എഡ്വേർഡ് തോൺഡൈക്
| എഡ്വേർഡ് തോൺഡൈക് | |
|---|---|
| 200px | |
| ജനനം | Edward Lee Thorndike 1874 ഓഗസ്റ്റ് 31 Williamsburg, Massachusetts, U.S. |
| മരണം | 1949 ഓഗസ്റ്റ് 9 (പ്രായം 74) Montrose, New York |
| ദേശീയത | American |
| വിദ്യാഭ്യാസം | Roxbury Latin, Wesleyan, Harvard, Columbia |
| തൊഴിൽ | Psychologist |
| തൊഴിൽ ദാതാവ് | Teachers College, Columbia University |
| അറിയപ്പെടുന്നത് | Father of modern educational psychology |
| പദവി | Professor |
| ജീവിത പങ്കാളി | Elizabeth Moulton (married August 29, 1900) |
അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്നു എഡ്വേർഡ് തോൺഡൈക്. 1874 ഓഗസ്റ്റ് 31-ന് മസാച്യുസെറ്റ്സിലെ വില്യംസ്ബർഗിൽ ജനിച്ചു.
ഉള്ളടക്കം |
ജീവിതരേഖ[തിരുത്തുക]
കണക്റ്റികട്ടിലെ വെസ്ലെയൻ, ഹാർവാഡ്, കൊളംബിയ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1898-99 കാലയളവിൽ ഇദ്ദേഹം ക്ലീവ്ലൻഡിലെ വെസ്റ്റേൺ റിസർവ് സർവ്വകലാശാലയിൽ സേവനമനുഷ്ഠിച്ചു. 1899 മുതൽ 1940 വരെ കൊളംബിയ സർവകലാശാലയിലെ ടീച്ചേഴ്സ് കോളജുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.
ശ്രമ-പുനഃശ്രമപഠന സിദ്ധാന്തം[തിരുത്തുക]
വിദ്യാഭ്യാസ മനഃശാസ്ത്രത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്. മൃഗങ്ങളിൽ, പ്രത്യേകിച്ച് പൂച്ചകളിൽ നടത്തിയ ഗവേഷണത്തിൽനിന്ന് ശ്രമ-പുനഃശ്രമപഠന സിദ്ധാന്തം (Trial and Error Learning Theory) അവതരിപ്പിച്ചു. ശ്രമ-പുനഃശ്രമങ്ങളിലൂടെയാണ് പഠനം നടക്കുന്നത് എന്ന് ഇദ്ദേഹം വാദിക്കുന്നു. ഉദ്ദേശിച്ച ഫലം നൽകുന്ന പ്രതികരണങ്ങൾ മാത്രം സ്വായത്തമാക്കപ്പെടുന്നു; മറ്റുള്ളവ സ്വായത്തമാക്കപ്പെടുന്നില്ല. തോൺഡൈക്കിന്റെ മനഃശാസ്ത്രവീക്ഷണങ്ങൾ ചോദന-പ്രതികരണ മനഃശാസ്ത്രം (Stimulus-response Psychology) അഥവാ സംബന്ധവാദം (Connection) എന്ന പേരിലാണ് അറിയപ്പെടുന്നത്. മാനസിക കഴിവുകളും വിദ്യാഭ്യാസപരമായ നേട്ടങ്ങളും മാപനം ചെയ്യുന്നതിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു.
പ്രധാനകൃതികൾ[തിരുത്തുക]
- ദി ഒറിജിനൽ നേച്ചർ ഒഫ് മാൻ
- ദ് സൈക്കോളജി ഒഫ് ലേണിങ്
- മെന്റൽ വർക്ക് ആൻഡ് ഫറ്റീഗ് ആൻഡ് ഇൻഡിവിജ്വൽ ഡിഫറൻസസ് ആൻഡ് ദെയ് ർ കോസസ്
- ദ് സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്
- ദ് മെഷർമെന്റ് ഒഫ് ഇന്റലിജൻസ്
- അഡൾറ്റ് ലേണിങ്
- ദ് ഫണ്ടമെന്റൽസ് ഒഫ് ലേണിങ്
- എ ടീച്ചേഴ്സ് വേർഡ്ബുക്ക് ഒഫ് 20,000 വേർഡ്സ്
- തോൺഡൈക് സെൻച്വറി ജൂനിയർ ഡിക്ഷ്ണറി
എന്നിവയാണ് പ്രധാന കൃതികൾ.
1949 ഓഗസ്റ്റ് 9-ന് ന്യൂയോർക്കിലെ മോൺട്രോസിൽ ഇദ്ദേഹം നിര്യാതനായി.
അവലംബം[തിരുത്തുക]
- http://psychology.about.com/od/profilesmz/p/edward-thorndike.htm
- http://www.muskingum.edu/~psych/psycweb/history/thorndike.htm
- http://faculty.frostburg.edu/mbradley/psyography/thorndike.html
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തോൺഡൈക്, എഡ്വേർഡ് ലീ (1874 - 1949) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |