എവുളോജിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊർഡോവോയിലെ വിശുദ്ധ എവുളോജിയസ്
പുരോഹിതനും രക്തസാക്ഷിയും
ജനനം819-നു മുൻപ്,
റോമൻ കോളനിയായിരുന്ന കൊർഡോവോ (സ്പെയിൻ)
മരണംമാർച്ച് 11, 859
കൊർഡോവോ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ, ഈസ്റ്റേൺ ഓർത്തഡോക്സ് സഭ
നാമകരണംPre-Congregation
പ്രധാന തീർത്ഥാടനകേന്ദ്രംകത്തീഡ്രൽ ഓഫ് ഓവിഡോ
ഓർമ്മത്തിരുന്നാൾമാർച്ച് 11

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് എവുളോജിയസ് (prior 819 - 859 മാർച്ച് 11). സ്പെയിനിലെ മുസ്ലിം മതപീഡനകാലത്ത് രക്തസാക്ഷിത്വം വഹിച്ച ഒരു പുരോഹിതനായിരുന്നു എവുളോജിയസ്.

ജീവിതരേഖ[തിരുത്തുക]

ഒൻപതാം നൂറ്റാണ്ടിൽ ഏതാണ്ട് 819-നോടടുത്ത് ഇപ്പോഴത്തെ സ്പെയിനിലെ കോർഡോവോയിൽ ജനിച്ചു. ചെറുപ്പത്തിലെ തന്നെ അദ്ദേഹം വൈദികനായും പിന്നീട് വൈദിക വിദ്യാലയത്തിന്റെ തലവനുമായി മാറി. മെത്രാപ്പോലീത്തായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ അതിനു മുൻപായി ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.

മിശ്രമതപശ്ചാത്തത്തിൽ പിറന്ന്, ഇംസ്ലാം മതവിശ്വാസിയായ പിതാവിന്റെ മരണശേഷം ക്രിസ്തുമതത്തിലേക്കു പരിവർത്തിത ആയ 'ഫ്ലോറ' എന്ന പെൺകുട്ടിയുടെ പേരിലുണ്ടായ ലഹളക്കിടെ, മുഹമ്മദുനബിയെ നിന്ദിച്ചു സംസാരിച്ച പെർഫെക്ടസ് എന്ന ക്രിസ്തീയ യുവാവിനു വധശിക്ഷ ലഭിച്ചു. ഈ സംഭവത്തെ തുടർന്ന്, പ്രവാചകനെ പരസ്യമായി നിന്ദിച്ച് 'രക്തസാക്ഷിത്തം' വരിക്കാൻ തായ്യാറായി ഒട്ടേറെ ക്രിസ്തീയവേദതീക്ഷ്ണർ മുന്നോട്ടു വന്നു. അവരിൽ മുഖ്യനായിരുന്നു എവുളോജിയസ്.[1] ഫ്ലോറയെ ഒളിവിൽ പാർപ്പിച്ചതും അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ ഒന്നായിരുന്നു.

ഏഴുവർഷം തടവിൽ കഴിഞ്ഞിട്ടും അദ്ദേഹം പ്രവാചകനിന്ദ പിൻവലിക്കാൻ തയ്യാറായില്ല. കോടതിയിൽ അദ്ദേഹത്തിന്റെ കരണത്ത് ഒരു സൈനികൻ ആഞ്ഞടിച്ചു. അപ്പോൾ അദ്ദേഹം മറു കരണം കാണിച്ചു കൊടുത്ത എവുളോജിയസിനെ വീണ്ടും ക്രൂരമായി മർദ്ദിച്ചു. 859 മാർച്ച് 11-ന് അദ്ദേഹത്തിനെ തലയറുത്തു കൊലപ്പെടുത്തി. വിശ്വാസത്തിനായി മരണം വരിച്ചതിനാൽ അദ്ദേഹം വിശുദ്ധനായി ഉയർത്തപ്പെട്ടു. മാർച്ച് 11-നാണ് റോമൻ കത്തോലിക്കാ സഭയും, ഈസ്റ്റേൺ ഓർത്തഡോക്സ് സഭയും എവുളോജിയസിന്റെ ഓർമ്മയാചരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 300-301)
  • Tolan, John, Medieval Christian Perceptions of Islam, New York: Routledge, 2000. ISBN 0-8153-1426-4
  • "Lives of the Saints: For Every Day of the Year" edited by Rev. Hugo Hoever, S.O.Cist.,Ph.D., New York: Catholic Book Publishing Co. (1949)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എവുളോജിയസ്&oldid=3626438" എന്ന താളിൽനിന്ന് ശേഖരിച്ചത്