ഉപയോക്താവിന്റെ സംവാദം:Sathisaniritty

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Sathisaniritty !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 16:36, 11 സെപ്റ്റംബർ 2013 (UTC)[മറുപടി]

പി.വി.ജി. നായർ[തിരുത്തുക]

ക്ഷമിക്കണം, താങ്കൾ തുടങ്ങിയ ഇരിട്ടിയിലെ സാഹിത്യകാരന്മാർ എന്ന ലേഖനം നിലവിലുള്ളതിനാൽ ഒഴിവാക്കി. തുടർന്ന് വിക്കിയിൽ എഴുതുന്നതിന് മുൻപായി താങ്കൾ ഉദ്ദേശിക്കുന്ന വിഷയം വലതുവശം മുകളിലായി കാണുന്ന തെരച്ചിൽപ്പെട്ടിയിൽ എഴുതി നോക്കുക. അവിടെ പൂർണ്ണമായ വാചകങ്ങൾ എഴുതണമെന്നില്ല അവിടെ ലഭിക്കുന്ന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ലേഖനം ഉണ്ടോ ഇല്ലയോ എന്ന് നോക്കാം. ധൈര്യത്തോടെ മുന്നോട്ട് പോകുക. എന്തു സംശയമുണ്ടെങ്കിലും ചോദിക്കുക... --Adv.tksujith (സംവാദം) 18:44, 12 സെപ്റ്റംബർ 2013 (UTC)[മറുപടി]

പ്രിയ സതീശൻ മാഷ്, പി.വി.ജി യുടെ കവിതകൾ വിക്കിപീഡിയയിൽ ചേർക്കുന്നതിന് താങ്കൾ ശ്രമിച്ചതായി കണ്ടു. ഒരു വ്യത്യാസം മനസ്സിലാക്കുക. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. ഇവിടെ വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് നമ്മൾ എഴുതുന്നത്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച കഥകളും കവിതകളും മറ്റും നാം ചേർക്കുന്നത് വിക്കിഗ്രന്ഥശാലയിലാണ്. അത് കാണുവാൻ ഇവിടെ അമർത്തുക. lപി.വി.ജി യുടെ കവിതകളെക്കുറിച്ച് വന്നിട്ടുള്ള ലേഖനങ്ങളെ അടിസ്ഥാനപ്പെടുത്തി താങ്കൾക്ക് ഇവിടെ വേണമെങ്കിൽ ലേഖനം എഴുതാം. എന്നാൽ ഇപ്പോൾ പി.വി.ജി.നായരുടെ കവിതകൾ എന്ന തലക്കെട്ടിൽ താങ്കൾ കവിത മാത്രം ചേർത്ത് തുടങ്ങിയിരിക്കുന്ന ലേഖനവും നിലനിർത്തുവാൻ കഴിയാത്തതാണെന്ന് പറഞ്ഞുകൊള്ളട്ടെ.
അദ്ദേഹത്തിന്റെ മരണശേഷം 60 വർഷം കഴിഞ്ഞാൽ മാത്രമേ അദ്ദേഹത്തിന്റെ കൃതികൾ പൊതുസഞ്ചയത്തിൽ വരൂ. അതുവരെ അവ വിക്കിഗ്രന്ഥശാലയിൽ നേരിട്ട് നമുക്ക് സ്വീകരിക്കാനാവില്ല. അല്ലെങ്കിൽ പകർപ്പവകാശം നിക്ഷിപ്തമായിരിക്കുന്ന അനന്തരാവകാശികൾ അത് പൊതു സഞ്ചയത്തിലാക്കി പ്രഖ്യാപിക്ക് വിക്കിഗ്രന്ഥശാലയ്ക്ക് കത്തു നൽകണം. അതിനായി ഇവിടെ താങ്കളുടെ ഉദ്ദേശം അവതരിപ്പിക്കുക. കവിതകളെപ്പറ്റി ഇപ്പോൾ താങ്കൾ തുടങ്ങിയിരിക്കുന്ന ലേഖനം പ്രസിദ്ധീകൃതമായ ഏതെങ്കിലും പുസ്തകത്തിൽ നിന്നോ, ലേഖനത്തിൽ നിന്നോ അവലംബങ്ങൾ ഉദ്ധരിച്ച് താങ്കൾ മാറ്റം വരുത്തുക. അല്ലാത്തപക്ഷം ആ ലേഖനം നീക്കം ചെയ്യേണ്ടിവരും. സംശയമുണ്ടെങ്കിൽ എന്റെ സംവാദ താളിലോ മറ്റേതെങ്കിലും സംവാദതാളിലോ ചോദിക്കുമല്ലോ... --Adv.tksujith (സംവാദം) 18:22, 14 സെപ്റ്റംബർ 2013 (UTC)[മറുപടി]

താങ്കളുടെ പരിശ്രമങ്ങൾ[തിരുത്തുക]

താങ്കളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദങ്ങൾ. താങ്കൾ ഒരു ഐ.പി. വിലാസത്തിൽ എഴുതി ചേർത്ത കാര്യങ്ങൾ താങ്കളുടെ തന്നെ ഉപയോക്തൃതാളിലേക്ക് മാറ്റിയിട്ടുണ്ട്. അത് മുകളിൽ ഇടതുവശത്തായി കാണുന്നില്ലേ ‍? മനസ്സിലായില്ലെങ്കിൽ ഇവിടെ നോക്കുക. ഉപയോക്തൃതാൾ പരിപാലിക്കുന്ന വിധം മറ്റുള്ളവരുടേത് നോക്കി മനസ്സിലാക്കുക.

ഒരു കാര്യം സൂചിപ്പിക്കട്ടെ, ഞാൻ മുകളിൽ എഴുതിയിരുന്നതുപോലെ താങ്കളുടെ പിതാവിന്റെ രചനകളും പെയിന്റിംഗുകളും പ്രസിദ്ധീകരിക്കാനുള്ള ഇടമല്ല വിക്കിപീഡിയ. അത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ച താങ്കളുടെ സന്മസിന് അഭിനന്ദനങ്ങൾ. അവ താങ്കൾക്കു തന്നെ ഒരു ബ്ലോഗ് ഉണ്ടാക്കി അതിലൂടെ പ്രസിദ്ധീകരിക്കാമല്ലോ. അല്ലെങ്കിൽ ഇ-പബ്ലിഷിംഗ് രംഗത്തുള്ള ആളുകളുമായി ബന്ധപ്പെടുക. ഇവിടെ അത്തരത്തിലൊരു ടീമിനെ കാണാം. വിക്കിപീഡിയ വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങൾ എഴുതാനുള്ള ഇടമാണ്. ഇവിടം അതിനായി മാത്രം വിനിയോഗിക്കുക.

സംശയങ്ങളുണ്ടെങ്കിൽ ഇതിന് താഴെയായി മാത്രം ചോദിക്കുക. അല്ലെങ്കിൽ വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സഹായം) എന്ന താളിൽ മാത്രം ചോദിക്കുക. സംശയങ്ങൾക്കായി മാത്രം പുതിയ താളുകൾ സൃഷ്ടിക്കാതിരിക്കുക. വ്യക്തിപരമായി കൂടുതൽ അറിയണമെങ്കിൽ ഇ-മെയിലും അയയ്കാം. എന്റെ ഉപയോക്തൃതാൾ വഴി അത് ചെയ്യുക. ആശംസകളോടെ --Adv.tksujith (സംവാദം) 09:02, 16 സെപ്റ്റംബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sathisaniritty

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:57, 16 നവംബർ 2013 (UTC)[മറുപടി]