ഉത്രാടം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്രാടം (നാൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ധനു നക്ഷത്രരാശിയിലെ സീറ്റ (ζ), സിഗ്മ (σ) എന്നീ നക്ഷത്രങ്ങളാണ് ഹിന്ദു ജ്യോതിഷത്തിൽ ഉത്രാടം എന്നറിയപ്പെടുന്നത്. സംസ്കൃതത്തിൽ ഉത്തര ആഷാഢം എന്നും ഈ നക്ഷത്രം അറിയപ്പെടുന്നു. ഉത്തര ആഷാഢം ലോപിച്ചാണ് തമിഴിൽ ഉത്തിരാടവും മലയാളത്തിൽ ഉത്രാടവുമായത്. ഈ നാളിന്റെ ആദ്യകാൽഭാഗം ധനുരാശിയിലും അവസാനമുക്കാൽഭാഗം മകരരാശിയിലും ആണെന്ന് കണക്കാക്കുന്നു.


"https://ml.wikipedia.org/w/index.php?title=ഉത്രാടം_(നക്ഷത്രം)&oldid=3995154" എന്ന താളിൽനിന്ന് ശേഖരിച്ചത്