ഉപയോക്താവിന്റെ സംവാദം:Saithalavi

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Saithalavi !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റോജി പാലാ 15:02, 1 ജൂലൈ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Saithalavi,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:59, 29 മാർച്ച് 2012 (UTC)[മറുപടി]

തിരിച്ചുവിടൽതാളുകൾ[തിരുത്തുക]

താങ്കൾ ആലപ്പുഴ തുറമുഖം, പൊന്നാനി തുറമുഖം, തുടങ്ങിയ ചില തലക്കെട്ടുകൾ ആരംഭിക്കുകയും അവ അതുമായി ബന്ധപ്പെടുന്ന പൊന്നാനി, ആലപ്പുഴ വിളക്കുമാടം തുടങ്ങിയ താളുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തതായി കാണുന്നു. ഇത് എന്തിനുവേണ്ടിയാണെന്ന് പറയാമോ ? താങ്കൾ തിരിച്ചുവിട്ട താളുകൾ എല്ലാം തന്നെ സ്വന്തമായി നിലനിൽപ്പുള്ള താളുകളായിരുന്നല്ലോ..? അവയെ അങ്ങനെതന്നെ വികസിപ്പിക്കുകയും അതിന്റെ ചുരുക്കം പ്രധാന ലേഖനത്തിൽ ഒരു ഖണ്ഡികയായി നൽകുകയും ചെയ്യാമായിരുന്നു. ദയവായി ഇനി ഇപ്രകാരം ചെയ്യാതിരിക്കുക. താങ്കളല്ലെങ്കിൽ മറ്റൊരാൾക്ക് അത്തരമൊരു താൾ തുടങ്ങാനുള്ള അവകാശം ഇല്ലാതാക്കുന്നത് ശരിയല്ലല്ലോ... ആശംസകളോടെ --Adv.tksujith (സംവാദം) 17:11, 19 ഏപ്രിൽ 2013 (UTC)[മറുപടി]


സുജിത്ത്,

ഞാൻ തുടങ്ങിയ താളുകൾ ആ അവസരത്തിൽ ഉണ്ടായിരുന്നില്ല. കേരളത്തിലെ തുറമുഖങ്ങൾ എന്ന വർഗം, ഫലകം ഇവ വിപുലീകരിക്കാനായി ഒരു ശ്രമം തുടങ്ങിയപ്പോൾ ലിസ്റ്റിൽ കിട്ടാവുന്നത്ര ചേർക്കുകയും ഇല്ലാത്ത ചില താളുകൾ തുടങ്ങുകയും ചെയ്തു. ഞാൻ കരുതുയത് ഒരു താൾ തുടങ്ങി വെക്കുന്നത് അത് വളരാൻ ഉള്ള ആദ്യ അടിത്തറയാണ് എന്നാണ്. എന്നാൽ സാമാന്യം വലിയ ഒരു ലേഖനം ചേർക്കാനുള്ള വിവരങ്ങൾ ഇപ്പോൾ ഇല്ലാത്തതിനാൽ, വെറും തലക്കെട്ടായി അവയെ നില നിര്തുന്നതിനെക്കാൾ അവയെപ്പറ്റി ചെറിയ വിവരണങ്ങൾ ഉള്ള താളുകളിലേക്ക് തൽക്കാലം തിരിച്ചു വിടാം എന്ന് കരുതി. ലേഖനങ്ങൾ വളരുമ്പോൾ സ്വാഭാവികമായും തിരിച്ചുവിടൽ ഒഴിവാകുമെന്നും. എന്റെ ഉദ്ദേശം ഫലകം വിപുലീകരിക്കൽ ആയിരുന്നു. ഫലകം നിലനിർത്തി ഞാൻ തുടങ്ങിയ പുതിയ താളുകൾ ഒഴിവാക്കണമെന്കിൽ ഞാൻ അടുത്ത തവണ ചെയ്യാം.

