എം.എ. പ്രജുഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എ. പ്രജുഷ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമം മാളിയേക്കൽ എ. പ്രജുഷ
പൗരത്വം ഇന്ത്യൻ
ജനനത്തീയതി (1987-05-20) മേയ് 20, 1987 (26 വയസ്സ്)
ജന്മസ്ഥലം തൃശ്ശൂർ, കേരളം, ഇന്ത്യ
Sport
രാജ്യം  India
കായികമേഖല Track and field athletics
ഇനം(ങ്ങൾ) ലോംഗ് ജമ്പ്
ട്രിപ്പിൾ ജമ്പ്
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ Triple jump: 13.72 m
(2010, Indian record)[1]
Long jump: 6.55 m
(2010)[2]

ഒരു ഇന്ത്യൻ കായിക താരമാണ് എം.എ. പ്രജുഷ അഥവാ മാളിയേക്കൽ എ. പ്രജുഷ. അന്താരാഷ്ട്ര മത്സരങ്ങളിൽ ലോംഗ് ജമ്പിലും, ട്രിപ്പിൾ ജമ്പിലുമാണ് പ്രജുഷ മത്സരിക്കുന്നത്. ട്രിപ്പിൾ ജമ്പിലെ ദേശീയ റെക്കോർഡ് പ്രജുഷയുടെ പേരിലാണ്[1]. 13.72 മീറ്ററാണിത്. മയൂഖ ജോണി സ്ഥാപിച്ച റെക്കോർഡ് 4 സെന്റീമീറ്ററുകൾക്ക് പിന്തള്ളിയാണ് പ്രജുഷ ഈ റെക്കോർഡ് കരസ്ഥമാക്കിയത്[3].

2010 ഒക്ടോബറിൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ലോംഗ്ജമ്പിൽ വെള്ളി നേടിയത് പ്രജുഷയാണ്. 6.47 മീറ്ററാണ് പ്രജുഷ ചാടിയത്.[4]

ജീവിതരേഖ[തിരുത്തുക]

1987 മേയ് 20-നു് തൃശ്ശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള അമ്പഴക്കാട് എന്ന ഗ്രാമത്തിൽ മാളിയേക്കൽ ആന്റണിയുടെയും ആനീസിന്റെയും മകളായാണ് പ്രജുഷ ജനിച്ചത്.[5][6] ചക്കാംപറമ്പ് ഡി.പി.എം. യു.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളേജ് എന്നിവിടങ്ങളിലും പഠിച്ചു.ഇപ്പോൾ ഇന്ത്യൻ റെയിൽവേ ജീവനക്കാരിയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Kavita claims 10,000m bronze". The Hindu. 9 October 2010. ശേഖരിച്ചത്: 9 August 2010. 
  2. "iaaf.org – Athletes – Prajusha Maliakhal A. Biography". ശേഖരിച്ചത്: 9 October 2010. 
  3. "Prajusha jumps to national mark, agony for Mayookha". Yahoo! News. 9 October 2010. ശേഖരിച്ചത്: 9 October 2010. 
  4. Prajusha, Vikas provide silver sheen in athletics
  5. "Setting great goals". Sportstar. 30 May 2009. ശേഖരിച്ചത്: 9 October 2010. 
  6. മതിമറന്ന് അമ്പഴക്കാട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=എം.എ._പ്രജുഷ&oldid=1763062" എന്ന താളിൽനിന്നു ശേഖരിച്ചത്