എം.ജി. ശശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ജി. ശശി
എം.ജി. ശശി
ജനനം
തൊഴിൽസിനിമാ സം‌വിധാനം

മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനും നാടകസംവിധായകനുമാണ് എം.ജി. ശശി. 2007-ലെ മികച്ച സംവിധായകനുള്ള കേരള സർക്കാറിന്റെ പുരസ്കാരം അടയാളങ്ങൾ എന്ന ചലച്ചിത്രത്തിലുടെ ഇദ്ദേഹം നേടിയിട്ടുണ്ട്[1].

ജീവിതരേഖ[തിരുത്തുക]

1967 ജനുവരി 17-നാണ് എം.ജി. ശശി ജനിച്ചത്. പട്ടാമ്പി ഗവൺമെന്റ് കോളേജിൽ നിന്നു് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. വയനാട്ടിൽ സാമൂഹ്യപ്രവർത്തകനും, എഴുത്തുകാരനുമായ കെ.ജെ. ബേബിയുടെ നേതൃത്വത്തിൽ ആദിവാസി വിദ്യാർത്ഥികൾക്കായി നടത്തുന്ന കനവ് എന്ന അനൗപചാരിക വിദ്യാഭ്യാസകേന്ദ്രത്തെക്കുറിച്ച് കനവുമലയിലേക്ക് എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചു. കളിയാട്ടം, കരുണം, ഗർഷോം,സൂസന്ന എന്നീ ചിത്രങ്ങളുടെയും ശമനതാളം എന്ന മെഗാപരമ്പരയുടെയും അസോസിയേറ്റ് ഡയരക്ടറായിരുന്നു.വേനൽക്കിനാവുകൾ, ഗുരു,മങ്കമ്മ, ശാന്തം, സ്നേഹം ഋതു കളിയാട്ടം, പിതാവും കന്യകയും തുടങ്ങിയ ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

ഹ്രസ്വചിത്രങ്ങൾ[തിരുത്തുക]

  • നിഴൽരൂപം
  • മഹാത്മാ അങ്ങയോട്
  • ഒളിച്ചേ കണ്ടേ
  • സ്നേഹസമ്മാനം
  • കനവു മലയിലേക്ക്

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച വിദ്യാഭ്യാസ ചിത്രത്തിനു ദേശീയപുരസ്കാരം - കനവുമലയിലേക്ക്
  • മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം - കനവുമലയിലേക്ക്
  • ജോൺ എബ്രഹാം പുരസ്കാരം - കനവുമലയിലേക്ക്
  • 2007-ലെ മികച്ച കഥാചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം - അടയാളങ്ങൾ
  • 2007-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം - അടയാളങ്ങൾ
  • ദേശീയതലത്തിൽ പുതുമുഖസംവിധായകർക്കുള്ള അരവിന്ദൻ പുരസ്കാരത്തിൽ പ്രത്യേക പരാമർശം - അടയാളങ്ങൾ
  • കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് അടയാളങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.
  • ഏറ്റവും മികച്ച ചിത്രത്തിനുള്ള നെറ്റ്വർക്ക് ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമ (Net pac) പുരസ്കാരം

അവലംബം[തിരുത്തുക]

  1. "'Adayalangal' wins State awards for best Malayalam feature film, best director". Archived from the original on 2008-04-13. Retrieved 2010-10-24.
"https://ml.wikipedia.org/w/index.php?title=എം.ജി._ശശി&oldid=3651798" എന്ന താളിൽനിന്ന് ശേഖരിച്ചത്