വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
ഉപയോക്താവ്:Akhilsunnithan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിമിഷം ജ്വലിതം ശ്രേയം ന തു ധൂമയിതും ചിരം
ഒരു നിമിഷമേ ജീവിച്ചിരിക്കുന്നുള്ളൂവെങ്കിൽ കൂടി ജ്വലിച്ചു കൊണ്ട് പ്രഭ ചൊരിഞ്ഞുകൊണ്ട് ജീവിക്കുക, സ്ഥിരമായി പുകഞ്ഞുകൊണ്ടിരിക്കുന്നതിലെത്രെയും ശ്രേയസ്കരം
ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാൻ നിബോധത
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ ആവണീശ്വരം സ്വദേശി. ഭൂമിയിലെത്തിയത് 1991 മെയ് 6ന് (പ്രകൃതിയുടെ ഓരോ വികൃതികളേ..??). പത്താം തരം വരെ തലവൂർ, ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ നൂറനാടിനടുത്തുള്ളപാറ്റൂർ, ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സംഗണക വൈജ്ഞാനികശാസ്ത്രത്തിൽ മൂന്നാം വർഷ, യന്ത്രകാരകബിരുദ വിദ്യാർത്ഥി.
ഞാൻ, വിക്കി ജ്വരം ബാധിച്ച ശേഷം
ജപ്പാൻ ജ്വരത്തിനും H1N1 ജ്വരത്തിനുമൊപ്പം വിക്കി ജ്വരവും പടർന്നുപിടിക്കുന്നു എന്നതിനു ലഭിച്ച തെളിവുകളിലൊന്ന്. (മറുമരുന്നൊന്നും കണ്ടെത്തിയിട്ടില്ല. വേണമെങ്കിൽ താങ്കൾക്ക് ഒരുകൈ ശ്രമിക്കാം). ഒരു കൈയ്യിൽ ഒരു പൊന്തൻ പുസ്തകവും മറുകൈ കീബോഡ് അഥവാ മൗസിനു മുകളിൽ വച്ച് പുസ്തകത്തിലേക്കും മോണിറ്ററിലേക്കും മാറി മാറി കണ്ണോടിക്കുക ഒരു പ്രധാന ലക്ഷണമാണ്. ലേഖനമെഴുതാൻ പുസ്തകകൂമ്പാരത്തിനു നടുവിൽ ഒറ്റക്കാലിൽ തപസ്സിരിക്കുക, പ്രമാണമാക്കാൻ വേണ്ടി ഒരു ക്യാമറയും തൂക്കി അലഞ്ഞു തിരിഞ്ഞു നടക്കുക, ചുവപ്പ് നിറത്തിനോട് അകാരണമായി വെറുപ്പ് കാട്ടുക, നീലനിറത്തോട് വല്ലാതെ താത്പര്യം കാട്ടുക, എവിടെയെങ്കിലും ചുവപ്പ് നിറം കണ്ടാൽ ഉടനെ എങ്ങനെയെങ്കിലും അത് നീലയാക്കി മാറുക - ഇവ മറ്റ് ലക്ഷണങ്ങളാണ്. അടുത്തിടെയാണ് ഞങ്ങളെ ശാസ്തഭാഷയിൽ Homo wikipediens എന്ന് വിശേഷിപ്പിക്കുമെന്നറിഞ്ഞത്.(ദൈവമേ.. ഇത്രയും വേണ്ടായിരുന്നു..!) പിന്നെ ആകെയൊരു സമാധാനം, രോഗം തലയ്ക്ക് പിടിച്ച് വട്ടായി നടക്കുന്നവർക്കിടയിൽ ഞാൻ രോഗലക്ഷണം കാട്ടിതുടങ്ങിയിട്ടല്ലാ ഒള്ളൂ. എന്തായാലും മെച്ചപ്പെട്ട ഒരു സാമുഹ്യവിരുദ്ധൻ എന്ന നിലയ്ക് ഈ രോഗം നാലുപേർക്ക് കൊടുത്തിട്ടു തന്നെ ബാക്കികാര്യം.
