എം.ജി. ശ്രീകുമാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എം.ജി. ശ്രീകുമാർ | |
|---|---|
എം.ജി ശ്രീകുമാർ, റിമി ടോമിയോടൊപ്പം ഒരു സ്റ്റേജ് പരിപാടിയിൽ |
|
| ജീവിതരേഖ | |
| അറിയപ്പെടുന്നത് ഈ പേരിലും | ശ്രീക്കുട്ടൻ |
| സംഗീതശൈലി | ഇന്ത്യൻ ശാസ്ത്രീയ സംഗീതം, പിന്നണി ഗായകൻ |
| തൊഴിലുകൾ | ഗായകൻ, വിധികർത്താവ്,അവതാരകൻ, സംഗീതസംവിധായകൻ |
| സജീവമായ കാലയളവ് | 1984–തുടരുന്നു |
| വെബ്സൈറ്റ് | www.mgsreekumar.com |
എം.ജി. ശ്രീകുമാർ (മേയ് 25 ,1957) മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീതസംവിധായകനും,ടെലിവിഷൻ അവതാരകനുമാണ്. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്.
1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ എം.ജി രാധാകൃഷ്ണൻ സംഗീതസംവിധായകനും,കർണാടക സംഗീതജ്ഞനുമാണ്. സഹോദരി ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
ഉള്ളടക്കം |
പുരസ്കാരങ്ങൾ [തിരുത്തുക]
ദേശീയ ചലച്ചിത്ര പുരസ്കാരം [തിരുത്തുക]
- 1990 - മികച്ച പിന്നണി ഗായകൻ - നാദരൂപിണി (ഹിസ് ഹൈനസ് അബ്ദുള്ള)
- 1999 - മികച്ച പിന്നണി ഗായകൻ - ചാന്തുപൊട്ടും (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം [തിരുത്തുക]
- 1989 - മികച്ച പിന്നണി ഗായകൻ - കണ്ണീർപ്പൂവിന്റെ (കിരീടം), മായാമയൂരം പീലിവീശിയോ (വടക്കുനോക്കിയന്ത്രം)
- 1991 - മികച്ച പിന്നണി ഗായകൻ - കിലുകിൽ പമ്പരം (കിലുക്കം), ആതിരവരവായി (തുടർക്കഥ)
- 1992 - മികച്ച പിന്നണി ഗായകൻ - വിവിധ ചിത്രങ്ങൾ
ശ്രദ്ധേയമായ ഗാനങ്ങൾ [തിരുത്തുക]
- വെള്ളിക്കൊലുസ്സോടെ (കൂലി)
- ആതിര വരവായി (തുടർക്കഥ)
- കിലുകിൽ പമ്പരം (മിന്നാരം)
- കണ്ണീപൂവിന്റെ (കിരീടം)
- ദലമർമ്മരം (വർണ്ണം)
- കസ്തൂരി (വിഷ്ണുലോകം)
- പൂവായി വിരിഞ്ഞൂ (അഥർവം)
- മിണ്ടാതതെന്തെ (വിഷ്ണുലോകം)
- സമയമിതപൂർവ്വ (ഹരികൃഷ്ണൻസ്)