എഡ്യുസാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്യുസാറ്റ്
സംഘടന ISRO
പ്രധാന ഉപയോക്താക്കൾ ISRO Satellite Centre, Space Applications Centre
ഉപയോഗലക്ഷ്യം Communication satellite
വിക്ഷേപണ തീയതി 20 September 2004
10:31:00 UTC[1]
വിക്ഷേപണ വാഹനം GSLV F01
വിക്ഷേപണസ്ഥലം Satish Dhawan FLP
COSPAR ID 2004-036A
Homepage http://www.isro.org/Edusat/
പിണ്ഡം 1,950 കിലോgram (69,000 oz)
പവർ 2040 W from solar panels
ബാറ്ററി 24 Ah Ni-Mh
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥം Geosynchronous
Inclination
Apoapsis 35,802 കിലോmetre (11,74,61,000 ft)
Periapsis 35,770 കിലോmetre (11,73,60,000 ft)
Orbital period 1436.06 minutes
Longitude 74° East

വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇന്ത്യയുടെ തദ്ദേശനിർമ്മിത ഉപഗ്രമാണ്‌ എഡ്യുസാറ്റ് (EDUSAT).2004 സപ്തംബർ 20 തിങ്കളാഴ്ച 4.01നാണ് എഡ്യുസാറ്റ് വിക്ഷേപിച്ചത്. 4.18ഓടെ ഉപഗ്രഹം ഭൂസ്ഥിര ഭ്രമണ പഥത്തിലെത്തിച്ചു. വിദ്യാഭ്യാസമേഖലക്ക് മാത്രമായി ഉദ്ദേശിച്ചുള്ള ഭാരതത്തിന്റെ ആദ്യ ഉപഗ്രഹമാണിത്. ഉപഗ്രഹ വിക്ഷേപണ പേടകമായ ജിഎസ്എൽവി-എഫ്-01 ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.

പ്രത്യേകതകൾ[തിരുത്തുക]

1950 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണിത്. പൂർണമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതാണ് എഡ്യുസാറ്റ്. ഉപഗ്രഹാധിഷ്ഠിതമായ ഒരു വിദൂര വിദ്യാഭ്യാസ സംവിധാനത്തിന് വേണ്ടി ഏഴ് വർഷത്തെ പ്രയത്നഫലമായാണ് എഡ്യുസാറ്റിന് രൂപം നൽകിയത്. കല്പന-1, ഇൻസാറ്റ്-3സി എന്നീ ഉപഗ്രഹങ്ങളോടൊപ്പമാണ് എഡ്യുസാറ്റ് ജിയോസിക്രോണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) സ്ഥിതിചെയ്യുക.

വിക്റ്റേഴ്സ് പ്രോഗ്രാം[തിരുത്തുക]

എഡ്യുസാറ്റ് വഴി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും നേരിട്ട് വിദ്യാഭ്യാസം എത്തിക്കുവാൻ വേണ്ടി വിഭാവനം ചെയ്തിരിക്കുന്ന ഒരു പദ്ധതിയാണ്‌ വിക്ടേർസ് പ്രോഗ്രാം (വെർച്ച്വൽ ക്ലാസ്റൂം ടെക്നോളജി ഓൺ എഡ്യൂസാറ്റ് ഫോർ റൂറൽ സ്കൂൾസ്). പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാം 2005 ജൂലൈ 28-ന്‌ നിർവ്വഹിച്ചു. ഈ പദ്ധതി മൂലം രാജ്യത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കലാലയങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും ഉപഗ്രഹാധിഷ്ഠിതമായ ഒരു വിദൂര വിദ്യാഭ്യാസം നടത്തുകയും ചെയ്യാം.[2] പ്രമുഖ ആശുപത്രികളിൽ ടെലി മെഡിസിൻ സം‌വിധാനം എർപപെടുത്താനും ഈ ഉപഗ്രഹത്തിനു സാധിക്കും

കൂടുതൽ അറിവിന്‌[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://nssdc.gsfc.nasa.gov/nmc/spacecraftOrbit.do?id=2004-036A
  2. ഐഐടി ഓൺലൈനിലേക്ക്
"http://ml.wikipedia.org/w/index.php?title=എഡ്യുസാറ്റ്&oldid=1808308" എന്ന താളിൽനിന്നു ശേഖരിച്ചത്