എല്ലോറ ഗുഹകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലോറ ഗുഹകള്‍*
യുനെസ്കോ ലോക പൈതൃക സ്മാരകം

എല്ലോറയിലെ പതിനാറാമത്തെ ഗുഹയിലെ കൈലാസനാഥക്ഷേത്രം
രാജ്യം കക്ഷി Flag of India.svg ഇന്ത്യ
തരം Cultural
മാനദണ്ഡം (i)(iii)(vi)
അവലംബം b 243
മേഖല South Asia
Inscription History
Inscription 1983  (7th Session)
* Name as inscribed on World Heritage List.
Region as classified by UNESCO.

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ എല്ലോറ ഗുഹകള്‍ (മറാഠി: वेरूळ). രാഷ്ട്രകൂടരാണ്‌ ഇത് നിര്‍മ്മിച്ചത്. പുരാതനഗുഹാക്ഷേത്രങ്ങള്‍ക്ക് പ്രസിദ്ധമായ എല്ലോറയെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ ‍ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്[1]. ഇന്ത്യന്‍ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറ കണക്കാക്കപ്പെടുന്നു.

അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്‌ ഇവിടെയുള്ള മുപ്പത്തിനാല്‌‍ ഗുഹകളിലുള്ളത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ്‌ ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 34 ഗുഹകളില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതല്‍ 29 വരെ) ഹിന്ദുക്ഷേത്രങ്ങളും, തുടര്‍ന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്‌.

[തിരുത്തുക] കൈലാസനാഥക്ഷേത്രം

എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ്‌ പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ്‌ ഇത് പണി തീര്‍ത്തിരിക്കുന്നത്. ഇതിനേക്കാള്‍ മഹത്തായ ഒരു കലാശില്പ്പം ഇന്ത്യയില്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഗ്രീസിലെ പാര്‍തനോണ്‍ ക്ഷേത്രത്തിന്റെ വലിപ്പം ഇതിനുണ്ട്[2].

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. http://whc.unesco.org/en/list/243
  2. സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 93. ISBN 81-7130-993-3. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം