എഡ്വേർഡ് ജിം കോർബറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിം കോർബറ്റ്
ജിം കോർബറ്റ്
ജനനം(1875-07-25)ജൂലൈ 25, 1875
മരണംഏപ്രിൽ 19, 1955(1955-04-19) (പ്രായം 79)
ന്യേരി, കെനിയ
ദേശീയതBritish
തൊഴിൽവേട്ടക്കാരൻ, പ്രകൃതിസ്നേഹി, എഴുത്തുകാരൻ

ലോക പ്രശസ്തനായ വന്യജീവി സംരക്ഷകപ്രചാരകനും എഴുത്തുകാരനും അതെല്ലാം ആവുന്നതിനുമുമ്പ് ഒന്നാന്തരം ഒരു നായാട്ടുകാ‍രനുമായിരുന്നു ബ്രിട്ടീഷ്-ഇന്ത്യൻ പൗരത്വമുള്ള ജെയിംസ് എഡ്വേർഡ് കോർബറ്റ് എന്ന ജിം കോർബറ്റ്. ഇംഗ്ലീഷ്;James Edward "Jim" 'Corbett. നിർവധി നരഭോജികളായ വന്യമൃഗങ്ങളെ അദ്ദേഹം വെടിവച്ചു കൊന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷകനായിമാറിയ വേട്ടക്കാരനാണ്. നരഭോജികളായ കുറെ നരികളെ കൊന്ന പരിസ്ഥിതി സംരക്ഷകനാണ്, എഴുത്തുകാരനാണ്. ഉത്തരാഞ്ചൽ (ഇന്നത്തെ ഉത്തരാഖണ്ഡ്) സംസ്ഥാനത്ത് നിലകൊള്ളുന്ന ജിം കോർബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോർബറ്റ് തുടർന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നിട്ടുണ്ട്. ഈ മൃഗങ്ങൾ വകവരുത്തിയവർ 1500ൽ ഏറെ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ കേണൽ റാങ്കുണ്ടായിരുന്ന ജിമ്മിന്റെ സർക്കാർ ഇടക്കിടക്ക് വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പിൽക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനുമായി പ്രവർത്തിക്കുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

1875 ജൂലൈ 25 നു കുമയൂണിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിലാണ് ജിം കോർബറ്റ് ജനിച്ചത്. പിതാവ് നൈനിത്താൾ പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്നു. തന്റെ നാലാം വയസ്സിൽ പിതാവിന്റെ മരണത്തെ തുടർന്ന് മാതാവിനുള്ള തുച്ഛമായ പെൻഷൻ കൊണ്ടാണ് കുടുംബം ജീവിതം കഴിഞ്ഞത്. കുട്ടിക്കാലത്തിലെ തന്നെ കാട് കോർബറ്റിനെ ആകർഷിച്ചിരുന്നു. കാടിനെക്കുറിച്ചും, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേട്ട് അവയെ തിരിച്ചറിയുന്നതിനും കോർബറ്റിനു അസാമാന്യ കഴിവുണ്ടായിരുന്നു, കൂടാതെ ഉന്നം തെറ്റാതെ വെടി വയ്ക്കാനും. പ്രതിഫലത്തിനു വേണ്ടിയായിരുന്നില്ല കോർബറ്റ് മൃഗങ്ങളെ കൊന്നിരുന്നത്. 1920 കളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും വന്യ ജീവി സംരക്ഷണത്തിന്റെ പ്രചാരണത്തിലും അദ്ദേഹം ശ്രദ്ധാലുവായി. തുടർന്ന് മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ മാത്രമേ അദ്ദേഹം വേട്ടയാടിയിരുന്നുള്ളൂ‍. വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി അദ്ദേഹം സ്ക്കൂളുകളിൽ ബോധവൽക്കരണം നടത്തി. 1934ൽ സ്വപ്രയത്നത്താൽ ഇന്ത്യയിലെ ആദ്യത്തെ വന്യജീവി നാഷണൽ പാർക്ക് കുമയൂൺ ഹിൽസിൽ യാഥാർഥ്യമാക്കി. 1957 ൽ ഈ പാർക്കിന് അദ്ദേഹത്തിന്റെ പേരു നൽകുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ കാടുകളിലെ അതിജീവനമാർഗങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ബ്രിട്ടീഷ് പട്ടാ‍ളത്തെ സഹായിച്ചു. തുടർന്ന് അദ്ദേഹം എഴുത്തിലേക്കു തിരിഞ്ഞു. തന്റെ സഹോദരിക്കുവേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം കെനിയയിലേക്കു പോയി. തുടർന്ന് എഴുത്തിൽ വ്യാപൃതനായി. 1955 ഏപ്രിൽ 19 നു അദ്ദേഹം അവിടെ അന്തരിച്ചു. [1]