ഞാൻ തറക്കല്ലിട്ട ലേഖനങ്ങൾ ഇവിടെ കാണാം
ഞാൻ നടത്തിയ തിരുത്തലുകളുടെ എണ്ണം
വിക്കിപ്രവർത്തനതിനുപകരിക്കുന്ന പണിയായുധങ്ങൾ
പങ്കെടുത്ത പഠനശിബിരങ്ങൾ/സംഗമങ്ങൾ
ഞാൻ നിയന്ത്രിക്കുന്ന യന്ത്രമനുഷ്യൻ
എനിക്ക് ആവശ്യമുള്ള കണ്ണികൾ
IRC cloak request: I confirm that my freenode nick is Akhilan
 |
|
ശലഭപുരസ്കാരം |
| ഏറ്റവും നല്ല ഉത്സാഹിയായ വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, ----ഷിജു അലക്സ് 01:13, 27 മേയ് 2010 (UTC)
അഖിലിന്റെ വിക്കി സംഭാവനകൾ, മൂന്നു വർഷം മുൻപത്തെ ഓർമ്മകളെ ഉണർത്തുന്നു. അഖിലിനുള്ള ശലഭത്തിൽ ഞാനും ഒപ്പുവക്കുന്നു. ഉൽസാഹത്തോടെ എഴുതുക.--Vssun 05:20, 15 ജൂൺ 2010 (UTC)
|
 |
|
പക്ഷി താരകം |
| വിവിധ തരം പക്ഷികളെ കുറിച്ചുള്ള ലെഖനങ്ങൾ തുടങ്ങാനും മെച്ചപ്പെടുത്താനും ഉത്സാഹം കാണിക്കുന്ന അഖിലിനു് ഈ അദ്ധ്വാനതാരകം സമർപ്പിക്കുന്നു. പക്ഷികളെ കുറിച്ചുള്ള ലെഖനങ്ങളിൽ താല്പര്യമുള്ള ഒരു ഉപയോക്തൃസമൂഹം വളർത്തിയെടുക്കാനും, മലയാളം വിക്കിപീഡിയയിൽ താമസിയാതെ തന്നെ ഒരു പക്ഷി കവാടം തുടങ്ങാനും സാധിക്കട്ടെ എന്നു് ആശംസിക്കുന്നു. --ഷിജു അലക്സ് 17:58, 7 ഓഗസ്റ്റ് 2010 (UTC
ഇനിയും പറന്ന് പറന്ന് പറന്ന് പോവുക. ആശംസകൾ --റസിമാൻ ടി വി 15:41, 8 ഓഗസ്റ്റ് 2010 (UTC)
പറന്ന് പറന്ന് പോകല്ലേ. ഇവിടെത്തന്നെ പറന്നു നടക്കൂ. ഏറെ സന്തോഷത്തോടെ ഈ നക്ഷത്രത്തിൽ ഒപ്പുവക്കുന്നു. --Vssun (സുനിൽ) 15:48, 8 ഓഗസ്റ്റ് 2010 (UTC)
വിക്കി ചില്ലയിൽ കൂടു കൂട്ടിയതിന്..ആശംസകളോടെ--Fotokannan 17:24, 8 ഓഗസ്റ്റ് 2010 (UTC)
കീയോ.. കീയോ...ക്വാക്ക്...ക്വാക്ക് --Habeeb | ഹബീബ് 18:23, 10 ഓഗസ്റ്റ് 2010 (UTC)
|
 |
20,000 ലേഖനങ്ങൾ |
| മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --മനോജ് .കെ 13:19, 7 സെപ്റ്റംബർ 2011 (UTC)
എന്റേയും ഒപ്പ്, രണ്ടായിരം ലേഖനങ്ങൾ കൂടി കഴിഞ്ഞപ്പോഴാണ് ഓർത്തത് :)--സുഗീഷ് (സംവാദം) 20:39, 9 ജനുവരി 2012 (UTC)
|
|
|
ഇത് ഒരു വിക്കിപീഡിയ ഉപയോക്താവിന്റെ താളാണ്.
വിക്കിപീഡിയയിൽ അല്ലാതെ മറ്റേതെങ്കിലും വെബ് സൈറ്റിൽ താങ്കൾ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ നിങ്ങൾ ഒരു മിറർ സൈറ്റായിരിക്കാം കാണുന്നത്. ചിലപ്പോൾ ഈ താൾ പുതുക്കിയതാവണമെന്നില്ല, വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി യാതൊരു വിധമായ ബന്ധവുമില്ല. യഥാർത്ഥത്തിലുള്ള ഉപയോക്തൃതാൾ താങ്കൾക്ക് ഇവിടെ കാണാം. http://ml.wikipedia.org/wiki/ഉപയോക്താവ്:Akhilan.
|
|