നന്ദി, സൈതലവി എം. Saithalavi (സംവാദം) 18:49, 19 ഏപ്രിൽ 2013 (UTC)[മറുപടി]

ഒ.കെ മാഷേ, മനസ്സിലായി. ഒരു വിഷയത്തെക്കുറിച്ച് ഒരു വരിയേ ഉള്ളുവെങ്കിലും അത് ഒരു വിവരമായിട്ടാണ് വിക്കിപീഡിയയിൽ കണക്കാക്കുന്നത്. "ആലപ്പുഴ തുറമുഖം ആലപ്പുഴ ജില്ലയിലെ പ്രമുഖ തുറമുഖങ്ങളിലൊന്നാണ് എന്ന്" ആലപ്പുഴയെ കണ്ണി ആക്കിക്കൊണ്ട് താങ്കൾ ഒരു വരി എഴുതിയാൽത്തന്നെ അത് ആലപ്പുഴ തുറമുഖത്തെക്കുറിച്ച് അന്വേഷിക്കുന്നയാൾക്ക് വിലപ്പെട്ട വിവരമാകുമല്ലോ... ആ ഒറ്റവരി ലേഖനം പിന്നീടാരെങ്കിലും വികസിപ്പിക്കുകയും ചെയ്യും. എന്നുവെച്ച് എല്ലായ്പ്പോഴും ഒറ്റവരി ലേഖനങ്ങൾ തന്നെ എഴുതിക്കളയാം എന്ന് വിചാരിക്കരുതേ - 2/5 കെ.ബിയോ അതിൽ കൂടുതലോ വലുപ്പമുള്ളവയാണെങ്കിൽ നന്നായിരിക്കും. പിന്നെ നമ്മൾ അന്വേഷിക്കുന്ന പലതിനെപ്പറ്റിയും ചെറുതായിട്ടെങ്കിലും പ്രതിപാദിക്കുന്ന സൈറ്റുകളും ഗൂഗിൾ സെർച്ചുകളിൽ നിന്നും ലഭിക്കും. അതിലേതെങ്കിലും നോക്കിയാൽ അത്യാവശ്യം വിവരങ്ങൾ കിട്ടും. ഉദാഹരണത്തിന് ആലപ്പുഴ തുറമുഖം എന്ന് സെർച്ച് ചെയ്തുനോക്കൂ...അത് അവലംബമാക്കി താങ്കൾക്ക് നേരത്തേ പറഞ്ഞതുപോലെ അത്യാവശ്യം ചെറിയൊരു ലേഖനമാണെങ്കിലും എഴുതാവുന്നതേയുള്ളു. തിരിച്ചുവിടൽ താൾ സൃഷ്ടിച്ചാൽ പിന്നീട് അത്തരമൊരു താൾ തുടങ്ങുന്നതിന് തുടക്കക്കാർക്ക് പ്രയാസം നേരിട്ടേക്കാം. എന്തായാലും ഇത്തരം കാര്യങ്ങളിലൂടെയും താങ്കൾ ഇവിടെ സജീവമാകുന്നു എന്നതാണ് പ്രധാനം. ഫലകം പോലെ സാധാരയായി ആളുകൾ ശ്രദ്ധിക്കാത്ത മേഖലകളിലും താല്പര്യമുണ്ടാകുന്നതും സന്തോഷകരമാണ്. ആശംസകൾ. സഹായമെന്തെങ്കിലും ആവശ്യമുണ്ടെങ്കില് ചോദിക്കുമല്ലോ... --Adv.tksujith (സംവാദം) 09:21, 20 ഏപ്രിൽ 2013 (UTC)[മറുപടി]


സുജിത്ത്,

തീർച്ചയായും. എനിക്കുണ്ടായിരുന്ന രണ്ട് സാധ്യതകളിൽ ഒന്നാണ് താങ്കൾ പറഞ്ഞത്. "ആലപ്പുഴ തുറമുഖം ആലപ്പുഴ ജില്ലയിലെ പ്രമുഖ തുറമുഖങ്ങളിലൊന്നാണ്". എന്നാൽ ഒന്നാലോചിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ മറ്റേ പേജിൽ ഉണ്ട് താനും. പക്ഷെ അതിൽ നിന്നും ഖണ്ഡിക അപ്പാടെ പകർത്തുന്നത് ശരിയല്ല എന്ന് തോന്നിയതിനാലാണ് ഇങ്ങനെ ചെയ്തത്.

