എഡ്മുണ്ടോ റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്മുണ്ടോ റോസ്
എഡ്മുണ്ടോ റോസ് (1957)
എഡ്മുണ്ടോ റോസ് (1957)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംEdmundo William Ros
ജനനം(1910-12-07)7 ഡിസംബർ 1910
Port of Spain, Trinidad, British West Indies
മരണം21 ഒക്ടോബർ 2011(2011-10-21) (പ്രായം 100)
Alicante, Spain
വിഭാഗങ്ങൾLatin American
തൊഴിൽ(കൾ)Musician, vocalist and band leader
വർഷങ്ങളായി സജീവം1939–1975
ലേബലുകൾParlophone, Decca

ലാറ്റിനമേരിക്കൻ സംഗീതത്തിന്റെ ഖ്യാതി ലോകം മുഴുവനെത്തിച്ച സംഗീതജ്ഞനാണ് എഡ്മുണ്ടോ റോസ് (7 ഡിസംബർ 1910 – 21 ഒക്ടോബർ 2011)

ജീവിതരേഖ[തിരുത്തുക]

സ്പെയിനിലെ ട്രിനിഡാഡിൽ വെനിസ്വേലക്കാരിയായ അമ്മയുടെയും സ്കോട്ട്ലണ്ടുകാരനായ അച്ഛൻെറയും നാലു മക്കളിൽ മൂത്തവനായാണ് എഡ്മുണ്ടോ ജനിച്ചത്. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ എഡ്മുണ്ടോ സൈനിക അക്കാദമിയിൽ ചേർന്നു. സംഗീതത്തിൽ താല്പര്യമേറിയപ്പോൾ വെന്വിസേലയിലെ സൈനിക അക്കാദമി ബാൻഡിൽ അംഗമായി. ഒപ്പം വെനിസ്വേല സിംഫണി ഓർക്കസ്ട്രയിലും ചേർന്നു. സംഗീത പഠനത്തിനായി സർക്കാർ സ്കോളർഷിപ്പ് കിട്ടി 1937ൽ ലണ്ടനിലെ റോയൽ അക്കാദമി ഓഫ് മ്യൂസിക്കിൽ ചേർന്നതാണ് വഴിത്തിരിവായത്. മ്യൂസിക് കോംപോസിഷനിലും ഓർക്കസ്ട്രേഷനിലും ഹാർമണിയിലും വിദഗ്ദ്ധ പരിശീലനം ലഭിച്ച റോസ്് പഠനകാലത്തു തന്നെ എംബസി ക്ളബ്ബിലെ ഡോൺ മറീനോ ബറെറ്റോയുടെ ബാൻഡിൽ ഗായകനും വാദ്യക്കാരനുമായി. 1940ലാണ് റോസ്, ‘റുമ്പ’ എന്ന പേരിൽ സ്വന്തം ബാൻഡ് രൂപീകരിക്കുന്നത്. സമൂഹത്തിലെ ഉന്നതരെ ആകർഷിച്ച ‘റുമ്പ’, ലണ്ടനിലെ റെസ്റ്റോറൻറുകളിലെയും നിശാ ക്ളബ്ബുകളിലേയും രാത്രികളെ സംഗീത സാന്ദ്രമാക്കി. വാർഡർ സ്ട്രീറ്റിലെ കോസ്മോ ക്ളബ്ബിലായിരുന്നു തുടക്കം പിന്നീട് സെൻറ് റീജിസ് ഹോട്ടൽ, കോക്കനട്ട് ഗ്രോ,ബഗാറ്റിൽ റെസ്റ്റോറൻറ് എന്നിവിടങ്ങളിൽ. യാദൃഛികമായി ബഗാറ്റിൽ സന്ദർശിച്ച എലിസബത്ത് രാജ്ഞി പൊതു ഇടത്ത് ആദ്യമായി ചുവടു വെച്ചത് എഡ്മുണ്ടോ റോസിൻ്റെ സംഗീതത്തിനൊത്താണ്. അത് തുടക്കമായിരുന്നു.പിന്നീട് ബക്കിംഗ്ഹാം പാലസിലേക്ക് പലവട്ടം റോസ് ക്ഷണിക്കപ്പെട്ടു. 1946 ആയപ്പോഴേക്കും റോസ് ഒരു ക്ളബ്ബ്, ഡാൻസ് സ്കൂൾ, റിക്കോർഡ് കമ്പനി എന്നിവയുടെ ഉടമയായി മാറി. 1949ൽ ദ വെഡ്ഡിംഗ് സാമ്പ എന്ന ആൽബത്തിന്റെ മുപ്പതു ലക്ഷം പ്രതികളാണ് വിറ്റഴിഞ്ഞത്.[1] 1950കളിൽ ‘എഡ്മുണ്ടോ റോസ് ആന്റ് ഹിസ് ഓർക്കസ്ട്ര’ എന്ന് തന്റെ ഓർക്കസ്ട്രയെ പുനർനാമകരണം ചെയ്തു. 1958ൽ പുറത്തിറങ്ങിയ ‘റിഥം ഓഫ് ദ സൗത്ത്’ ആദ്യത്തെ ഹൈ ക്വാളിറ്റി സ്റ്റീരിയോ റെക്കോർഡിംഗിലൂടെ ചരിത്രമായി. എണ്ണൂറോളം റെക്കോർഡുകളാണ് എഡ്മുണ്ടോ റോസിലൂടെ ജന്മമെടുത്തത്. 1960കൾ മുതൽ ബിബിസി റേഡിയോയിൽ സംഗീത പരിപാടികൾ അവതരിപ്പിച്ച റോസ് രണ്ടു ദശകത്തോളം ലോകം മുഴുവനുമുള്ള ഹിറ്റു ചാർട്ടുകളിൽ തുടർച്ചയായി ഇടം പിടിച്ചു. എന്നാൽ 1975 ൽ അദ്ദേഹം ബാൻഡിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.1994 ജനുവരിയിലായിരുന്നു റോസിന്റെ അവസാനത്തെ പൊതുപരിപാടി.സംഗീത ജീവിതത്തിന്റെ തിരക്കിൽ നിന്ന് വിരമിച്ച് ഭാര്യ സൂസനോടൊപ്പം സ്പെയിനിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു റോസ്.

പ്രസസ്ത ആൽബങ്ങൾ[തിരുത്തുക]

  • ദ വെഡ്ഡിംഗ് സാമ്പ
  • റിഥം ഓഫ് ദ സൗത്ത്

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2000ത്തിൽ ബ്രിട്ടന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ ‘ന്യൂഇയർ ഹോണേർസി’ന് റോസ് അർഹനായി.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-28. Retrieved 2012-05-28.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഡ്മുണ്ടോ_റോസ്&oldid=3809844" എന്ന താളിൽനിന്ന് ശേഖരിച്ചത്