഹേരയോടെയാണ് ഈ ഇത്സവം സമാപിക്കുന്നത്. ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വളരെ വിരളമായി മാത്രമേ ജനങ്ങളെ കാണിക്കുകയുള്ളൂ. എങ്കിലും എസല ഉത്സവകാലത്ത് ദന്താവശിഷ്ടം ഒരു സ്വര്‍ണപേടകത്തിലാക്കി, അലങ്കരിച്ച ആനപ്പുറത്തേറ്റി എഴുന്നള്ളിക്കുന്നു. സന്യാസിമാരും നൃത്തവാദ്യമേളക്കാരും ഇതിനെ അകമ്പടി സേവിക്കുന്നു.

എസല പെരഹേര, എന്ന ഈ പ്രദക്ഷിണം ആദ്യകാലളില്‍ ഒരു ഹൈന്ദവ ഉത്സവമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ശ്രീലങ്ക സന്ദര്‍ശിച്ച ചില സയാമി സന്യാസിമാരുടെ പരാതിപ്രകാരമാണ് ദന്താവശിഷ്ടം ഈ ഉത്സവത്തില്‍ എഴുന്നള്ളിച്ച് ഉത്സവത്തിന് ബുദ്ധമതപരിവേഷം നല്‍കുന്നതിന് കാന്‍ഡി രാജാവ് ഉത്തരവിട്ടത്[1]‌.

[തിരുത്തുക] അവലംബം

  1. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 263. 
"http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