എരുമക്കള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എരുമക്കള്ളി (Argemone mexicana)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Ranunculales
കുടുംബം: Papaveraceae
ജനുസ്സ്: Argemone
വർഗ്ഗം: A. mexicana
ശാസ്ത്രീയ നാമം
Argemone mexicana
L.
പര്യായങ്ങൾ

ഇന്ത്യയിൽ പല സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ്‌ എരുമക്കള്ളി (ശാസ്ത്രീയനാമം:Argemone mexicana)[1] മെക്സിക്കോ ആണ്‌ ഈ സസ്യത്തിന്റെ സ്വദേശമെങ്കിലും അമേരിക്കൻ ഐക്യനാടുകൾ, എത്യോപ്യ എന്നിവിടങ്ങളിലും കണ്ടുവരുന്നു. ഇതിന്റെ പാലിൽ വിഷാംശമുള്ള ആൽകലോയ്ഡുകൾ കാണപ്പെടുന്നു.(sanguinarine and dihydrosanguinarine)

രൂപവിവരണം[തിരുത്തുക]

60-90 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്, മഞ്ഞ നിറത്തിലുള്ള വലിയ പുഷ്പങ്ങൾ ഉണ്ടാവുന്ന ഇതിന്റെ പാലിന്റെ നിറവും മഞ്ഞയാണ്‌ [2].

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

സമൂലം, കറ

ഔഷധ ഗുണം[തിരുത്തുക]

വിരേചനമാണ്. മൂത്രളമാണ്. വേദനസംഹാരിയാണ്.

കറയും കുറുവിൽ നിന്നെടുക്കുന്ന എണ്ണയും വ്രണങ്ങൾ കരിയാൻ നല്ലതാണ്.

അവലംബം[തിരുത്തുക]

കേരളത്തിലെ കാട്ടുപൂക്കൾ (ഭാഗം2) - മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി

  1. http://www.flowersofindia.net/catalog/slides/Mexican%20Prickly%20Poppy.html
  2. ആയുവേദിക് മെഡിസിനൽ പ്ലാന്റ്സ് ശേഖരിച്ച തീയ്യതി 20 മെയ് 2009
"http://ml.wikipedia.org/w/index.php?title=എരുമക്കള്ളി&oldid=1928631" എന്ന താളിൽനിന്നു ശേഖരിച്ചത്