തീർച്ചയായും തിരിച്ചു വിടപ്പെട്ട താളിന്റെ വിപുലീകരണ സാധ്യത, താൾ ഇല്ലാത്ത എന്നാൽ നിർമിക്കാനുള്ള ലിങ്കുള്ള താളിനെക്കാൾ കുറവാണ്. എന്നാൽ അതിനേക്കാൾ സാധ്യത കുറവാണ് ലിങ്ക് പോലും ഇല്ലാതിരിക്കുന്നത് എന്ന് കരുതുന്നു. ഇക്കാര്യത്തിൽ മലയാളം വിക്കിയിൽ എന്തെങ്കിലും മാർഗരേഖ ഇപ്പോൾ ഉണ്ടോ? ഉണ്ടെങ്കിൽ അറിയിക്കുമല്ലോ. അല്ലെങ്കിൽ ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങൾ ചർച്ച ചെയ്യണമെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ?

നന്ദി, സൈതലവി എം. Saithalavi (സംവാദം) 12:56, 20 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രത്യേകം മാർഗ്ഗരേഖകളൊന്നുമില്ല. എങ്കിലും സ്വതന്ത്രമായി നിലനിൽക്കാനുള്ള സാദ്ധ്യത ഇല്ലാത്ത ലേഖനങ്ങൾ താങ്കളുദ്ദേശിച്ചതുപോലെ സമാനവിഷയത്തിലുള്ള മറ്റ് ലേഖനങ്ങളിലേക്ക് ലയിപ്പിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ആലപ്പുഴയെക്കുറിച്ചുള്ള ലേഖനത്തിൽ ആലപ്പുഴ തുറമുഖത്തിന്റെ ചരിത്രം, ഭൌതിക സവിശേഷതകൾ, വ്യത്യസ്തചിത്രങ്ങൾ എന്നിവ മുഴുവനായും കൂട്ടിച്ചേർക്കേണ്ടതില്ലല്ലോ. അപ്പോൾ നാം ചെയ്യുന്നത്, തുറമുഖത്തെക്കുറിച്ചുള്ള ലേഖനമെഴുതിയശേഷം അതിലെ പ്രധാനവിവരങ്ങൾ മാത്രം ആലപ്പുഴയുടെ താളിലേക്കേ ചേർത്ത് പ്രധാനലേഖനം ആലപ്പുഴ തുറമുഖം കാണുക എന്ന് ആ ഉപതലക്കെട്ടിന് താഴെയായി കാണിക്കും. ഉദാഹരണത്തിന് ഗാന്ധിജിയുടെ ലേഖനത്തിലെ ക്വിറ്റിന്ത്യാസമരം എന്ന ഭാഗം കാണുക. അപ്പോൾ വിക്കി ലേഖനത്തിൽ നിന്നുമുള്ള വിവരങ്ങളും കൂടുതൽ വിവരങ്ങളും കൂട്ടിച്ചേർത്ത് മറ്റൊരു താൾ നിർമ്മിക്കുന്നതിന് നയപരമായ തടസ്സമൊന്നുമില്ല. ഒരു വിക്കിലേഖനം എവിടെയെങ്കിലും പകർത്തുമ്പോൾ ആ ലേഖനത്തിലെ ലേഖകർക്ക് കടപ്പാട് രേഖപ്പെടുത്തണമെന്നതാണ് നിയമം അത് നമുക്ക് ഇവിടെ പാലിക്കാവുന്നതാണ്. പക്ഷേ നമ്മുടെ വിക്കിയിലെ ഒരു ലേഖനത്തിലെ വിവരങ്ങൾ എടുത്ത് മറ്റൊരുലേഖനം ഇവിടെത്തന്നെ സൃഷ‍്ടിക്കുമ്പോൾ അങ്ങനെ ചെയ്യുന്ന പതിവ് ഇവിടെ ഇല്ല എന്നാണ് കണ്ടുവരുന്നത്. താങ്കൾ സൃഷ്ടിക്കുന്ന താളിന്റെ സംവാദം താളിൽ അതിലെ വിവരങ്ങൾ ഏത് ലേഖനത്തിൽ നിന്നെടുത്തും എന്ന് സൂചിപ്പിക്കാവുന്നതാണ്. ഒപ്പ് ചേർക്കുന്നതിന് സംവാദത്തിന്റെ അവസാനം നാല് ടിൽഡേ ചിഹ്നങ്ങൾ ( ~~~~) ചേർത്താൽ മതി. ഒപ്പ് താനേവന്നോളും --Adv.tksujith (സംവാദം) 13:40, 20 ഏപ്രിൽ 2013 (UTC)[മറുപടി]

അവലംബം[തിരുത്തുക]

