ഊരാച്ചേരി ഗുരുനാഥന്മാർ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥൻമാർ.
താഴെ പറയുന്ന 5 പേരാണു് ഊരാച്ചേരി ഗുരുനാഥന്മാർ.
- കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
- ചാത്തപ്പൻ ഗുരുക്കൾ
- ഒതേനൻ ഗുരുക്കൾ
- കുഞ്ഞികോരൻ ഗുരുക്കൾ
- കുഞ്ഞിചന്തൻ ഗുരുക്കൾ
തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂരാണ് പിന്നോക്ക ജാതിയിൽപ്പെട്ട ഗുരുനാഥൻമാരുടെ ജന്മദേശം. തമ്പുരാക്കന്മാരുടെ പശുക്കളെ മേയ്ക്കലായിരുന്നു ഇവരുടെ തൊഴിൽ. ഒരിക്കൽ കോവിലകത്തെ കുട്ടികളെ ഗുരുകുലത്തിലേക്ക് എത്തിക്കുവാൻ നിയോഗമുണ്ടായി. ഈ അവസരത്തിൽ പാഠശാലയ്ക്കു പുറത്തിരുന്ന് അകത്തു നടക്കുന്ന പഠനകാര്യങ്ങൾ കേട്ടു പഠിച്ച് അവർ അക്ഷരാഭ്യാസം നേടിയെടുത്തു. ഈ കുട്ടികളുടെ അസാമാന്യ ബുദ്ധിവൈഭവം, കണ്ടറിഞ്ഞ ഗുരു, തമ്പുരാക്കന്മാരുടെ അനുവാദത്തോടെ ഇവരെ പാഠശാലയ്ക്കുള്ളിലിരുത്തി പഠിപ്പിച്ചു. തങ്ങളുടെ അറിവിനെ അതിവേഗം വികസിപ്പിച്ച ഇവർ പെട്ടെന്നു തന്നെ നാടിന് ഗുരുക്കന്മാരായി മാറി.
വാസനാശാലികളായ കവികളുമായിരുന്നു ഗുരുനാഥന്മാർ. അതിനാൽ ഇവർ ജീവിച്ച പ്രദേശം പിൽക്കാലത്ത് കവിയൂർ എന്ന പേരിൽ അറിയപ്പെട്ടു. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. ഗുണ്ടർട്ട് താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു വരുത്തിയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു രചിക്കാൻ പ്രേരണയായതും ഊരാച്ചേരി ഗുരുനാഥൻമാരായിരുന്നു[അവലംബം ആവശ്യമാണ്]. കവിയൂരിൽ ഇവർ ജീവിച്ച ഭവനം മാത്രമാണ് ഈ ഗുരുക്കന്മാരുടെ അവശേഷിക്കുന്ന ഏക സ്മാരകം.