എക്സ്പ്രഷനിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ് സ്ക്രീം, എഡ്വാര്‍ഡ് മഞ്ച് (1893) 20-ആം നൂറ്റാണ്ടിലെ എക്സ്പ്രഷനിസ്റ്റുകളെ പ്രചോദിപ്പിച്ച രചന
പോര്‍ട്രെയിറ്റ് ഓഫ് എഡുആര്‍ഡ് കോസ്മാക്ക്, ഇഗോണ്‍ ഷീല്ല്
റെഹെ ഇം വാല്‍ഡെ, ഫ്രാന്‍സ് മാര്‍ക്ക്
"എല്‍ബെ ബ്രിഡ്ജ് I", റോള്‍ഫ് നെഷ്
"ഓണ്‍ വൈറ്റ് II", വാസിലി കാദിന്‍സ്കി, 1923.
"വ്യൂ ഓഫ് ടൊലേദോ", എല്‍ ഗ്രെക്കോ, 1595/1610 - ഈ ചിത്രത്തിനു 20-ആം നൂറ്റാണ്ടിലെ എക്സ്പ്രഷനിസവുമായി വളരെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും ചരിത്രപരമായി ഈ ചിത്രം മാനെറിസം എന്ന കലാപ്രസ്ഥാനത്തിന്റെ ഭാഗമാണ്

യാഥാര്‍ത്ഥ്യത്തിനെ ഒരു വൈകാരികഅനുഭൂതി ഉളവാക്കുന്നതിനുവേണ്ടി വളച്ചോടിക്കുവാനുള്ള കലാകാരന്റെ പ്രവണതയെയാണ്‌ എക്സ്പ്രഷനിസം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ഇത് ഒരു താരതമ്യ (സബ്ജക്ടീവ്) കലാരൂപം ആണ്. ചിത്രകല, സാഹിത്യം, നാടകം, ചലച്ചിത്രം, സംഗീതം, വാസ്തുവിദ്യ തുടങ്ങി പല കലകളിലും എക്സ്പ്രഷനിസം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി എക്സ്പ്രഷനിസം വൈകാരികമായ വിഹ്വലതയെ കാണിക്കുന്നു - സന്തോഷകരമായ എക്സ്പ്രഷനിസ്റ്റ് കൃതികള്‍ താരതമ്യേന ചുരുക്കമാണ്.

ഈ പൊതുവായ അര്‍ത്ഥത്തില്‍ മത്തിയാസ് ഗ്രൂണ്‍‌വാള്‍ഡ്, എല്‍ ഗ്രിക്കോ തുടങ്ങിയ ചിത്രകാരന്മാരെ എക്സ്പ്രഷനിസ്റ്റ് എന്നു വിളിക്കാം. എങ്കിലും പ്രധാനമായും 20-ആം നൂറ്റാണ്ടിലെ കലാസൃഷ്ടികള്‍ക്കാണ് എക്സ്പ്രഷനിസം എന്ന വിശേഷണം കൂടുതല്‍ ചാര്‍ത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം