എല്ലോറ ഗുഹകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എല്ലോറ ഗുഹകൾ*
യുനെസ്കോ ലോക പൈതൃക സ്ഥാനം

എല്ലോറയിലെ പതിനാറാമത്തെ ഗുഹയിലെ കൈലാസനാഥക്ഷേത്രം
രാജ്യം  ഇന്ത്യ
തരം Cultural
മാനദണ്ഡം (i)(iii)(vi)
അവലംബം b 243
മേഖല South Asia
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1983  (7 -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ എല്ലോറ ഗുഹകൾ (മറാഠി: वेरूळ). രാഷ്ട്രകൂടരാണ്‌ ഇത് നിർമ്മിച്ചത്. പുരാതനഗുഹാക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ എല്ലോറയെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ ‍ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്[1]. ഇന്ത്യൻ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറ കണക്കാക്കപ്പെടുന്നു.

അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്‌ ഇവിടെയുള്ള മുപ്പത്തിനാല്‌‍ ഗുഹകളിലുള്ളത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ്‌ ഇവ നിർമ്മിച്ചിരിക്കുന്നത്. 34 ഗുഹകളിൽ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതൽ 29 വരെ) ഹിന്ദുക്ഷേത്രങ്ങളും, തുടർന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്‌.

കൈലാസനാഥക്ഷേത്രം[തിരുത്തുക]

എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ്‌ പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ്‌ ഇത് പണി തീർത്തിരിക്കുന്നത്. ഇതിനേക്കാൾ മഹത്തായ ഒരു കലാശില്പ്പം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഗ്രീസിലെ പാർതനോൺ ക്ഷേത്രത്തിന്റെ വലിപ്പം ഇതിനുണ്ട്[2].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://whc.unesco.org/en/list/243
  2. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത (ഭാഷ: മലയാളം). കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 93. ഐ.എസ്.ബി.എൻ. 81-7130-993-3. 
"http://ml.wikipedia.org/w/index.php?title=എല്ലോറ_ഗുഹകൾ&oldid=1686973" എന്ന താളിൽനിന്നു ശേഖരിച്ചത്