എലഫന്റാ ഗുഹകൾ
| എലഫൻറാ ഗുഹകൾ* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|
|
|
| രാജ്യം | |
| തരം | Cultural |
| മാനദണ്ഡം | (i)(iii) |
| അവലംബം | 244 |
| മേഖല† | south asia |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 1987 (11 -ആമത് സമ്മേളനം) |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലഫൻറാ ഗുഹകൾ (മറാഠി: घारापुरीच्या लेण्या - ഘാരാപുരി ഗുഹകൾ). ഇവ ശില്പങ്ങൾ കൊണ്ട് ആകർഷകമാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ബോട്ടുമാർഗ്ഗം ഈ ദ്വീപുകളിൽ എത്താം. ശിവന്റെ ആരാധകരുടേതാണ് ഈ ശില്പങ്ങൾ. 1987-ൽ എലിഫന്റാ ഗുഹകളെ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി എണ്ണി.
അഗ്രഹാരപുരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ നാമം. ഇത് പിന്നീട് ലോപിച്ച് ഘാരാപുരി ആയതാണ്. പോർച്ചുഗീസുകാരാണ് ഇതിന് എലിഫന്റാ ഗുഹകൾ എന്ന് നാമകരണം ചെയ്തത്. അവർ തന്നെ ഈ സമുച്ചയത്തിന്റെ പ്രധാന ഭാഗം നശിപ്പിക്കുകയും ചെയ്തു. 9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന സിൽഹാരവംശജരുടെ കാലത്താണ് ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. ചിലത് രാഷ്ട്രകൂടവംശജരുടെ കാലത്തും.
6000 ചതുരശ്ര അടിയോളം (ഏതാണ്ട് 5600 ച.മീറ്റർ) ഈ ക്ഷേത്രസമുച്ചയത്തിന് വിസ്തീർണ്ണമുണ്ട്. ഒരു പ്രധാന അറയും രണ്ട് വശങ്ങളിലെ അറകളും അങ്കണങ്ങളും ചെറിയ അമ്പലങ്ങളുമടങ്ങിയതാണ് സമുച്ചയം.
ചിത്രങ്ങൾ [തിരുത്തുക]
-
ഒന്നാമത്തെ ഗുഹയുടെ കിഴക്കേ പ്രവേശനവും, മുറ്റവും. ഒരു വിശാലദൃശ്യം
|
|||||||