എഡ്മണ്ട് തോമസ് ക്ലിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്മണ്ട് തോമസ് ക്ലിന്റ്
ജനനം(1976-05-19)മേയ് 19, 1976
മരണംഏപ്രിൽ 15, 1983(1983-04-15) (പ്രായം 6)
മാതാപിതാക്ക(ൾ)എം.ടി.ജോസഫ്, ചിന്നമ്മ

എഡ്മണ്ട് തോമസ് ക്ലിന്റ് (ജീവിതകാലം: 1976–1983) കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങൾ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടിയായിരുന്നു. ക്ലിന്റ് ജീവിച്ചിരുന്ന ഏഴു വയസ്സിനുള്ളിൽ തന്നെ 25,000 ത്തോളം ചിത്രങ്ങൾ വരച്ചിരുന്നു[1][2].

ജീവചരിത്രം[തിരുത്തുക]

1976 മേയ് 19 നു എം.ടി.ജോസഫ്-ചിന്നമ്മ ദമ്പതികൾക്ക് ജനിച്ച ഏക മകനായിരുന്നു ക്ലിന്റ് എന്ന ചുരുക്കപ്പേരിൽ വിളിച്ചിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റ്. തീരെ ചെറുപ്പത്തിൽത്തന്നെ ഈ കുട്ടി ചിത്രങ്ങളോട് പ്രായത്തിൽ കവിഞ്ഞ താൽപര്യം കാണിച്ചിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. തന്റെ വീടിന്റെ അടുത്തുള്ള ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ വരക്കുന്നതിനായിരുന്നു ക്ലിന്റിന് ഏറെ താൽപര്യം[2]. സാധാരണ രീതിയിൽ വർഷങ്ങളുടെ തപസ്യകൊണ്ടു മാത്രം വരച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ അനവധി ചിത്രങ്ങൾ ക്ലിന്റ് തന്റെ ക്ഷണികമായ ജീവിതത്തിനുള്ളിൽ വരച്ചു തീർത്തിരുന്നു. ക്ലിന്റിന് 5 വയസ്സുള്ളപ്പോൾ തന്നെ ചിത്രരചനാ മത്സരങ്ങളിലും മറ്റും സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി. വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം തന്റെ ഏഴാമത്തെ ജന്മദിനത്തിനു മുമ്പായി 1983 ഏപ്രിൽ 15നു വിഷുദിനത്തിൽ ക്ലിന്റ് മരണമടഞ്ഞു[1].

ചിത്ര പ്രദർശനങ്ങൾ[തിരുത്തുക]

ക്ലിന്റ് വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങൾ തിരുവനന്തപുരത്ത് നടക്കുകയുണ്ടായി[3]. കൂടാതെ ക്ലിന്റിന്റെ ഓർമ്മക്കായി ചിത്രരചനാ മത്സരവും നടന്നു വരാറുണ്ട്.

ചലച്ചിത്രം[തിരുത്തുക]

ആനന്ദഭൈരവി എന്ന മലയാള ചലചിത്രത്തിന്റെ പ്രചോദനം ക്ലിന്റിന്റെ ജീവിതമായിരുന്നു എന്ന് സംവിധായകൻ ജയരാജ് പറയുന്നു. വളരെ ചെറുപ്പത്തിൽ മരണമടയുന്ന അസാമാന്യ സംഗീതപാടവമുള്ള ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രമായിരുന്നു ആനന്ദഭൈരവി[4].

2014 സെപ്റ്റംബറിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരികുമാർ ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി താൻ പുതിയൊരു ചിത്രമുണ്ടാക്കുകയാണെന്ന് പ്രഖ്യാപിച്ചു. 'ക്ലിന്റ്' എന്നുതന്നെ പേരിട്ട ചിത്രം ഷൂട്ടിങ് തീർന്ന് 2017 ഓഗസ്റ്റ് 11-ന് പുറത്തിറങ്ങി. മാസ്റ്റർ അലോക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, റിമ കല്ലിങ്കൽ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

സ്രോതസ്സുകൾ[തിരുത്തുക]

  • അമ്മു, നായർ (2013). എ ബ്രീഫ് ഹിസ്റ്ററി ഓഫ് ബ്യൂട്ടി. ഇന്ത്യ: ഫിംഗർപ്രിന്റ്. ISBN 9788172344429. Archived from the original on 2019-12-20. Retrieved 2013-03-06.
  • സെബാസ്റ്റ്യൻ, പള്ളിത്തോട് (2009). ക്ലിന്റ് - നിറങ്ങളുടെ രാജകുമാരൻ. ഇന്ത്യ: കെ.എസ.ഐ.സി.എൽ..

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 സദാശിവൻ, ടി.കെ. (31-07-2003). "ഷി സ്പെൽസ്സ് ഹോപ് ആന്റ് ഹാപ്പിനെസ്സ്". ദ ഹിന്ദു. Archived from the original on 2012-11-11. Retrieved 2013-03-06. {{cite news}}: Check date values in: |date= (help)
  2. 2.0 2.1 വിൻസെന്റ് (20-01-2013). "എ ബ്രീഫ് ട്രിസ്റ്റ് വിത്ത് ഹിസ്റ്ററി". ഡെക്കാൺ ക്രോണിക്കിൾ. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "ക്ലിന്റിന്റെ ചിത്രങ്ങളുടെ പ്രദർശനം". ദ ഹിന്ദു. 30-12-2007. Archived from the original on 2008-01-03. Retrieved 2013-03-06. {{cite news}}: Check date values in: |date= (help)
  4. "മിസ്സിംഗ് ഔട്ട് അവാർഡ് പെയിൻഫുൾ". ദ ഹിന്ദു. 26-02-2007. Archived from the original on 2007-02-28. Retrieved 2013-03-06. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]