എച്ച്ഡി കാറ്റലോഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നക്ഷത്രങ്ങളെ അതിന്റെ റൈറ്റ് അസന്‍ഷന്‍ അനുസരിച്ച് നാമകരണം ചെയ്ത ഒരു നക്ഷത്രകാറ്റലോഗ് ആണു എച്ച്ഡി കാറ്റലോഗ് അല്ലെങ്കില്‍ ഹെന്‍റി ഡ്രാപ്പര്‍ കാറ്റലോഗ്. ഹാര്‍വാര്‍ഡ് കോളേജ് ഒബ് സര്‍വേറ്ററിയിലെ ആനി ജെ. കാനന്‍ ആണ് ഈ കാറ്റലോഗിന് പിന്നില്‍. ഈ കാറ്റലോഗിന്റെ epoch 1900 ആണ്. ദൃശ്യകാന്തിമാനം +9 വരെയുള്ള നക്ഷത്രങ്ങളെ ആണ് ഈ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നക്ഷത്രങ്ങളുടെ സ്‌പെക്‍ട്രല്‍ വര്‍ഗ്ഗികരണം ആദ്യമായായി നടത്തിയത് ഈ കാറ്റലോഗിലാണ് എന്നുള്ളതാണ് ഈ കാറ്റലോഗിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആദ്യം പുറത്തിറക്കിയപ്പോള്‍ ഈ കാറ്റലോഗില്‍ ഏതാണ്ട് 2,25,000 നക്ഷത്രങ്ങള്‍ക്ക് പേരിട്ടു. പിന്നീട് 1949-ല്‍ ഇതു വിപുലീകരിച്ച് (Henry Draper Extension (HDE)) എതാണ്ട് 1,35,000 നക്ഷത്രങ്ങള്‍ക്ക് കൂടി പേരിട്ടു. ഈ കാറ്റലോഗ് പ്രകാരം നക്ഷത്രങ്ങളുടെ പേരു പറയുമ്പോള്‍ ചിലപ്പോള്‍ HDE എന്ന് ഉപയോഗിക്കാറുണ്ട്. പക്ഷെ ചിന്താകുഴപ്പം ഒഴിവാക്കാന്‍ കൂടുതലും HD എന്നാണ് ഉപയോഗിക്കുക.
നക്ഷത്രങ്ങളുടെ HD Catalog അനുസരിച്ചുള്ള പേരു പേര്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ കൂടുതലും ബെയര്‍ നാമവും ഫ്ലാംസ്റ്റീഡ് നാമവും ഇല്ലാത്ത ദൃശ്യകാന്തിമാനം +6നു മുകളില്‍ ഉള്ള നക്ഷത്രങ്ങള്‍ക്കു മാത്രമേ കൂടുതലും HD Catalog അനുസരിച്ചുള്ള പേര് ഉപയോഗിക്കാറുള്ളൂ. ഇത് നക്ഷത്രങ്ങളുടെ പഠനത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്
തിരുവാതിര നക്ഷത്രത്തിന്റെ HD Catalog അനുസരിച്ചുള്ള പേര് HD 39801 എന്നാണ്.