എയര്‍പോര്‍ട്ട് (കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എയര്‍പോര്‍ട്ട്
Connectwaves 20070109.png
The AirPort logo as seen in the AirPort Utility icon.
Developer ആപ്പിള്‍ Inc.
Type വയര്‍ലെസ്സ് Base Stations and Cards
Release date ജൂലൈ 21, 1999
Web site Apple.com - എയര്‍പോര്‍ട്ട് എക്സ്ട്രീം

ആപ്പിള്‍ പുറത്തിറക്കുന്ന വയര്‍ലെസ്സ് നെറ്റ്വര്‍ക്കിംഗ് ബ്രാന്‍ഡാണ് എയര്‍പോര്‍ട്ട്. ഐഇഇഇ 802.11b വയര്‍ലെസ്സ് സ്റ്റാന്‍ഡേര്‍ഡാണ് എയര്‍പോര്‍ട്ടില്‍ ഉപയോഗിക്കുന്നത്. ഇത് 802.11b ഉപകരണങ്ങളുമായി കോംപാറ്റബിള്‍ ആണ്. ഐഇഇഇ 802.11g വയര്‍ലെസ്സ് സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിക്കുന്നവയാണ് എയര്‍പോര്‍ട്ട് എക്സ്ട്രീം എന്ന വാണിജ്യ നാമത്തില്‍ അറിയപ്പെടുന്നത്. പിന്നീടുള്ള എയര്‍പോര്‍ട്ട് എക്സ്ട്രീം ഉത്പന്നങ്ങളില്‍ ഡ്രാഫ്റ്റ്-ഐഇഇഇ 802.11n ഉപയോഗിക്കുവാന്‍ തുടങ്ങി.

ജപ്പാനില്‍ ഈ ഉത്പന്നങ്ങളെല്ലാം എയര്‍മാക് എന്ന ബ്രാന്‍ഡിലാണ് വില്ക്കുന്നത്.IO-DATA എന്ന കമ്പനി എയര്‍പോര്‍ട്ട് എന്ന പേര് രജിസ്റ്റര്‍ ചെയ്തത് കൊണ്ടാണ് പേര് മാറ്റേണ്ടി വന്നത്.[1]

ഉള്ളടക്കം

[തിരുത്തുക] ബേസ് സ്റ്റേഷനുകള്‍

[തിരുത്തുക] എയര്‍പോര്‍ട്ട് എക്സ്ട്രീം(802.11g)

എയര്‍പോര്‍ട്ട് എക്സ്ട്രീം Base Station

എയര്‍പോര്‍ട്ട് ബേസ് സ്റ്റേഷന് പകരം പരിഷ്കരിച്ച പതിപ്പായ എയര്‍പോര്‍ട്ട് എക്സ്ട്രീം വിപണിയിലെത്തുമെന്ന് 2003 ജനുവരി 7-ന് പ്രഖ്യാപിച്ചു. വയര്‍ലെസ്സ് കണക്ഷന് 54 Mbit/s വേഗത നല്‍കാന്‍ ഇതിനാകും. വയര്‍ലെസ്സ് സിഗനലിന് ശക്തി കൂട്ടാന്‍ ഒരു ബാഹ്യ ആന്‍റിനയും പ്രിന്‍റര്‍ പങ്ക് വെയ്ക്കാനായി ഒരു യുഎസ്ബി പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് എക്സ്ട്രീം ഉപയോഗിച്ച് ഒരു സമയം 50 പേര്‍ക്ക് വയര്‍ലെസ്സ് സേവനം ഉപയോഗിക്കാം[2].

[തിരുത്തുക] എയര്‍പോര്‍ട്ട് എക്സ്പ്രസ്(802.11g or 802.11n)

AirPort Express Base Station

ചെറിയ എയര്‍പോര്‍ട്ട് എക്സ്ട്രീം ബേസ് സ്റ്റേഷനാണ് എയര്‍പോര്‍ട്ട് എക്സ്പ്രസ്. പത്ത് ഉപയോക്താക്കളെ മാത്രമേ ഇത് പിന്തുണയ്ക്കുന്നുള്ളു. ബ്രോഡ്കോമിന്‍റെ BCM4712KFB വയര്‍ലെസ്സ് നെറ്റ്വര്‍ക്കിങ്ങ് ചിപ്പ്സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 200 മെഗാഹെര്‍ട്സിന്‍റെ MIPS പ്രോസ്സസര്‍ ബില്‍റ്റ്-ഇന്‍ ആയി ഉണ്ട്.

