എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് | |
|---|---|
| ജനനം | എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് 1889 30 നവംബർ ഹാംസ്റ്റെഡ്, ലണ്ടൻ, ഇംഗ്ലണ്ട് |
| മരണം | 1977 ഓഗസ്റ്റ് 04 (പ്രായം 87) കേംബ്രിഡ്ജ് |
| ദേശീയത | യുണൈറ്റഡ് കിങ്ഡം |
| മേഖലകൾ | ഇലക്ട്രോഫിസിയോളജി |
| സ്ഥാപനങ്ങൾ | കേംബ്രിഡ്ജ് സർവകലാശാല |
| ബിരുദം | കേംബ്രിഡ്ജ് സർവകലാശാല |
നോബൽ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞനാണ് എഡ്‌ഗർ അഡ്രിയൻ ഡഗ്ളസ് (1889 - 1977)[1][2]. 1889-ൽ ജനിച്ച അഡ്രിയൻ എഡ്ഗാർ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റർ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ് ബർത്തൊലോമ്യു ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ശരീരക്രിയാവിജ്ഞാനീയത്തിൽ (Physiology) അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ൽ റോയൽ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു.
1937 മുതൽ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. കേംബ്രിഡ്ജ് സർവകലാശാലയുടെ വൈസ് ചാൻസലർ (195759) ചാൻസലർ (196875) റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. 1977-ൽ ഇദ്ദേഹം അന്തരിച്ചു.
ഉള്ളടക്കം |
[തിരുത്തുക] പുരസ്കാരങ്ങൾ
- ബാലിമെഡൽ (ശാസ്ത്രസംഭാവനകൾ -1929)
- നോബൽ സമ്മാനം (മസ്തിഷ്ക-നാഡീവ്യൂഹ പഠനം - 1932)
- റോയൽ മെഡൽ (1934)
- ഓർഡർ ഒഫ് മെരിറ്റ് (1942)
- പ്രഭുസ്ഥാനം (1955)
[തിരുത്തുക] കൃതികൾ
ചില പ്രധാന കൃതികൾ:-
- ദി ബേസിസ് ഒഫ് സെൻസേഷൻ (The Basis of Sensation - 1928)
- ദി മെക്കാനിസം ഒഫ് നെർവസ് ആക്ഷൻ (The Mechanism of nervous action-1932),
- ദി ഫിസിക്കൽ ബേസിസ് ഒഫ് പെഴ്സപ്ഷൻ (The Physical Basis of Perception-1947)
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Karl Grandin, ed. (1932). "Edgar Adrian Biography". Les Prix Nobel. The Nobel Foundation. http://www.nobel.se/medicine/laureates/1932/adrian-bio.html, ശേഖരിച്ചത്: 2008-07-23.
- The Master of Trinity at Trinity College, Cambridge
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ എഡ്‌ഗാർ ഡഗ്ലസ് അഡ്രിയൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |