ഉപയോക്താവിന്റെ സംവാദം:Vpnkk

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Vpnkk !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:36, 21 ജനുവരി 2015 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട പ്രിസൺ നോട്ബുക്സ് എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:19, 29 ജനുവരി 2015 (UTC)[മറുപടി]

ലേഖനങ്ങളുടെ പേര്[തിരുത്തുക]

ദയവായി വലയങ്ങൾക്കുള്ളിൽ പേര് ഇടരുത്. അത് ആവശ്യമായ ഇടങ്ങളിൽ മാത്രം ഉപയോഗിക്കുക. ഉദാ: ഉർവ്വശി (നടി), ഉർവ്വശി (അപ്സരസ്) ഇതുപോലെയാണ് വലയങ്ങൾ ഉപയോഗിക്കേണ്ടത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:30, 16 മാർച്ച് 2015 (UTC)[മറുപടി]

പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം[തിരുത്തുക]

ഇങ്ങനെ ഒരു തലക്കെട്ടിൽ ഈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ലാത്തിടത്തോളം അതിന്റെ യഥാർത്ഥമായ പേരിൽ വേണം ലേഖനം. നമ്മൾക്ക് പുസ്തകത്തിന്റെ പേര് തർജ്ജിമ ചെയ്തു ചേർക്കാൻ അനുവാദമില്ല. ഈ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തെളിവു ചേർക്കുക, അല്ലെങ്കിൽ ദയവായി പേരു മാറ്റുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:40, 27 മാർച്ച് 2015 (UTC)[മറുപടി]

അഭിനന്ദനങ്ങൾ[തിരുത്തുക]

നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 01:07, 1 ഏപ്രിൽ 2015 (UTC))[മറുപടി]