സാഹിത്യ സംഭാവനകൾ[തിരുത്തുക]

ചമ്പാവതിയിലെ നരഭോജിയായ കടുവയെ വകവരുത്തിയതുപോലെയുള്ള സാഹസികമായ നായാട്ടാനുഭവങ്ങൾ വിവരിക്കുന്ന കഥകളാണ് കോർബറ്റിനെ പ്രശസ്തനാക്കിയത്. അദ്ദേഹം എഴുതിയ കുമയൂണിലെ നരഭോജികൾ (Man Eaters of Kumon) 1946-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് പിന്നീട് 27 ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ടു, അന്തർദേശീയ ബെസ്റ്റ് സെല്ലറായി.

പുസ്തകങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • മാതൃഭൂമി ഹരിശ്രീ 2005 സെപ്റ്റംബർ 10
  1. മനോരമ ദിനപത്രം 2019 ഏപ്രിൽ 26 (താൾ- 8)

നരഭോജിക്കടുവകളെ അവയുടെ വിഹാര കേന്ദ്രങ്ങളിൽ പോയി വേട്ടയാടുന്ന അതിസാഹസിക ത ആണ് പുസ്‌തകം നിറയെ ! വേട്ടക്കാരൻ ഇരയെയും ഇര വേട്ടക്കാരനെയും ഒരേ സമയം വേട്ടയാടപ്പെടുന്ന അവസ്ഥ ! കാടിന്റെ മനസ്സറിഞ്ഞ ജിമ്മിന് കാട്ടിലെ ഓരോ ചലനവും പരിചിതം ആയിരുന്നു. പലയിടത്തും പതുങ്ങിനിന്ന അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഭക്ഷണം ഇല്ലാതെ ദിവസങ്ങളോളം കഴിയാനും സഹായിച്ചതും അതുതന്നെ. കടുവകളുടെ കാൽപ്പാടുകൾ നോക്കി പ്രായം, വലിപ്പം, തൂക്കം മുതലായവ കണ്ടെത്തുന്നതും നരഭോജികളെ തിരിച്ചറിയുന്നതും എന്തുകൊണ്ട് ഇവ നരഭോജികളായിത്തീരുന്നു എന്ന വിശദീകരണവും ഗ്രാമീണ ജീവിതങ്ങളും പ്രകൃതിയുമെല്ലാം പുസ്തകത്തിൽ പ്രതിപാദിച്ചി ട്ടുണ്ട്. പല വേട്ടക്കാരും പരാജയപ്പെട്ടതോടെയാണ് സർക്കാർ നിർദ്ദേശപ്രകാരം ജിം കോർബെറ്റ് കുമയോണിലെത്തിയത്. കടുവ കളെ ഏറെ ഇഷ്ടമുള്ള അദ്ദേഹം അവയെ വിശേഷിപ്പിച്ചതിങ്ങനെ : "അളവറ്റ ധൈര്യമുള്ള വിശാലഹൃദയനായ മാന്യൻ"

സിനിമ, ഡോക്യുമെന്ററി[തിരുത്തുക]

1948-ൽ പുസ്തകത്തെ ആധാരമാക്കി മാൻ ഈറ്റർ ഓഫ് കുമയോൺ എന്ന പേരിൽ ബൈറോൺ ഹസ്കിൻ സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങി. ബിബിസിയുടെ മാൻ ഈറ്റേഴ്‌സ് ഓഫ് ഇന്ത്യ, കിങ്‌ഡം ഓഫ് ദി ടൈഗർ എന്നീ ഡോക്യൂമെന്ററികളും ഈ പുസ്തകത്തെ അടിസ്ഥാന മാക്കിയുള്ളതാണ്. [1]

  1. മനോരമ ദിനപത്രം 2019 ആഗസ്ത് 26(താൾ 8)
"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_ജിം_കോർബറ്റ്&oldid=3256758" എന്ന താളിൽനിന്ന് ശേഖരിച്ചത്