എമ്പ്രേയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | പബ്ലിക് (NYSE: ERJ) (Bovespa:EMBR3 / EMBR4) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1969 |
| ആസ്ഥാനം | São José dos Campos, സാവോ പോളോ, ബ്രസീൽ |
| പ്രധാന ആളുകൾ | മൗറീഷ്യോ ബൊച്ചെല്ലോ, പ്രസിഡന്റ് & CEO |
| വ്യവസായം | എയിറോസ്പേസ് / പ്രതിരോധസംബന്ധം |
| Products | വിമാനം, വിമാനത്തിന്റെ ഘടകങ്ങൾ, mission systems for air and ground operation |
| വരുമാനം | $3.680 ശതകോടി USD (2005) |
| തൊഴിലാളികൾ | 17,046 (2005) |
| വെബ്‌സൈറ്റ് | www.embraer.com |
ബ്രസീലിലെ വിമാന നിർമ്മാണ കമ്പനിയാണ് എമ്പ്രേയർ. ദി എംപ്രെസ്സാ ബ്രസീലീയെറാ ഡി എയറൊനോട്ടിക്കാ എന്നതിന്റെ ചുരുക്കെഴുത്താണിത്. ഇവർ യാത്രാ വിമാനങ്ങളും പ്രതിരോധ ആവശ്യങ്ങൾക്കുള്ള വിമാനങ്ങളും ചെറിയ യാത്രാ വിമാനങ്ങളും നിർമ്മിക്കുന്നു. ഇന്ത്യയിൽ പാരമൗണ്ട് ഏയർവേസ് തുടങ്ങിയ ചില സ്വകാര്യ വിമാനക്കമ്പനികൾ ഇവരുടെ വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്. ലോകത്തിലെ നാലാമത്തെ വലിയ നിർമ്മാണ ശക്തിയും എണ്ണത്തിന്റെ കാര്യത്തിൽ ബോയിങ്ങ്, എയർബസ് എന്നീ കമ്പനികൾക്കു തൊട്ടു പിന്നിലുമാണ്.