എയ്ഞ്ചൽ വെള്ളച്ചാട്ടം
എയ്ഞ്ചൽ വെള്ളച്ചാട്ടം,ഇസ്‌ലാ റട്ടോണിൽ നിന്നുള്ള കാഴ്ച |
|
| സ്ഥലം | Auyantepui, കനൈമ നാഷണൽ പാർക്ക്, വെനിസ്വേല |
|---|---|
| തരം | Plunge |
| മൊത്തം ഉയരം | 980 m / 3,212 ft |
| Height of longest drop | 807 m / 2,647 ft |
| മൊത്തം ചാട്ടങ്ങൾ | 2 |
| World height ranking | 1[1] |
എയ്ഞ്ചൽ വെള്ളച്ചാട്ടം(പെമോൺ ഭാഷ: Parakupa-vena or Kerepakupai merú ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം; സ്പാനിഷ്: Salto Ángel) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. ഇതിന്റെ ഉയരം 979 (3,212 അടി) മീറ്ററാണ്. വെനിസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് യുനെസ്കോ പൈതൃകകേന്ര പട്ടികയിലുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും വീഴുന്ന വെള്ളം താഴെയെത്തുന്നതിനു മുന്നേ ശക്തമായ കാറ്റിൽ മൂടൽമഞ്ഞാ(mist)യിത്തീരുന്നു. എയ്ഞ്ചൽ വെള്ളച്ചാട്ടം കെറെപ് നദിയിലാണ് പതിക്കുന്നത്. സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു[2].എന്നാൽ 1933-ൽ അമേരിക്കൻ വൈമാനികൻ ജിമ്മി എയ്ഞ്ചൽ ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നത് [3]. അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്ഞ്ചൽ വെള്ളച്ചാട്ടം എന്ന നാമം നൽകപ്പെട്ടത്. വെൻസ്വേലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എയ്ഞ്ചൽ വെള്ളച്ചാട്ടം ബൊളിവർ സംസ്ഥാനത്തിലെ ഗ്രാൻസബാനാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
അവലംബം [തിരുത്തുക]
- ↑ Angel Falls. (2006). In Encyclopædia Britannica. Retrieved 28 July 2006, from Encyclopædia Britannica Premium Service: http://www.britannica.com/eb/article-9007543
- ↑ :: The Lost World:: Travel and information on the Gran Sabana, Canaima National Park, Venezuela, http://www.thelostworld.org/characters/Character.htm, rശേഖരിച്ചത് 2009-04-18
- ↑ [1]