ഉഴുവത്ത്കടവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രദേശം; ഉഴുവത്ത് കടവ്,Uzhuvath Kadavu

പഞ്ചായത്ത്; ലോകമലേശ്വര. Lokamaleswaram Village.

നഗരസഭ, താലൂക്ക്;കൊടുങ്ങല്ലൂർ,Kodungallur Muncipality and Thaluk

ജില്ല ; ത്രിശ്ശൂർ Thrissur diatrict

സംസ്താനം; കേരളം.Kerala State

വിസ്ത്രിതി; 8കിലോമീറ്റർ ചുറ്റളവ്

അതിർത്തികൾ[തിരുത്തുക]

  • വടക്ക്, പഴയ മലബാർ-തിരുകൊച്ചി അതിർത്തിയായിരുന്ന തോട്, നഗരസഭയുടെ വടക്കേ അതിർത്തിയും ഇതുതന്നെയാണ്.
  • കിഴക്ക്; കനോലി കനാലിന്റെ തെക്കേ അറ്റവും, വീതിയുള്ള ഭാഗവും
  • പടിഞ്ഞാറ്; ദേശീയ പാത 17, ഗുരുവായൂർ-കൊടുങ്ങല്ലൂർ റോഡിന്റെ ചന്തപ്പുര പ്രദേശം
  • തെക്ക്; കാവിൽ കടവ് പ്രദേശം

ഭൂപ്രക്ര്തി; ചന്തപ്പുര മുതൽ കിഴക്കോട്ടുള്ള ഭാഗം, വടക്കൻ വയലാർ, വാലിങ്ങൽ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ട ഇവിടം താഴ്ന്ന സമതല പ്രദേശമാണ്. കയർ വ്യവസായ സമ്രംഭങ്ങൾ ആദ്യകാലത്ത് സജീവമായിരുന്നെങ്കിലും ഇന്ന്, നാമമാത്രമായിട്ടുള്ളു. തേങ്ങ മുഖ്യ കാർഷിക വരുമാനമാണ്. ഇന്നത്തെ ജനങ്ങൾ പലവിധതൊഴിലുകളിലും ഏർപ്പെടുന്നവരാണ്. പരമ്പരാഗത തൊഴിലുകളായ മൽസ്യബന്ധനം, കയർ വ്യവസായം തുടങ്ങിയവയും ഇവിടത്തുകാരുടെ ഉപജീവനമാർഗ്ഗങ്ങളാണ്.

ആരാധനാലയങ്ങൾ[തിരുത്തുക]

വിഷ്ണുക്ഷേത്രം, കടവിലെ മുസ്ലിംപള്ളി, വടക്കേ മുസ്ലിംപള്ളി, വാലിങ്ങൽ കടവ് കാവ്, ശിവലിംഗക്ഷേത്രം.

വിദ്ധ്യാലയങ്ങൾ; ര‍ണ്ട് മുസ്ലിം പള്ളികളോടും അനുബന്ധിച്ച് മദ്രസ്സകൾ പ്രവർത്തിക്കുന്നു. ഗുരുവരം ട്യൂട്ടോറിയൽ കോളെജ്. അങ്കണവാടി

ജനസംഖ്യ[തിരുത്തുക]

തിട്ടമായിട്ടില്ല. ജാതിമതവിഭാഗങ്ങളിൽ, ഹിന്ദുക്കൾ, ഈഴവ വിഭാഗമാണ് ജനസംഖ്യയിലധികവും. വേട്ടുവ, പുലയവിഭാഗങ്ങളും ഉണ്ട്. മുസ്ലിംകൾ തൊട്ടടുത്തുതന്നെയുണ്ട്. ക്രിസ്ത്യൻ വിഭാഗവും കുറച്ചുണ്ട്.

ചരിത്രം[തിരുത്തുക]

കൊടുങ്ങല്ലൂർ കോവിലകം വകയും, ചില പ്രമുഖ മുസ്ലിം പ്രമാണിമാരുടെയും കൈവശമായിരുന്നു പ്രദേശത്തെ ഭൂമി മിക്കതും. പുല്ലൂറ്റ് പാലം നിലവിൽ വരുന്നതിനുമുൻപ് ഇവിടത്തെ കടവുവഴിയാണ് ചരക്ക്, യാത്ര ഗതാഗതം ഉണ്ടായിരുന്നത്. ഭൂരിഭാഗവും കർഷകതൊഴിലാളികളായിരുന്നു ഇവിടത്തെ ജനങ്ങൾ. തെങ്ങിൽനിന്നുമാണ് പ്രധാനമായും വരുമാനം. പുല്ലൂറ്റ് വില്ലേജിൽ പടിഞ്ഞാറെഭാഗമായ, കനോലികനാലിന്റെ കിഴക്കെതീരവും മുൻപ് ഇവിടത്തെ കടവിന്റെ മറുകരയുമായ ഭാഗവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ മാറ്റങ്ങളുടെ അലയൊലികളുമായി കമ്മ്യുണിസ്റ്റ് പാർട്ടി ഉടലെടുത്തപ്പോൾ, കൊടുങ്ങല്ലൂരിലും വൻ ചലനങ്ങളുണ്ടായി. സ്വാഭാവികമായും, കർഷകരും തൊഴിലാളികളും സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കമായിരുന്ന ഇവിടുത്തെ ജനവിഭാഗങ്ങൾ പാർട്ടിയോടടുക്കുന്ന സാഹചര്യം ഉണ്ടായി. പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ, നേതാക്കളെ ഒളിവിൽ താമസിപ്പിച്ചുകൊണ്ട് ഇവിടത്തുകാർ രഹസ്യമായി പ്രവർത്തനം നടത്തുകയും ചെയ്തു. എല്ലായിടത്തുമെന്നപോലെ, പാവപ്പെട്ടവരും സാധാരണക്കാരുമായ ഉഴുവത്ത് കടവിലെ ജനസമൂഹം തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാവുകയും അവ നേടിയെടുക്കുന്നതിനുവേണ്ടി പ്രക്ഷോഭങ്ങളിലേർപ്പെട്ടു. ലോകചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റുകാരൻ ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിമാനം ഈ മേഖലയിലെ ജനങ്ങൾക്കുള്ളതാണ്. ഇവിടെ നിരോധനകാലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇ.ഗോപാലകൃഷ്ണമേനോൻ, ലോകചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. സഖാക്കളായ കൊട്ടേക്കാട്ട് രാമകൃഷ്ണൻ, വട്ടപ്പറമ്പിൽ അബ്ദുൽഖാദർസാഹിബ്, വാസു തുടങ്ങിയവർ അക്കാലത്തെ നേതാക്കളായിരുന്നു.

ഇന്ന്;

ഒറ്റപ്പെട്ട വീടുകളുടെയും കുടിലുകളുടെയും പ്രദേശമായിരുന്ന ഇവിടം, കൂറ്റൻ മണിമാളികകളുടെ കേന്ദ്രമായി മാറുകയാണ്. അനുദിനം വികസനത്തിലേക്ക് കുതിക്കുന്ന കൊടുങ്ങല്ലൂർ നഗരസഭയുടെ പ്രാന്തപ്രദേശമായതിനാൽ മറ്റു ഭാഗങ്ങളിൽനിന്നും ജനങ്ങൾ ഇവിടേക്ക് താമസംമാറുകയായിരുന്നു. ആയതിനാൽ തന്നെ, ഭൂമിയുടെ വിലയിൽ വൻവർദ്ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഉഴുവത്ത്കടവ്&oldid=3344887" എന്ന താളിൽനിന്ന് ശേഖരിച്ചത്