അമേരിക്കകൾ എന്ന ലേഖനത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയ അവലംബമായി കൊടുത്തിരിക്കുന്നത് കണ്ടു. അങ്ങനെ ചെയ്യുന്നത് അനുവദനീയമല്ല. ആ ലേഖനഭാഗമോ, ലേഖനം തന്നെയോ മാറ്റങ്ങൾക്ക് വിധേയമാണല്ലോ... അവലംബങ്ങൾ ചേർക്കേണ്ടവിധം ഇവിടെ നോക്കി മനസ്സിലാക്കുമല്ലോ. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനത്തിൽ കൊടുത്തിട്ടുള്ള അവലംബങ്ങൾ പരിശോധിച്ച് നോക്കിയതിനുശേഷം അവ നമ്മളിവിടെ തയ്യാറാക്കുന്ന ലേഖനത്തിൽ ചേർക്കാവുന്നതാണ്. --Adv.tksujith (സംവാദം) 14:14, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ഓക്കേ. തിരുത്തിനു നന്ദി. യഥാർത്ഥത്തിൽ ഞാൻ അങ്ങനെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ പോലും അവലംബം ഇല്ലാതിരിക്കുമ്പോൾ, വളരെ പ്രാഥമികമായ വിവരങ്ങൾക്ക് ആണ് മേൽപ്പറഞ്ഞ തെറ്റ് ചെയ്തിട്ടുള്ളത്. മാത്രവുമല്ല ഇതുവരെ പലയിടത്തും വായിച്ചറിഞ്ഞ കാര്യങ്ങൾ ചേർത്ത് ലേഖനങ്ങൾ തുടങ്ങുമ്പോൾ ഒരു ഉറപ്പിനു വേണ്ടി ഇംഗ്ലീഷ് വിക്കി നോക്കുന്നതാണ്. ഇനി മേൽപ്പറഞ്ഞ പേജ് നോക്കി അവലംബങ്ങൾ ചേർക്കാം.

ഒരിക്കൽക്കൂടി നന്ദി,

Saithalavi (സംവാദം) 14:25, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ഉള്ളടക്കം[തിരുത്തുക]

രണ്ടു സംശയങ്ങൾ ഉണ്ട്.

1. ഞാൻ ലേഖനം ചേർക്കുമ്പോൾ ഉള്ളടക്ക ഭാഗം വരുന്നില്ല. ഉള്ളടക്കം ഉള്ള ലേഖനങ്ങളിൽ പ്രത്യക ഫലക പരാമർശം കാണുന്നുമില്ല. ഉള്ളടക്കം തനിയെ വരാൻ കുറഞ്ഞത് ഇത്ര ഉപവിഭാഗം എന്നോ മറ്റോ നിബന്ധന വല്ലതും ഉണ്ടോ?

2. ഇംഗ്ലീഷ് വിക്കിയിൽ ഉപ വിഭാഗത്തിലേക്കുള്ള ലിങ്ക താൾ#ഉപവിഭാഗം എന്ന ഫോർമാറ്റിൽ ആണ് കാണുന്നത്. ഇവിടെ ഉദാഹരണത്തിന്


ഭാരത_സർക്കാർ#മതേതരം എന്നതിന്

http://ml.wikipedia.org/wiki/ഭാരത_സർക്കാർ#.E0.B4.AE.E0.B4.A4.E0.B5.87.E0.B4.A4.E0.B4.B0.E0.B4.82

എന്നും.

ഈ രീതി നമുക്ക് മാറ്റാൻ പറ്റുമോ?

ആവശ്യം ഇതാണ്. ഉപവിഭാഗങ്ങളിലെക്കുള്ള ലിങ്ക കൊടുക്കുമ്പോൾ ഭാരത സർക്കാർ#മതേതരംഎന്ന് കൊടുക്കാൻ പറ്റണം.

അപ്ഡേറ്റ് : ഇക്കാര്യം പറ്റുന്നുണ്ട്. നേരത്തെ കുറെ തവണ പറ്റിയില്ല. വല്ല അക്ഷരവും കുറഞ്ഞോ കൂടിയോ പോയിക്കാണണം.

നന്ദി,

Saithalavi (സംവാദം) 10:46, 8 മേയ് 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Saithalavi. താങ്കൾക്ക് Drajay1976 എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Saithalavi

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:10, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]