എം. ഗോവിന്ദ പൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോവിന്ദ പൈ

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ജനിച്ച സാഹിത്യകാരനാണ് എം.ഗോവിന്ദ പൈ. കന്നട, മലയാളം, സംസ്കൃതം, തുളു, മറാഠി തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും വശമുണ്ടായിരുന്ന ഗോവിന്ദ പൈ വിവിധ ഭാഷകളിലായി പുസ്തകങ്ങൾ രചിച്ചു. കവിയും നാടകകൃത്തും, കഥാകാരനുമായിരുന്നു. രാഷ്‌ട്രകവിപട്ടം നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. മഞ്ചേശ്വരത്തുള്ള സർക്കാർ കോളേജിന് എം.ഗോവിന്ദ പൈയുടെ പേരു നൽകി കേരള സംസ്ഥാനം കവിയുടെ സ്മരണ നിലനിർത്തുന്നു. മഞ്ചേശ്വരത്തുള്ള കവിയുടെ ജന്മഗേഹം സ്മാരകമായി സംരക്ഷിച്ചുവരുന്നു. കേരള-കർണാടക സർക്കാരുകളുടെ പങ്കാളിത്തത്തോടെ സ്മാരക സമിതിയുമുണ്ട്.

ഗോവിന്ദ പൈയുടെ ഭവനം


അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=എം._ഗോവിന്ദ_പൈ&oldid=1691796" എന്ന താളിൽനിന്നു ശേഖരിച്ചത്