ഉസ്താദ് വിലായത്ത് ഖാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമകാലീന ഇന്ത്യന്‍ സിത്താര്‍ ഗുരുക്കന്മാരില്‍ ഏറ്റവും ആദരണീയനും സിത്താര്‍ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെതച്ച മഹാപ്രതിഭാശാലികളില്‍ ഒരാളുമായിരുന്നു ഉസ്താദ് വിലായത്ത് ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള ഉസ്താദ് പണ്ഡിറ്റ് രവിശങ്കറെ പോലെ സിത്താറിനെ ജനകീയ വാദ്യമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. കണിശമായ സങ്കേതികതയും ഉയര്‍ന്ന സൗന്ദര്യബോധവും കാല്പ്പനിക പശ്ചാത്തലവും വിലായത്ത് ഖാനെ മറ്റു സിത്താര്‍ വാദകരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.


[തിരുത്തുക] ജീവചരിത്രം

ബംഗ്ലാദേശിലെ ഗൗരീപൂരില്‍ 1928 ഓഗസ്റ്റ് 8നാണ്‌ വിലായത്ത് ഖാന്‍ ജനിച്ചത്. പിതാവ് പ്രശസ്തനായ സിത്താര്‍ ഗുരുവായ ഉസ്താദ് ഇനായത്ത് ഖാന്‍. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച വിലായത്ത് ഖാന്റെ പൂര്‍വികര്‍ മുഗള്‍ രാജസദസ്സിലെ സംഗീതജ്ഞന്‍മാരായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഇറ്റാവ ഖരാനയുടെ പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന സംഗീത പാരമ്പര്യം വിലായത്ത് ഖാന്റെ സംഗീത ജീവിതത്തിലെ അനുഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ചനായ ഉസ്താദ് ഇമാദ് ഖാനാണ്‌ ഇറ്റാവ ഖാരാനയുടെ സ്ഥാപകനായി അറിയപ്പെടുന്നത്. ഏട്ടാം വയസ്സില്‍ ആരംഭിച്ച വിലായത്ത് ഖാന്റെ സംഗീത ജീവിതം 2004ല്‍ അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം വയസ്സില്‍ അന്തരിക്കുന്നത് വരെ നിലനിന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