എയര്‍പോര്‍ട്ട് എക്സ്ട്രീം ചില വയര്‍ലെസ്സ് കോണ്‍ഫിഗറേഷനുകള്‍ക്ക് കീഴില്‍ ഇഥര്‍നെറ്റ്-വയര്‍ലെസ്സ് ബ്രിഡ്ജായി പ്രവര്‍ത്തിക്കും. മാര്‍ച്ച് 17,2007-ല്‍ എയര്‍പോര്‍ട്ട് പുതുക്കിയ പതിപ്പ്(MB321LL/A) വിപണിയിലെത്തി. 10 വയര്‍ലെസ്സ് യൂണിറ്റിന് വരെ കണക്ട് ചെയ്യാവുന്നതാണ്.

[തിരുത്തുക] എയര്‍പോര്‍ട്ട് എക്സ്ട്രീം(802.11n)

എയര്‍പോര്‍ട്ട് എക്സ്ട്രീം Base Station

ഇത് 802.11a/b/g, dreaft-N എന്നീ പ്രോട്ടോക്കോളുകളുകള്‍ പിന്തുണയ്ക്കും. ഇതില്‍ മൂന്ന് ലാന്‍ പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് ഡെസ്ക് എന്ന സൌകര്യം വഴി ഉപയോക്താക്കള്‍ക്ക് ഒരു യുഎസ്ബി ഹാര്‍ഡ് ഡ്രൈവ് എയര്‍പോര്‍ട്ട് എക്സ്ട്രീമില്‍ ബന്ധിച്ച് മാക് ഒഎസ് എക്സ് അല്ലെങ്കില്‍ വിന്‍ഡോസ് സെര്‍വറായി ഉപയോഗിക്കാം. എയര്‍പോര്‍ട്ട് എക്സ്ട്രീമിന് ബാഹ്യ ആന്‍റിനകള്‍ ഇല്ല.

2007 ഓഗസ്റ്റ് മുതല്‍ ഗിഗാബിറ്റ് ഇഥര്‍നെറ്റോടു കൂടിയാണ് എയര്‍പോര്‍ട്ട് എക്സ്ട്രീം കയറ്റി അയ്ച്ചത്.

[തിരുത്തുക] എയര്‍പോര്‍ട്ട് കാര്‍ഡുകള്‍

ആപ്പിള്‍ പുറത്തിറക്കുന്ന വയര്‍ലെസ്സ് കാര്‍ഡുകളാണ് എയര്‍പോര്‍ട്ട് കാര്‍ഡുകള്‍. ===എയര്‍പോര്‍ട്ട് 802.11b കാര്‍ഡ് ===‍

[തിരുത്തുക] സുരക്ഷ

എയര്‍പോര്‍ട്ട്, എയര്‍പോര്‍ട്ട് എക്സ്ട്രീം എന്നിവയില്‍ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. ഇത് അനാവശ്യമായ കടന്നുകയറ്റതിനെതിരെ നില്‍ക്കുന്നു. ഗൂഢശാസ്ത്രത്തിന്‍റെ വിവിധ രൂപങ്ങള്‍ ഇവയില്‍ ഉപയോഗിക്കുന്നു.

യഥാര്‍ത്ഥ എയര്‍പോര്‍ട്ട് ബേസ് സ്റ്റേഷനില്‍ 40-ബിറ്റ് വെപ് രീതിയാണ് ഉപയോഗപ്പെടുത്തിയത്. രണ്ടാം തലമുറ എയര്‍പോര്‍ട്ട് ബേസ് സ്റ്റേഷനില്‍ 40-ബിറ്റ്, 128-ബിറ്റ് രീതിയാണ് ഉപയോഗപ്പെടുത്തിയത്. എന്നാല്‍ എയര്‍പോര്‍ട്ട് എക്സ്ട്രീം, എയര്‍പോര്‍ട്ട് എക്സ്പ്രസ് എന്നിവയില്‍ കൂടുതല്‍ ശക്തമായ WPA, WPA2 എന്നിവ ഉപയോഗിക്കുന്നു.

[തിരുത്തുക] അവലംബം

  1. アップル - AirMac Express. Apple, Inc.. ശേഖരിച്ചത് 2008-06-22.
  2. എയര്‍പോര്‍ട്ട് എക്സ്ട്രീം
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം