എടക്കാട് ഗ്രാമപഞ്ചായത്ത്
| എടക്കാട് ഗ്രാമപഞ്ചായത്ത് | |
| 11.8046931° N 75.444805° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| നിയമസഭാ മണ്ഡലം | കണ്ണൂർ |
| ലോകസഭാ മണ്ഡലം | കണ്ണൂർ |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡണ്ട് | കെ.വി. ലക്ഷ്മണൻ |
| വിസ്തീർണ്ണം | 18.05ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
| ജനസംഖ്യ | 33261 |
| ജനസാന്ദ്രത | 1822/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+0497 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | തോട്ടട ബീച്ച് |
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ, എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് എടക്കാട് ഗ്രാമപഞ്ചായത്ത് . എടക്കാട് വില്ലേജുപരിധിയിലുൾപ്പെടുന്ന എടക്കാട് ഗ്രാമപഞ്ചായത്തിനു 18.50 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എളയാവൂർ, ചേലോറ പഞ്ചായത്തുകളും, കണ്ണൂർ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുഴപ്പിലങ്ങാട് പഞ്ചായത്തും, അറബിക്കടലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്.
ആറ്റടപ്പ, ചാല പടിഞ്ഞാറെക്കര, ചാല പന്ത്രണ്ടുകണ്ടി, ചിറക്കുതാഴെ, തോട്ടട, കിഴുന്നകുറ്റിക്കകം, എടക്കാട്, കണ്ണൂർ, കരാറിനകം എന്നിങ്ങനെ ഒൻപതു പ്രദേശങ്ങൾ കൂടിച്ചേർന്നതാണ് എടക്കാട് ഗ്രാമപഞ്ചായത്ത്. ഇവയിൽ കരാറിനകം 1962-ലാണ് എടക്കാട് പഞ്ചായത്തിനോടു കൂട്ടിച്ചേർക്കപ്പെട്ടത്. ഈ പ്രദേശം അറക്കൽ കോവിലകത്തിന്റെ ഭാഗമായിരുന്നു.
ഉള്ളടക്കം |
വാർഡുകൾ[തിരുത്തുക]
- അവേര
- ആറ്റടപ്പ
- നൂങ്ങിന്കാവ്
- ചാല
- ചാല പന്ത്രണ്ടുകണ്ടി
- ചിറക്ക് താഴെ
- എടക്കാട് നോർത്ത്
- എടക്കാട്
- കുറ്റികകം മുനമ്പ്
- ഏഴര
- കുറ്റികകം
- ആലീങ്കിൽ
- കിഴുന്ന വെസ്റ്റ്
- കിഴുന്ന
- തോട്ടട
- കക്കറ
- വട്ടകുളം
- തോട്ടട വെസ്റ്റ്
- കടലായി
- കാഞ്ഞിര
- കുറുവ[1]
പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]
- ചാല ഭഗവതി ക്ഷേത്രം[2]
- ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം
- നൂഞ്ഞിങ്കാവ് ശിവക്ഷേത്രം
- തോണിയോട്ട് ശ്രീകുറുമ്പ ക്ഷേത്രം
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- http://lsgkerala.in/edakkadpanchayat/ എടക്കാട് ഗ്രാമപഞ്ചായത്ത്]
അവലംബം[തിരുത്തുക]
|
|||||||||||||||||||||||